Follow Us On

25

April

2025

Friday

Latest News

  • മര്‍ത്തായും  മറിയവും ‘ഗത്സമെനി’യില്‍!

    മര്‍ത്തായും മറിയവും ‘ഗത്സമെനി’യില്‍!0

    15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ഫാ. ആഞ്ചലിക്കോ എന്ന ഡൊമിനിക്കന്‍ വൈദികന്റെ മാസ്റ്റര്‍പീസ് ചിത്രമാണ്’Agony in the garden’. ഗത്സമെനിയില്‍ ഈശോ രക്തം വിയര്‍ത്ത രാത്രിയില്‍ നിദ്രാവിവശരായി ഈശോയുടെ പ്രിയപ്പെട്ട ശിഷ്യന്‍മാരായ പത്രോസും യാക്കോബും യോഹന്നാനും ഉറങ്ങിയപ്പോഴും സ്വഭവനത്തില്‍ പ്രാര്‍ത്ഥനയിലായിരിക്കുന്ന മര്‍ത്തായെയും മറിയത്തെയുമാണ് ഈ ചിത്രത്തില്‍ ഫാ. ആഞ്ചലിക്കോ ചിത്രീകരിച്ചിരിക്കുന്നത്. മടിയില്‍ വേദപുസ്തകം തുറന്നുവച്ചുകൊണ്ട് ദൈവവചനം ധ്യാനിച്ച് പ്രാര്‍ത്ഥിക്കുന്ന മറിയവും കൈകള്‍കൂപ്പി പ്രാര്‍ത്ഥനയിലായിരിക്കുന്ന മര്‍ത്തായും ശാരീരികമായി അകലെയാണെങ്കിലും പ്രാര്‍ത്ഥനയിലൂടെ തീവ്രവേദനയുടെ മണിക്കൂറില്‍ ഈശോയെ ശക്തിപ്പെടുത്തുന്ന രംഗം ഫാ.

  • ഇതുപോലൊരു മദ്യനയം  എവിടെയെങ്കിലും ഉണ്ടാകുമോ?

    ഇതുപോലൊരു മദ്യനയം എവിടെയെങ്കിലും ഉണ്ടാകുമോ?0

    ജോസഫ് മൂലയില്‍ പ്രത്യേകതരം മദ്യനയമാണ് കേരള സര്‍ക്കാരിന്റേത്. ഒരേസമയം മദ്യം എല്ലായിടത്തും സുലഭമാക്കുകയും മദ്യനിര്‍മാണ ശാലകള്‍ ആരംഭിക്കുന്നതിന് അനുവാദം നല്‍കുകയും ഒന്നാം തീയതികളില്‍ നിലവില്‍ ഉണ്ടായിരുന്ന ട്രൈ ഡേ (മദ്യശാലകള്‍ക്ക് അവധി) യില്‍ നിബന്ധനകള്‍ക്കു വിധേയമായി മദ്യം വില്ക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതിനൊപ്പം ലഹരി വിമുക്ത കാമ്പയിനുകളും നടത്തുന്നു. ലഹരിക്കെതിരായ പ്രവര്‍ത്തനത്തിന് ബിവ്‌റേജസ് കോര്‍പ്പറേഷന്റെ (മദ്യ വില്പന നടത്തുന്ന പൊതുമേഖല സ്ഥാപനം) സിഎസ്ആര്‍ ഫണ്ടിന്റെ 25% ശതമാനം തുക നീക്കിവയ്ക്കാനും തീരുമാനിച്ചതായി പുതിയ അബ്കാരി നയം വിശദീകരിച്ചുകൊണ്ട് സംസ്ഥാന

  • കുറ്റകൃത്യങ്ങളുടെ  സാമൂഹ്യ-സാമ്പത്തിക  ചെലവുകള്‍

    കുറ്റകൃത്യങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ചെലവുകള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏതാനും സ്ഥിതിവിവരക്കണക്കുകള്‍ പറഞ്ഞുകൊണ്ട് തുടങ്ങാം. കേരള പോലീസിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 2024 ല്‍ നടന്ന കുറ്റകൃത്യങ്ങളുടെ കണക്കാണ് പറയാന്‍ പോകുന്നത്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ – 1,98,234. കേസുകളുടെ അഥവാ കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് ഇവയെ തരം തിരിച്ചാല്‍ കിട്ടുന്ന കണക്കുകള്‍ ഇങ്ങനെയാണ്. ബലാല്‍സംഗം-901, തട്ടിക്കൊണ്ടുപോകല്‍- 231, കൊള്ള – 70, പിടിച്ചുപറി – 731, സ്ത്രീകള്‍ക്കുനേരെയുള്ള പലതരം കുറ്റകൃത്യങ്ങള്‍ – 5105, കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍-

  • മദര്‍ ഏലീശ്വാ ഇനി വാഴ്ത്തപ്പെട്ടവള്‍

    മദര്‍ ഏലീശ്വാ ഇനി വാഴ്ത്തപ്പെട്ടവള്‍0

    കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസസിനീസഭയ്ക്ക് തുടക്കം കുറിച്ച മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനായുള്ള അത്ഭുതത്തിന് വത്തിക്കാന്റെ സ്ഥിരീകരണം. ആ അത്ഭുതം ദൈവശാസ്ത്രമനുസരിച്ചും വൈദ്യശാസ്ത്രമനുസരിച്ചും അംഗീകരിക്കത്തക്കതാണെന്ന് പ്രഖ്യാപിക്കാന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിക്ക് പാപ്പ അനുമതി നല്കി. 1831 ഒകടോബര്‍ 15നാണ് മദര്‍ ഏലീശ്വായുടെ ജനനം. വരാപ്പുഴ വികാരിയേറ്റിലെ ഓച്ചംതുരുത്ത് ക്രൂസ് മിലാഗ്രസ് ദൈവാലയമാണ് മദറിന്റെ ഇടവകദൈവാലയം. വൈപ്പിശേരി കപ്പിത്താന്‍ കുടുംബത്തിലെ തൊമ്മന്‍താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ ഏറ്റവും മൂത്ത മകളായിരുന്നു മദര്‍ ഏലീശ്വാ. ദിവ്യകാരുണ്യത്തോടും പരിശുദ്ധ

  • 75 ന്റെ നിറവില്‍  തോമസ് മാര്‍ തിമോത്തിയോസ്  എപ്പിസ്‌കോപ്പാ

    75 ന്റെ നിറവില്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പാ0

    തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കോട്ടയം- കൊച്ചി ഭദ്രാസനാധിപനായ തോമസ് മാര്‍ തിമോത്തിയോസ് 75ന്റെ നിറവില്‍. 1950 ഡിസംബര്‍ 13 ന് ചെങ്ങന്നൂര്‍ മുളക്കുഴ അങ്ങാടിയ്ക്കല്‍ സൗത്ത് കളിയ്ക്കല്‍ തെക്കേതില്‍ ലൗഡേല്‍ റവ. കെ.എന്‍. ജോര്‍ജ് – റേച്ചല്‍ ദമ്പതികളുടെ മകനായി മാര്‍ തിമോത്തിയോസ് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം വെണ്‍മണി, കവിയൂര്‍, തലവൂര്‍, അങ്ങാടിയ്ക്കല്‍ സൗത്ത്, കിടങ്ങന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. ബിരുദം നേടി. ഗുജറത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സര്‍വ്വകലാശാലയില്‍

  • തുമ്പച്ചി കുരിശുമല തീര്‍ത്ഥാടനം

    തുമ്പച്ചി കുരിശുമല തീര്‍ത്ഥാടനം0

    മൂലമറ്റം: പാലാ രൂപതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ അറക്കുളം തുമ്പച്ചി കുരിശുമലയില്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനം 27 വരെ നടക്കുമെന്ന് സെന്റ് മേരീസ് ദൈവാലയ വികാരി ഫാ. മൈക്കിള്‍ കിഴക്കേപറമ്പില്‍, സഹവികാരി ഫാ. ജോര്‍ജ് ഞാറ്റുതൊട്ടിയില്‍ എന്നിവര്‍ അറിയിച്ചു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6.30 ന് ഗദ്‌സമേനിയില്‍നിന്ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നുവരുന്നു. നാല്‍പതാം വെള്ളിയിലെ കുരിശിന്റെ വഴിയെ തുടര്‍ന്ന് ഫാ. ജേക്കബ് കടുതോട്ടില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വചനസന്ദേശം

  • ഇറാഖി കുര്‍ദിസ്ഥാനിലെ ക്രിസ്ത്യാനികള്‍ എക്യുമെനിക്കല്‍ ഓശാന ഘോഷയാത്ര നടത്തി

    ഇറാഖി കുര്‍ദിസ്ഥാനിലെ ക്രിസ്ത്യാനികള്‍ എക്യുമെനിക്കല്‍ ഓശാന ഘോഷയാത്ര നടത്തി0

    അങ്കാവ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ഓശാന ഘോഷയാത്രയില്‍ അവരുടെ വിശ്വാസത്തിനും എക്യുമെനിക്കല്‍ ഐക്യത്തിനും സാക്ഷ്യം വഹിക്കാന്‍ ഒത്തുകൂടി. എര്‍ബിലിലെ കല്‍ദായ കത്തോലിക്കാ അതിരൂപതയുടെ മതബോധന സമിതി സംഘടിപ്പിച്ച ഈ പരിപാടി, ‘അത്യുന്നതങ്ങളില്‍ ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. കിഴക്കന്‍ അസീറിയന്‍ സഭയുടെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാത്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര, കല്‍ദായ കത്തോലിക്കാ വിശ്വാസികളുടെ പുണ്യസ്ഥലമായ മാര്‍ ഏലിയയുടെ ചരിത്രപ്രസിദ്ധമായ

  • ഡല്‍ഹി പോലീസ്  വാര്‍ഷിക കുരിശിന്റെ വഴിക്ക്  അനുമതി നിഷേധിച്ചതിനെ  സിഎഎഡി അപലപിച്ചു

    ഡല്‍ഹി പോലീസ് വാര്‍ഷിക കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിനെ സിഎഎഡി അപലപിച്ചു0

    ന്യൂഡല്‍ഹി : ഡല്‍ഹി പോലീസ് ഓശാനയ്ക്ക് വാര്‍ഷിക കുരിശിന്റെ വഴി നടത്താന്‍ അനുമതി നിഷേധിച്ചതില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ (സിഎഎഡി) അഗാധമായ നിരാശയും ഞെട്ടലും പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി എല്ലാ ഓശാനയ്ക്കും സമാധാനപരമായി ഘോഷയാത്ര നടത്തിയിരുന്ന കത്തോലിക്കാ സമൂഹം പോലീസിന്റെ തീരുമാനത്തില്‍ അഗാധമായി നിരാശരാണ്. ലക്ഷക്കണക്കിന് കത്തോലിക്കര്‍ക്ക് ആത്മീയ പ്രാധാന്യമുള്ളതാണ് ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഗോലെ ഡാക് ഖാനയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് വിശ്വാസികള്‍ കാല്‍നടയായി നടക്കുന്നു കുരിശിന്റെ വഴി. പ്രവൃത്തി ദിവസങ്ങളില്‍

  • വിഭാഗീയതയ്‌ക്കെതിരെ ഒരുമയുടെ സാക്ഷ്യം നല്‍കാന്‍ കഴിയണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    വിഭാഗീയതയ്‌ക്കെതിരെ ഒരുമയുടെ സാക്ഷ്യം നല്‍കാന്‍ കഴിയണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

    കട്ടപ്പന: വിഭാഗീയതയ്‌ക്കെതിരെ ഒരുമയുടെ ക്രൈസ്തവ സാക്ഷ്യം നല്‍കാന്‍ കഴിയണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതയുടെയും ഒറ്റ തിരിയലിന്റെയും അനുഭവങ്ങള്‍ സമൂഹത്തില്‍ വളരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇവയ്‌ക്കെതിരെ ഒരുമയുടെ ക്രിസ്തീയ സാക്ഷ്യം നല്‍കാന്‍ നമുക്ക് കഴിയണം. കുടുംബങ്ങളിലും സമൂഹത്തിലുമെല്ലാം മനുഷ്യത്വപരമായ ഒരുമയോടെ സന്ദേശം നല്‍കാന്‍ എല്ലാവരും പരിശ്രമിക്കണം. ഭിന്നതയാണ് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും തകര്‍ച്ചക്ക് കാരണം. ഇതിനെതിരെ ഐക്യത്തിന്റെയും ഒരുമയുടെയും സാക്ഷ്യം

National


Vatican

  • സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച ഫാ. ഡെര്‍മോട്ട് ലെയ്‌കോക്ക് അന്തരിച്ചു

    ഡബ്ലിന്‍ (അയര്‍ലന്റ്) :  സീറോ മലബാര്‍ സഭയെ നെഞ്ചിലേറ്റി പിന്തുണച്ച ഡബ്ലിന്‍ ബ്ലാക്ക്‌റോക്കിലെ വൈദികനായ  ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് അന്തരിച്ചു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ്  ദൈവാലയത്തില്‍ സീറോമലബാര്‍ സഭയ്ക്ക് വി. കുര്‍ബാനക്ക് സൗകര്യം ഒരുക്കി അനുമതി നല്‍കിയത് ഫാ. ഡെര്‍മോട്ട് ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലന്റിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്ക് ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. വേദപാഠം പഠിപ്പിക്കുന്നതിന് സെന്റര്‍ അനുവദിച്ചു നല്‍കുകയും പള്ളിയും സ്‌കൂളും മറ്റുപല ചടങ്ങുകള്‍ക്കുമായി വിട്ടുനല്‍കുകയും ചെയ്തിരുന്നു.

  • യേശുവിനെ അടക്കിയ തിരുക്കല്ലറ ദൈവാലയത്തിന്റെ കീഴെ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

    ജറുസലേം: ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ പുരാതന കല്ലുകള്‍ക്ക് താഴെ, പുരാവസ്തു ഗവേഷകര്‍ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി – ഒലിവ് മരങ്ങളും മുന്തിരിവള്ളികളും നിറഞ്ഞ തോട്ടത്തിന്റെ അവശിഷ്ടങ്ങളാണ് പുരാവസ്തുഗവേഷകര്‍ ഇവിടെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിനെ അടക്കം ചെയ്യുന്ന ഭാഗത്തിന്റെ വിവരണത്തെ പുതിയ കണ്ടെത്തല്‍ സാധൂകരിക്കുന്നു. സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: ‘അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.

  • ബിഷപ് ബര്‍ണാഡിറ്റോ ഔസ യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

    വത്തിക്കാന്‍ സിറ്റി:  യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ബിഷപ് ബെര്‍ണാഡിറ്റോ ഔസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ഔസ. 1959-ല്‍ ഫിലിപ്പിന്‍സിലെ താലിബോണില്‍ ജനിച്ച് 1985-ല്‍ വൈദികനായി അഭിഷിക്തനായ ബിഷപ്പിന്  ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. 1990-ല്‍ അദ്ദേഹം ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ ചേര്‍ന്നു. മഡഗാസ്‌കര്‍, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ന്യൂണ്‍ഷിയേച്ചറുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും വത്തിക്കാന് വേണ്ടി യുഎന്നിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചു. 2008-ല്‍ അദ്ദേഹം

  • എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം

    വത്തിക്കാന്‍ സിറ്റി: എഐയുടെ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും സഹായകരമാണെങ്കിലും ഐഐയുടെ ഉപയോഗത്തിലൂടെ കുട്ടികള്‍ വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍. എഐയുടെ ഉപയോഗം കുട്ടികള്‍ക്ക്  മുമ്പില്‍ തുറക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയുംകുറിച്ച്  വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. എഐയുടെ അപകടസാധ്യതകള്‍ തടയുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവര്‍  ഇത്തരം ഭീഷണികളോട് സന്ദര്‍ഭോചിതമായ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ക്ക്

  • വത്തിക്കാനില്‍ പാപ്പ മടങ്ങിയെത്തി;ആശുപത്രി വിട്ടെങ്കിലും ചികിത്സകള്‍ തുടരും

    റോം: ഒന്നരമാസത്തോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ  വത്തിക്കാനിലെ കാസ സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ആശുപത്രിയില്‍ നിന്ന് മടങ്ങിയാലും പാപ്പക്ക് രണ്ട് മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നും ശ്വാസതടസം നീക്കുന്നതിനും  ശബ്ദം വീണ്ടെടുക്കുന്നതിനുള്ള ചികിത്സകള്‍ തുടരുമെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പായി ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനാലയ്ക്കരികിലെത്തി പാപ്പ പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ ആശിര്‍വദിച്ചു. ജനാലയ്ക്കരികിലെത്തിയ പാപ്പയെ

  • കത്തോലിക്ക സമൂഹം വളര്‍ച്ചയുടെ പാതയില്‍; 140 കോടി പിന്നിട്ട് കത്തോലിക്കരുടെ ജനസംഖ്യ

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക വിശ്വാസികളുടെ സംഖ്യ 2022-നും 2023-നും ഇടയില്‍ 1.15% വര്‍ധിച്ച്, 139 കോടിയില്‍ നിന്ന് 140.6 കോടിയായി ഉയര്‍ന്നു. സെന്‍ട്രല്‍ ഓഫീസ് ഓഫ് ചര്‍ച്ച് സ്റ്റാറ്റിസ്റ്റിക്‌സ് ക്രോഡീകരിച്ച്, വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച അന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസിയ  റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ കത്തോലിക്കരില്‍ 47.8%  ആളുകളും അമേരിക്കയിലാണുള്ളത്. ഇവരില്‍ 27.4% പേര്‍ തെക്കേ അമേരിക്കയിലാണ് താമസിക്കുന്നത്. 6.6% വടക്കേ അമേരിക്കയിലും ബാക്കി 13.8% മധ്യ അമേരിക്കയിലും. 18.20 കോടി കത്തോലിക്ക വിശ്വാസികളുള്ള

World


Magazine

Feature

Movies

  • മാര്‍പാപ്പക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍

    മാര്‍പാപ്പക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും  സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. ഇന്നലെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നത്. ഈ സമയം ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ലത്തീന്‍ ഭാഷയില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടത്തിന്റെ മുകളിലുള്ള അള്‍ത്താരയുടെ മുന്നില്‍ മാര്‍പാപ്പമാരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ്

  • നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്0

    അനാരോഗ്യംമൂലം കുറച്ചുനാളുകളായി ക്ലേശമനുഭവിച്ചിരുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ  സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു. 88 വര്‍ഷം നീണ്ട ഇഹലോകതീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ആഹ്വാനം ചെയ്ത് ജൂബിലി വര്‍ഷത്തില്‍ നാമോരോരുത്തരുടേയും സ്വര്‍ഗ്ഗപ്രാപ്തിക്ക് മുന്നോടിയായി അദ്ദേഹം കര്‍ത്താവില്‍ വിലയം പ്രാപിച്ചു. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനുമുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം

  • ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

    ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു0

    കല്‍പറ്റ: ചൂരല്‍മല മുണ്ടകൈ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി മാനന്തവാടി രൂപത നിര്‍മ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രഗതിയില്‍ സഹനങ്ങളും അവയില്‍ നിന്നുള്ള ദൈവീകമായ പുനരുജ്ജീവനവുമാണ് കാണാനാകുകയെന്ന് പദ്ധതി ശിലകള്‍ വെഞ്ചിരിച്ച് ഉല്‍ഘാടനം ചെയ്തു കൊണ്ട് ബിഷപ് ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി. മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടില്‍ മേപ്പാടി റോഡില്‍ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ മൂലം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?