വാഷിംഗ്ടണ്‍ ഡിസി: കുട്ടികളിലെ ട്രാന്‍സ്ജെന്‍ഡര്‍ ശസ്ത്രക്രിയകളും ഹോര്‍മോണ്‍ ചികിത്സകളും ഗുരുതരമായ ദോഷങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള ആരോഗ്യ-മാനവ സേവന വകുപ്പിന്റെ (എച്ച്എച്ച്എസ്) പുതിയ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരമേറ്റപ്പോള്‍, ഈ വിഷയം ആഴത്തില്‍ പരിശോധിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ എച്ച്എച്ച്എസിനോട് നിര്‍ദേശിച്ചിരുന്നു. ഗവണ്‍മെന്റില്‍ നിന്നും ധനസഹായം ലഭിക്കുന്ന ആശുപത്രികള്‍ കുട്ടികള്‍ക്ക് ഈ ചികിത്സകള്‍ നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.
ചെറുപ്രായത്തില്‍ ലിംഗമാറ്റ ചികിത്സ നടത്തുന്നവരില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വന്ധ്യത, ലൈംഗികശേഷിക്കുറവ്, അസ്ഥി സാന്ദ്രത കുറയല്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ ഗുരുതര വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലിംഗമാറ്റം കുട്ടികളുടെ മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് വാദിക്കുന്നത്തിനുള്ള തെളിവുകള്‍ ദുര്‍ബലമാണെന്നും, ചികിത്സയ്ക്കു ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ചികിത്സ നേടിയ ശേഷം, അതില്‍ നിന്ന് പിന്മാറിയവര്‍ അതിന്റെ പ്രയോജനശൂന്യത മനസിലാക്കി തങ്ങളുടെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
ആരോഗ്യസംരക്ഷണത്തിന്റെ ശാസ്ത്രപരമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇത്തരം ചികിത്സകള്‍ നിരോധിക്കണമെന്നും, കുട്ടികളെ അവരുടെ സ്വാഭാവിക വളര്‍ച്ചയിലേക്ക് നയിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *