കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ ഭരണകൂടം തയാറാകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) സഭാതലസമിതി ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങളില്‍ എംസിഎ പ്രതിഷേധം രേഖപ്പെടുത്തി.
കൊച്ചി വൈഎംസിഎ ഹാളില്‍ നടന്ന രാഷ്ട്രീയ അബോധന സമ്മേളനം മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മിഷന്‍ ചെയര്‍മാനും മവേലിക്കര രൂപത മുന്‍ അധ്യക്ഷനുമായ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണതയും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എംസിഎ സഭാതല പ്രസിഡന്റ് ബൈജു എസ് ആര്‍ അധ്യക്ഷത വഹിച്ചു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്കുട്ടി, എംസിഎ സഭാതല ട്രഷറര്‍ അഡ്വ. എല്‍ദോ പൂക്കുന്നേല്‍, രൂപത പ്രസിഡന്റ് എന്‍.ടി ജേക്കബ്, സഭാതല വൈദിക ഉപദേഷ്ടാവ് ഫാ. മാത്യൂസ് കുഴിവിള, രൂപത വൈദിക ഉപദേഷ്ടാവ് ഫാ. ജോര്‍ജ്ജ് മാങ്കുളം,സഭാതല വനിത സെക്രട്ടറി ബെറ്റ്സി വര്‍ഗീസ് തുടങ്ങിവര്‍ പ്രസംഗിച്ചു.
തുടന്ന നടന്ന പരിശീലന സെമിനാറിന് ഡോ. റുബിള്‍ രാജ് നേതൃത്വം നല്‍കി. കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തുള്ള രൂപതകളില്‍ നിന്നുമായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നവരുടെ സമ്മേളനമാണ് സംഘടിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *