Follow Us On

05

September

2025

Friday

Latest News

  • കാര്‍ലോ അക്യുട്ടിസിനെയും  പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന്വിശുദ്ധരായി പ്രഖ്യാപിക്കും

    കാര്‍ലോ അക്യുട്ടിസിനെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന്വിശുദ്ധരായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: യുവ കത്തോലിക്ക വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന് ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കും. ജൂണ്‍ 13 ന് അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ കര്‍ദിനാള്‍മാരുടെ ആദ്യത്തെ സാധാരണ പൊതു കണ്‍സെസ്റ്ററിയിലാണ് തീയതി നിശ്ചയിച്ചത്. യുവജനങ്ങളുടെ ജൂബിലി ആഘോഷത്തിനിടെ ഓഗസ്റ്റ് 3-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനവും അപ്രതീക്ഷിതമായി സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റാന്‍ കണ്‍സിസ്റ്ററി തീരുമാനിക്കുകയായിരുന്നു.. നേരത്തെ ഏപ്രില്‍ 27-ന് നടത്താനിരുന്ന അക്യുട്ടിസിന്റെ

  • ഞങ്ങളുടെ തൊട്ടപ്പുറത്തെ മൈക്കിളച്ചന്‍

    ഞങ്ങളുടെ തൊട്ടപ്പുറത്തെ മൈക്കിളച്ചന്‍0

    നിരവധി വാക്കുകള്‍ ആദ്ധ്യാത്മിക പാതയില്‍ ഉണ്ട്. സ്പിരിച്ച്വല്‍ ഗൈഡന്‍സ്, സ്പിരിച്ച്വല്‍  കൗണ്‍സലിങ്ങ് എന്നതൊക്കെ അവയില്‍ ചിലതാണ്. എന്നാല്‍ സ്പിരിച്ച്വല്‍ കെയറിങ്ങ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കി കടന്നുപോയ ഒരാളാണ് ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ വി.സി (77). വെളുത്ത പാന്റ്‌സും ജുബയും വെള്ളത്താടിയുമായി ഒരു സ്വര്‍ഗീയ അപ്പച്ചനെപ്പോലെ അദ്ദേഹം കടന്നുവരുമായിരുന്നു. ചുണ്ടില്‍ പുഞ്ചിരി എപ്പോഴും ഉണ്ടായിരുന്നു. ആതിഥ്യത്തിന്റെ ഒരു കസേര അദ്ദേഹം എപ്പോഴും ഒഴിച്ചിട്ട് നമ്മളെ കേള്‍ക്കും. സാധാരണ പ്രായം മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ കൂടുതല്‍ സംസാരിക്കും. എന്നാല്‍ മൈക്കിളച്ചന്‍

  • വിമോചന സമരം; അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് 66 വയസ്

    വിമോചന സമരം; അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് 66 വയസ്0

    അങ്കമാലി: വിമോചന സമരവുമായി ബന്ധപ്പെട്ടുള്ള അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് ജൂണ്‍ 13ന് 66 വയസ്. 1959 ജൂണ്‍ 13 ന് അങ്കമാലി ടൗണില്‍ നടന്ന പോലീസ് വെടിവയ്പില്‍ 15 വയസുള്ള കുട്ടിയടക്കം 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 13 ന് രാത്രി ഒമ്പതരയോടെയാണ് അങ്കമാലിയില്‍ വെടിവെയ്പ് നടന്നത്. ലാത്തിച്ചാര്‍ജിന് ശേഷം 32 റൗണ്ട് വെടിവെച്ചു. അഞ്ച് പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലും മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. ജൂണ്‍ 14 ഞായറാഴ്ച മൃതദേഹങ്ങള്‍

  • ആ രാത്രിയില്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു… ലോക ഒന്നാം നമ്പര്‍ റോക്ക് സ്റ്റാറായിരുന്ന ആലിസ് കൂപ്പറിന്റെ മാനസാന്തരകഥ

    ആ രാത്രിയില്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു… ലോക ഒന്നാം നമ്പര്‍ റോക്ക് സ്റ്റാറായിരുന്ന ആലിസ് കൂപ്പറിന്റെ മാനസാന്തരകഥ0

    വിശ്വാസത്തിന്റെയും റോക്ക് ‘എന്‍’ റോളിന്റെയും  ബന്ധത്തെക്കുറിച്ചുള്ള  പുസ്തകമായ ‘ലെനണ്‍, ഡിലന്‍, ആലീസ്, ആന്‍ഡ് ജീസസ്: ദി സ്പിരിച്വല്‍ ബയോഗ്രഫി ഓഫ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ പാസ്റ്റര്‍ ഗ്രെഗ് ലോറി, ഇതിഹാസ സംഗീതജ്ഞന്‍ ആലീസ് കൂപ്പറിന്റെ മാനസാന്തരകഥയെക്കുറിച്ച്  നല്‍കുന്ന വിവരണം ഹൃദയസ്പര്‍ശിയാണ്. ‘ഒരു ഘട്ടത്തില്‍, ലോകത്തിലെ ഒന്നാം നമ്പര്‍ റോക്ക് സ്റ്റാര്‍ ആയിരുന്നു ആലീസ് കൂപ്പര്‍.  അദ്ദേഹം റോക്ക് സ്റ്റാര്‍ ശൈലിയില്‍ അമിതമായി ജീവിക്കാന്‍ തുടങ്ങിയതോടെ  ജീവിതത്തന്റെ താളം തെറ്റി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച

  • വാഷിംഗ്ടണില്‍ മാത്രം  78 പേര്‍ സൈഥര്യലേപനം കൂദാശ സ്വീകരിച്ചു

    വാഷിംഗ്ടണില്‍ മാത്രം 78 പേര്‍ സൈഥര്യലേപനം കൂദാശ സ്വീകരിച്ചു0

    വാഷിംഗ്ടണ്‍ ഡിസി:  മുതിര്‍ന്നവരും കൗമാരക്കാരും ഉള്‍പ്പെടെ 78 പേര്‍ക്ക് വാഷിംഗ്ടണ്‍ കര്‍ദിനാള്‍ സൈഥര്യലേപനം കൂദാശ നല്‍കി. അപ്പസ്‌തോലനായ മത്തായിയുടെ കത്തീഡ്രലില്‍ നടന്ന പന്തക്കുസ്താ ദിവ്യബലിയിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഡബ്ല്യു മക്എല്‍റോയ്  സൈഥര്യലേപനം കൂദാശ നല്‍കിയത്. സുവിശേഷം ഏറ്റെടുക്കാനും അത് സത്യസന്ധതയോടെ ജീവിക്കാനുമുള്ള പ്രതിബദ്ധത എപ്പോഴും  തുടരണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. ലോകത്തില്‍ കണ്ടുമുട്ടുന്ന മറ്റ് മനുഷ്യര്‍ എല്ലാവരും നമ്മളോടൊപ്പം തുല്യരാണെന്ന വസ്തുത ഒരിക്കലും മറക്കരുതെന്നും നമ്മെയെല്ലാം തുല്യമായി സ്‌നേഹിക്കുന്ന ദൈവത്തിന്റെ  കുട്ടിയാണ് അപരനെന്ന കാര്യം വിസ്മരിക്കരുതെന്നും  കര്‍ദിനാള്‍ മക്എല്‍റോയ്

  • ലഹരിക്കെതിരെ ഞാനും സിഗ്നേച്ചര്‍ പ്രോഗ്രാം

    ലഹരിക്കെതിരെ ഞാനും സിഗ്നേച്ചര്‍ പ്രോഗ്രാം0

    കാക്കനാട് :  ‘ലഹരിക്കെതിരെ ഞാനും’ എന്ന സിഗ്‌നേച്ചര്‍ പ്രോഗ്രാം എറണാകുളം, തൃക്കാക്കര ഭാരത മാതാ കോളേജില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിനോ സേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഭാരത മാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, ഡോ. ജാക്‌സണ്‍ തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ആയ  വി

  • സിസ്റ്റര്‍ ലിഖിതക്ക് ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ്

    സിസ്റ്റര്‍ ലിഖിതക്ക് ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ്0

    തൃശൂര്‍: ഈ വര്‍ഷത്തെ നാഷണല്‍ ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ് സിസ്റ്റര്‍ ലിഖിത എംഎസ്‌ജെക്ക്. അസോസിയേഷന്‍ ഓഫ് നേഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ചീഫ് നേഴ്‌സിംഗ് ഓഫീസറാണ് സിസ്റ്റര്‍ ലിഖിത.

  • എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു; പ്രൊജക്ടുമായി മാനന്തവാടി രൂപത

    എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു; പ്രൊജക്ടുമായി മാനന്തവാടി രൂപത0

    മാനന്തവാടി: വിദ്യാര്‍ഥികളെ് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി 2025- 26 അധ്യായന വര്‍ഷം മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്ടിന്റെ ഉദ്ഘാടനം കബനിഗിരി സെന്റ് മേരീസ് എയുപി സ്‌കൂളില്‍ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. ജെയ്‌മോള്‍ തോമസ്,  മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാന്തിനി പ്രകാശന്‍, പിടിഎ പ്രസിഡന്റ് അനില്‍ കെ.വി, എംപിടിഎ പ്രസിഡന്റ് സ്റ്റെഫി

  • ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ ചൈതന്യ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടി.കെ. ജോസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എംഎല്‍എ,  സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ. ബാബുരാജ് പി.റ്റി, പത്തനംതിട്ട ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, റിട്ടയേര്‍ഡ് തഹസില്‍ദാറും

National


Vatican

  • വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന കാസ സാന്താ മാര്‍ത്തയില്‍ വീണതിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ വലത് കൈയ്ക്ക് പരിക്കേറ്റതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. വീഴ്ചയില്‍ ഒടിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ചതവുണ്ടായതായും  വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈയില്‍  ആം സ്ലിംഗ് ഇട്ടിരിക്കുകയാണ്.  പരിക്കേറ്റിട്ടും ഒരു പരിപാടിപോലും മാറ്റിവയ്ക്കാതെ  ഷെഡ്യൂള്‍ ചെയ്തതപ്രകാരം തന്നെ പരിപാടികളില്‍ പാപ്പ പങ്കെടുക്കുന്നുണ്ട്.

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി

    വത്തിക്കാന്‍ സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’  നൂറിലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി.  പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഉപകഥകള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്‍ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പയുടെ ആത്മകഥ  ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളുളള ഈ പുസ്തകം ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പത്രപ്രവര്‍ത്തകനായ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പാപ്പ പുസ്തകം എഴുതിയത്.  ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പുറമേ, യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക

  • ചരിത്രപ്രസിദ്ധമായ ഇറ്റാലിയന്‍ നാവിക കപ്പല്‍ 2025-ല്‍ ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു

    റോം: ‘അമേരിക്ക’ എന്ന പേര് പ്രചോദിപ്പിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ പര്യവേക്ഷകന്റെ പേരിലുള്ള ഇറ്റാലിയന്‍ നാവിക കപ്പലായ അമേരിഗോ വെസ്പുച്ചിയെ 2025 ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു. ഇറ്റലിയിലെ മിലിട്ടറി ഓര്‍ഡിനേറിയറ്റിലെ ആര്‍ച്ചുബിഷപ് സാന്റോ മാര്‍സിയാനോയാണ് കപ്പലിനെ 2025-ലേക്കുള്ള ജൂബിലി ദൈവാലയമായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.  അമേരിഗോ വെസ്പുച്ചി ‘വിശുദ്ധ തീര്‍ത്ഥാടനങ്ങള്‍ക്കും കടലിലെ ദൗത്യങ്ങള്‍ക്കിടയില്‍ ഭക്തിനിര്‍ഭരമായ സന്ദര്‍ശനങ്ങള്‍ക്കുമുള്ള’ ഒരു ജൂബിലി കേന്ദ്രമായിരിക്കും. ജൂബിലി വര്‍ഷത്തില്‍ ബിഷപ്പുമാര്‍ തിരഞ്ഞെടുക്കുന്ന  ദൈവാലയങ്ങളിലേക്ക്  തീര്‍ത്ഥാടനം നടത്തുന്നതിലൂടെയും കത്തോലിക്കര്‍ക്ക് പൂര്‍ണദണ്ഡവിമോചനം നേടാനുള്ള അവസരം ഉണ്ട്. ജൂബിലി വര്‍ഷത്തില്‍

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് യുഎസിലെ പരമോന്നത  സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം

    വാഷിംഗ്ടണ്‍ ഡിസി:  ഫ്രാന്‍സിസ്  മാര്‍പാപ്പക്ക് യുഎസിലെ പരമോന്നതയ സിവിലയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഡിസ്റ്റിംഗ്ഷനോടെ സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതാദ്യമായാണ് പ്രസിഡന്റ് ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഡിസ്റ്റിംക്ഷനോടെ നല്‍കുന്നതെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. യുഎസിന്റെ അഭിവൃദ്ധി, മൂല്യങ്ങള്‍, സുരക്ഷ  തുടങ്ങിയവയ്ക്ക് സംഭവാനകള്‍ നല്‍കുന്നവര്‍ക്ക് പുറമെ ലോകസമാധാനം അല്ലെങ്കില്‍ മറ്റ് സുപ്രധാന സാമൂഹിക, സ്വകാര്യ സംരംഭങ്ങളിലൂടെ മാതൃകാപരമായ സംഭാവനകള്‍ നല്‍കിയവരെയും ആദരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് നല്‍കുന്ന പുരസ്‌കാരമാണ്  പ്രസിഡന്‍ഷ്യല്‍

  • പരിശുദ്ധ മാതാവിന്റെ കരംപിടിച്ച് ജൂബിലിയിലേക്ക് ചരിത്രത്തിലാദ്യമായി ജയിലില്‍ മാര്‍പാപ്പ വിശുദ്ധ വാതില്‍ തുറന്നു

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം പരിശുദ്ധ മാതാവിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവമാതാവായ മറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ച ജനുവരി ഒന്നിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് 2025 ജൂബിലി വര്‍ഷം പരിശുദ്ധ മറിയത്തിന് പാപ്പ ഭരമേല്‍പ്പിച്ചത്. ക്രിസ്മസ് രാവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നതോടെയാണ് ജൂബിലി വര്‍ഷത്തിന് തുടക്കമായത്. ഡിസംബര്‍ 29 ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് പ്രാദേശികമായ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. റോമിലെ

  • ലോസ് ആഞ്ചല്‍സിലെ തീപിടുത്തം; ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

    ലോസ് ആഞ്ചല്‍സ്:  അമേരിക്കന്‍ ഐക്യനാടുകളിലെ ലോസ് ആഞ്ചലസ് നഗരത്തിലെ തീപിടുത്തത്തില്‍ ഉണ്ടായ ‘ജീവനാശത്തിലും’ ‘വ്യാപകമായ നാശനഷ്ടങ്ങളിലും’ ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ലോസ് ആഞ്ചല്‍സില്‍ ഇപ്പോഴും ആളിക്കത്തുന്ന തീപിടുത്തത്തില്‍ കഷ്ടതയനുഭവിക്കുന്നവരോട്് ‘ആത്മീയ അടുപ്പം’ പ്രകടിപ്പിച്ചുകൊണ്ട് ലോസ് ആഞ്ചല്‍സ് ആര്‍ച്ചുബിഷപ് ജോസ് എച്ച് ഗോമസിന് അയച്ച ടെലിഗ്രാമിലാണ് പാപ്പ തീപിടുത്തത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ചത്. മരിച്ചവരുടെ ആത്മാക്കളെ സര്‍വ്വശക്തനായ ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ കാരുണ്യത്തിന് പാപ്പ സമര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റ് അടിയന്തിര ശുശ്രൂഷകളിലും ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി

Magazine

Feature

Movies

  • വാഴ്ത്തപ്പെട്ടവരായ  അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച

    വാഴ്ത്തപ്പെട്ടവരായ അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച0

    വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും, പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ സ്മരണയ്ക്കായി വത്തിക്കാന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. സെപ്റ്റംബര്‍ 7 ഞായറാഴ്ച രാവിലെ വത്തിക്കാന്‍ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മികത്വത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക. സുവിശേഷത്തിന്റെ ഈ രണ്ട് യുവ സാക്ഷികള്‍ക്കും ആദരവ് അര്‍പ്പിക്കുച്ചുകൊണ്ട്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലിക് സര്‍വീസ്, ഇറ്റലിയിലെ തപാല്‍ വകുപ്പ്, സാന്‍ മറിനോ റിപ്പബ്ലിക്, മാള്‍ട്ടയിലെ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍

  • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ യുവജന സംഗമം

    ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ യുവജന സംഗമം0

    ഷെഫീല്‍ഡ് (ഇംഗ്ലണ്ട്): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ മാഗ്‌നാ ഹാളില്‍വച്ച് ഹന്തൂസ (സന്തോഷം) എന്ന പേരില്‍ യുവജന സംഗമം നടത്തുന്നു.   രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍  ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുവജനങ്ങളെ അഭിസം ബോധന ചെയ്യുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും.  മ്യൂസിക് ബാന്‍ഡ്, ആരാധന, പ്രഭാഷണം, കലാപരിപാടികള്‍ നസ്രാണി ഹെറിടേജ് ഷോ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?