Follow Us On

05

May

2025

Monday

കൂടുതല്‍ കുട്ടികളുണ്ടാകട്ടെ! വലിയ കുടുംബങ്ങള്‍ക്ക് പ്രചോദനവുമായി യുഎസ്

കൂടുതല്‍ കുട്ടികളുണ്ടാകട്ടെ!  വലിയ കുടുംബങ്ങള്‍ക്ക് പ്രചോദനവുമായി യുഎസ്

വാഷിംഗ്ടണ്‍ ഡിസി: കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കാന്‍ കുടുംബങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് വിപുലമായ ‘പ്രോ -ഫാമിലി’ പദ്ധതികളുമായി ട്രംപ് ഭരണകൂടം. പ്രോജക്ട് 2025 എന്ന പദ്ധതിയിലൂടെ വിവാഹം, മാതൃത്വം, കുടുംബം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും, കുടുംബ സംരക്ഷണത്തിനായി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ട്രംപ് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

പ്രസവാനന്തരം ഓരോ അമ്മമാര്‍ക്കും ഒറ്റത്തവണ 5000 ഡോളര്‍ വീതം ബേബി ബോണസ് ലഭ്യമാക്കുക, കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, വിവാഹിതരായ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ്,  വിവാഹിതര്‍ക്കും കുട്ടികളുള്ളവര്‍ക്കും വിദ്യാഭ്യാസത്തില്‍ സഹായം തുടങ്ങി ആകര്‍ഷകമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘ബേബി ബൂം’ ആവശ്യമാണ് എന്ന് പ്രസിഡന്റ് ട്രംപ്  പൊതു സമ്മേളനങ്ങളിലും രാഷ്ട്രീയ പരിപാടികളിലും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ അമേരിക്കയ്ക്ക് കൂടുതല്‍ കുഞ്ഞുങ്ങള്‍ ആവശ്യമാണെന്ന് ട്രംപ് പറയുന്നു.

അതേസമയം ധാര്‍മിക പ്രശ്‌നങ്ങളുടെ പേരില്‍ കത്തോലിക്ക സഭ അംഗീകരിക്കാത്ത ഐവിഎഫ് പോലുള്ള ചിക്തസാപദ്ധതികള്‍ക്കും ഈ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.  കൂടുതല്‍ കുഞ്ഞുങ്ങള്‍ മാത്രമല്ല, കൂടുതല്‍ കുടുംബങ്ങള്‍ രൂപീകരിക്കുക എന്നതാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഹെറിറ്റേജ് ഫൗണ്ടേഷനിലെ നയ വിശകലന വിദഗ്ധയായ എമ്മ വാട്ടേഴ്സ് അഭിപ്രായപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?