Follow Us On

19

July

2025

Saturday

യുദ്ധം ‘പരിഹാര’മല്ലെന്ന് ഇറാനിയന്‍ കര്‍ദിനാള്‍

യുദ്ധം ‘പരിഹാര’മല്ലെന്ന് ഇറാനിയന്‍ കര്‍ദിനാള്‍

ടെഹറന്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ‘പരിഹാരമല്ല’ എന്നും കക്ഷികള്‍ ‘ചര്‍ച്ചാ മേശയിലേക്ക് മടങ്ങുന്നതാണ്’ നല്ലതെന്നും ഇറാന്‍ കര്‍ദിനാള്‍ ഡൊമിനിക് ജോസഫ് മാത്യു. വലിയ നാശനഷ്ടങ്ങളുടെ നടുവിലാണ് താനുള്ളതെന്നും ഇരു രാജ്യങ്ങളിലും, മനഃപൂര്‍വവും മനഃപൂര്‍വമല്ലാത്തതുമായ നിരവധി സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.

ഇസ്രായേലിന്റെ ശക്തമായ ബോംബാക്രമണത്തിന് ഇരയായ ഇറാന്റെ തലസ്ഥാനത്ത് നിന്ന്, ഇസ്രായേലുമായുള്ള ഏറ്റുമുട്ടലുകള്‍ ആരംഭിച്ച് ആറ് ദിവസത്തിന് ശേഷം,  വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പകല്‍ എല്ലാം  സാധാരണ നിലയിലാണെന്നും  എന്നാല്‍ രാത്രിയില്‍ ആകാശം പ്രക്ഷുബ്ധമാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ടെഹ്‌റാനില്‍ അഭയം തേടാന്‍ ഷെല്‍ട്ടറുകളില്ലെന്നും മിസൈലുകളുടെ അപകടത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ സൈറണുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനും ഇസ്രായേലും അതിര്‍ത്തി പങ്കിടാത്തതിനാല്‍ മിസൈലുകളും ഡ്രോണുകളും പോരാടുന്ന വ്യോമാതിര്‍ത്തിയിലാണ് എല്ലാം നടക്കുന്നത്. പ്രാദേശിക ക്രൈസ്തവ വിശ്വാസികള്‍ നിലവില്‍ ഉള്ളിടത്ത് തന്നെ തുടരുകയയാണെന്നും ചില എംബസികള്‍ സ്ഥിരമായി ഒഴിഞ്ഞുപോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വാരാന്ത്യം വരെ കാത്തിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

” അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു.”(എഫേ. 2:14) എന്ന വചനഭാഗം യുദ്ധവും  ശത്രുതയും അവസാനിക്കുന്നതിനായി നല്‍കിക്കൊണ്ടാണ് കര്‍ദിനാള്‍ തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?