Follow Us On

19

December

2025

Friday

Latest News

  • പുരോഹിതര്‍ സഭയെ പടുത്തുയര്‍ത്തേണ്ടവര്‍: മാര്‍ റാഫേല്‍ തട്ടില്‍

    പുരോഹിതര്‍ സഭയെ പടുത്തുയര്‍ത്തേണ്ടവര്‍: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: പുരോഹിതര്‍ മിശിഹായോടുള്ള സ്‌നേഹത്താല്‍ പ്രചോദിതരായി സഭയെ പടുത്തുയര്‍ത്തേണ്ടവരെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 2025 -26  വര്‍ഷത്തില്‍ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ ചിന്തകള്‍ക്കപ്പുറം  സീറോമലബാര്‍ സഭാംഗങ്ങളാണെന്നുള്ള  സ്വത്വബോധം വൈദികരില്‍ രൂപപ്പെടണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് ഓര്‍മ്മിപ്പിച്ചു. വിവിധ രൂപതകള്‍ക്കും, സന്യാസ സമൂഹങ്ങള്‍ക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാര്‍ സഭാംഗങ്ങളായ 250 ഡീക്കന്മാരാണ് സഭാ ആസ്ഥാനത്തു ഒരുമിച്ചുകൂടിയത്. ക്ലര്‍ജി

  • റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം;  മൊബൈല്‍ ചാപ്പല്‍ സഞ്ചരിച്ചത് 2,664 കിലോമീറ്റര്‍

    റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം; മൊബൈല്‍ ചാപ്പല്‍ സഞ്ചരിച്ചത് 2,664 കിലോമീറ്റര്‍0

    റായ്പൂര്‍ (ഛത്തീസ്ഗഡ്):  2025 ജൂബിലിയുടെ ഭാഗമായി റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.14 ദിവസം നീണ്ടുനിന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 72 ഇടവകകളിലും മിഷന്‍ സ്റ്റേഷനുകളിലുമായി 2,664 കിലോമീറ്റര്‍ സഞ്ചരിച്ചു. മൊബൈല്‍ ചാപ്പലാക്കി മാറ്റിയ ട്രാവലര്‍ വാഹനത്തിലായിരുന്നു പ്രദക്ഷിണം ഒരുക്കിയത്. റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ ദിവ്യകാരുണ്യപ്രദക്ഷിണം ഫ്‌ലാഗ് ഓഫ് ചെയ്തു. സെന്റ് ജോസഫ് കത്തീഡ്രലില്‍ രൂപതാ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ പൂമറ്റത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം ആരംഭിച്ചത്. സമാപന ദിവസം ആര്‍ച്ചുബിഷപ് വിക്ടര്‍

  • ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായി ബെയ്‌റൂട്ട്; ലബനനെ ഹൃദയത്തിലേറ്റി പാപ്പയുടെ മടക്കം

    ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായി ബെയ്‌റൂട്ട്; ലബനനെ ഹൃദയത്തിലേറ്റി പാപ്പയുടെ മടക്കം0

    ബെയ്‌റൂട്ട്: ബെയ്‌റൂട്ട് വാട്ടര്‍ഫ്രണ്ടില്‍ അര്‍പ്പിച്ച ദിവ്യബലിയിലൂടെ  ലബനന്റെ മുറിവുകളില്‍ ലേപനം പുരട്ടിയും  ലബനീസ് ജനതയുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങിയും ലിയോ 14 -ാമന്‍ പാപ്പ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി. അപ്പസ്‌തോലിക യാത്രയുടെ അവസാന പ്രഭാതത്തില്‍, ബെയ്റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ പാപ്പ മൗനമായി പ്രാര്‍ത്ഥിക്കുകയും ഇരകളുടെ സ്മരണയ്ക്കായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. അപ്പസ്‌തോലിക യാത്രയിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നില്‍, 2020 ഓഗസ്റ്റ് 4 ന് നടന്ന സ്ഫോടനത്തിന്റെ മുറിവുകള്‍ ഇപ്പോഴും വഹിക്കുന്ന കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും കുടുംബാംഗങ്ങളുമായി

  • ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ഇടപെടലുകള്‍ നടത്തണം: മാര്‍ നെല്ലിക്കുന്നേല്‍

    ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ഇടപെടലുകള്‍ നടത്തണം: മാര്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. തടിയമ്പാട് സോഷ്യോ എഡ്യുക്കേഷണല്‍ സെന്ററില്‍ ഇടുക്കി രൂപതയുടെ ഏഴാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് നാം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പുകളില്‍ സജീവമായി പങ്കാളികളാകുന്നതോടൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ ഉതകുംവിധം ദീര്‍ഘ വീക്ഷണവും

  • പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉറപ്പാക്കും: നാഷണല്‍ പ്രീസ്റ്റ് റിലീജിയസ് ഫോറം ഓഫ് ലോയേഴ്‌സ്

    പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉറപ്പാക്കും: നാഷണല്‍ പ്രീസ്റ്റ് റിലീജിയസ് ഫോറം ഓഫ് ലോയേഴ്‌സ്0

    ജയ്പൂര്‍ (രാജസ്ഥാന്‍): പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് പ്രീസ്റ്റ് റിലീജിയസ് (വൈദി കരുടെയും സന്യസ്തരുടെയും) ഫോറം ഓഫ് ലോയേഴ്‌സ്. നീതിയിലും സുവിശേഷ മൂല്യങ്ങളിലും അധിഷ്ഠിതമായ സേവനത്തിലൂടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ ജയ്പൂരില്‍ നടന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷന്‍ പുതുക്കി. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ബിഷപ്പുമാര്‍, മുന്‍ ജഡ്ജിമാര്‍, നിയമ വിദഗ്ധര്‍, സാമൂഹിക നേതാക്കള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം വൈദിക-സന്യസ്ത അഭിഭാഷകര്‍, അല്മായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. രാജ്യത്തെ ക്രൈസ്തവ

  • ഫിലിപ്പീന്‍സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്  പ്രസിഡന്റായി ഗില്‍ബര്‍ട്ട് ഗാര്‍സെറചുമതലയേറ്റു

    ഫിലിപ്പീന്‍സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റായി ഗില്‍ബര്‍ട്ട് ഗാര്‍സെറചുമതലയേറ്റു0

    മനില: ഏഷ്യയിലെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പിന്‍സിലെ മെത്രാന്‍സമിതിയുടെ (സിബിസിപി)പ്രസിഡന്റായി ലിപയിലെ ആര്‍ച്ചുബിഷപ് ഗില്‍ബെര്‍ട്ട് ഗാര്‍സെറ ചുമതലയേറ്റു. മെത്രാന്‍സമിതിയുടെ മുന്‍ വൈസ് പ്രസിഡന്റിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന പതിവിന് വിരമാമിട്ടുകൊണ്ടാണ് ജൂലൈ 5 ന് നടന്ന 130-ാമത് പ്ലീനറി അസംബ്ലിയില്‍ സിബിസിപി പ്രസിഡന്റായി ഗാര്‍സെറയെ തിരഞ്ഞെടുത്തത്. ഫിലിപ്പീന്‍സ് സഭയ്ക്കുള്ളില്‍ സിനഡാലിറ്റിക്ക് വേണ്ടി വാദിക്കുന്ന ആര്‍ച്ചുബിഷപ് ഗാര്‍സെറ, സര്‍ക്കാരിന്റെ അഴിമതിയും പ്രകൃതി ദുരന്തങ്ങളും മൂലം സംജാതമായിരിക്കുന്ന അസ്ഥിരതയ്ക്കിടയിലാണ് നേതൃസ്ഥാനത്തേക്ക് വരുന്നത്. ആര്‍ച്ചുബിഷപ് ഗാര്‍സെറയുടെ മുന്‍ഗാമിയായ  കര്‍ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ്

  • ബൈബിള്‍ പാരായണ മാസാചരണവുമായി കേരള കത്തോലിക്ക സഭ

    ബൈബിള്‍ പാരായണ മാസാചരണവുമായി കേരള കത്തോലിക്ക സഭ0

    കൊച്ചി: വചനം മാംസമായ ക്രിസ്തുമസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി കേരളസത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും ദൈവികനന്മയും സ്നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍മാസം ബൈബിള്‍ പാരായണ മാസമായി കേരള സഭ ആചരിക്കുന്നത്. വചന പാരായണമാസം ഉദ്ഘാടനം വരാപ്പുഴ പുത്തന്‍പള്ളി ഇടവകയില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂര്‍കൊണ്ട് 150പേര്‍ ഒരുമിച്ചിരുന്ന് ബൈബിള്‍ മുഴുവനും വായിച്ചുതീര്‍ത്ത് സമ്പൂര്‍ണ പാരായണത്തിന് വികാരിഫാ.

  • ‘ഓര്‍മകളുടെ സൗഖ്യത്തിനും അനുരഞ്ജനത്തിനും’ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പയുടെ ലബനനിലെ ആദ്യ പ്രസംഗം

    ‘ഓര്‍മകളുടെ സൗഖ്യത്തിനും അനുരഞ്ജനത്തിനും’ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പയുടെ ലബനനിലെ ആദ്യ പ്രസംഗം0

    ബെയ്‌റൂട്ട്:  ഓര്‍മകള്‍ സൗഖ്യമാക്കപ്പെടേണ്ടതിന്റെയും അനീതിയും വേദനയും അനുഭവിച്ചവര്‍ അനുരഞ്ജിതരായി തീരേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ലബനനില ആദ്യ പൊതുപ്രസംഗം. ലബനനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  ഓര്‍മകള്‍ സൗഖ്യമായില്ലെങ്കില്‍ വ്യക്തികള്‍ അവരുടെ വേദനയുടെയും അവയുടെ കാരണങ്ങളുടെയും തടവുകാരായി മാറുമെന്ന് പാപ്പ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബെയ്‌റൂട്ടില്‍ നടന്ന വിനാശകരമായ തുറമുഖ സ്‌ഫോടനത്തില്‍ ഉണ്ടായ ഉണങ്ങാത്ത മുറിവുകളെ പാപ്പ സ്മരിച്ചു. ‘അനിശ്ചിതത്വം, അക്രമം, ദാരിദ്ര്യം’ തുടങ്ങിയ ഭീഷണികള്‍ക്കിടയിലും തങ്ങളുടെ മാതൃരാജ്യത്ത്

  • ലിയോ 14 -ാമന്‍ പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു

    ലിയോ 14 -ാമന്‍ പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു0

    ഇസ്താംബൂള്‍: ക്രൈസ്തവ ഐക്യത്തിനും സമാധാനത്തിനുമായുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ 14 -ാമന്‍ പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. ഇസ്താംബൂളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ ബര്‍ത്തലോമിയോ ഒന്നാമന്‍ പാത്രിയാര്‍ക്കീസിനെ സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ മൂന്നാം ദിനം ഇസ്താംബൂളിലെ സെന്റ് ജോര്‍ജ് പാത്രിയാര്‍ക്കല്‍ ദൈവാലയത്തില്‍ നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയിലും ലിയോ 14-ാമന്‍ പാപ്പ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിനൊപ്പം പങ്കുചേര്‍ന്നു. തന്റെ മുന്‍ഗാമികളുമായുള്ള പാത്രിയാര്‍ക്കീസിന്റെ സാഹോദര്യ ബന്ധത്തിന്റെ തുടര്‍ച്ച എടുത്തുകാണിച്ചുകൊണ്ട്, തനിക്ക് നല്‍കിയ ഊഷ്മളമായ

National


Vatican

  • വിശുദ്ധ തോമസ് അക്വിനാസിനൊപ്പം ഇനി കര്‍ദിനാള്‍ ന്യൂമാനും കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ പ്രത്യേക മധ്യസ്ഥന്‍

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി ലിയോ 14- ാമന്‍ പാപ്പ പ്രഖ്യാപിക്കും. നാളെ (ഒക്ടോബര്‍ 28 ന്) കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖയിലാണ് വിശുദ്ധ തോമസ് അക്വിനാസിനൊപ്പം വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്.  രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ക്രൈസ്തവ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള  പ്രഖ്യാപനമായ ‘ഗ്രാവിസിമം എഡ്യൂക്കേഷനിസി’ന്റെ 60-ാം വാര്‍ഷികത്തിലാണ് പുതിയ രേഖ പ്രസിദ്ധീകരിക്കുന്നതെന്ന് സാംസ്‌കാരിക

  • ലിയോ പതിനാലാമന്‍ പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സിബിസിഐ പ്രസിഡന്റ് മാര്‍ താഴത്ത്

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വത്തിക്കാനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മാര്‍ താഴത്ത് സമ്മേളനത്തിനുശേഷം മാര്‍പാപ്പയെ കണ്ടപ്പോഴാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അറിയിച്ചത്. ഇന്ത്യയിലെ സഭയുടെ ഔദ്യോഗിക ക്ഷണക്കത്ത് മാര്‍ താഴത്ത് മാര്‍പാപ്പയ്ക്ക് കൈമാറി. ഇന്ത്യന്‍ സര്‍ക്കാരുമായും ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് പരിശുദ്ധ പിതാവിനെ അറിയിച്ചു. ഇന്ത്യയിലെ കത്തോലിക്കാ സഭയെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ടും മാര്‍ താഴത്ത് മാര്‍പാപ്പക്ക് നല്‍കി. വത്തിക്കാന്‍ സ്റ്റേറ്റ്

  • മൂന്നില്‍ രണ്ട് പേര്‍ക്ക്   പൂര്‍ണ മതസ്വാതന്ത്ര്യമില്ലെന്ന് എസിഎന്‍ റിപ്പോര്‍ട്ട്; മതസ്വാതന്ത്ര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

    റോം: 540 കോടിയോളം ജനങ്ങള്‍ക്ക് അതായത്  മൂന്നില്‍ രണ്ട് പേര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും ഭയം കൂടാതെ മതാചാരങ്ങള്‍ അനുഷ്ഠിക്കാനും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുവാനുമുള്ള സ്വാതന്ത്ര്യമില്ലെന്ന് കത്തോലിക്ക സന്നദ്ധസംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) 2025 റിപ്പോര്‍ട്ട്. ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ അടുത്തിടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന ഇന്ത്യയും, മതസ്വാതന്ത്ര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ‘മതസ്വാതന്ത്ര്യം ഒരു ആനുകൂല്യമല്ല,  മനുഷ്യാവകാശമാണ്’ എന്ന ശക്തമായ

  • ദുഃഖം മൂലം ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ടവരെ പ്രത്യാശയുടെ ചൂടു നല്‍കി യേശു പുനരുജ്ജീവിപ്പക്കുന്നു: ലിയോ 14 -ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി:  ദുഃഖം ജീവിതത്തിന്റെ അര്‍ത്ഥവും ഊര്‍ജ്ജവും കവര്‍ന്നെടുക്കുമെന്നും ദുഃഖം മൂലം ദിശാബോധം നഷ്ടമായ ഹൃദയങ്ങളെ പ്രത്യാശയുടെ ചൂട് നല്‍കി യേശുവിന് പുരനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കുമെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ രഹസ്യത്തിന് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു – പ്രത്യേകിച്ച്  ‘ആത്മാവിന്റെ പക്ഷാഘാതം’ അനുഭവപ്പെടുന്ന സമയങ്ങളില്‍. ഉത്ഥിനായവനാണ് നമ്മുടെ

  • വിശുദ്ധരായ ലൂയിസ് മാര്‍ട്ടിന്‍ – സെലിഗ്വരിന്‍ ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികള്‍ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ആധുനിക കാലഘട്ടത്തിലെ കുടുംബങ്ങള്‍ക്കു മാതൃകയാണെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ലൂയിസ് മാര്‍ട്ടിന്‍-സെലിഗ്വരിന്‍ ദമ്പതികളെ വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സീസിലെ ബിഷപ് ബ്രൂണോ ഫീലെറ്റിനെ അഭിസംബോധന ചെയ്ത കത്തിലാണ് കുടുംബങ്ങള്‍ക്ക് പ്രചോദനാത്മക മാതൃകയായി വിശുദ്ധ ദമ്പതികളെ പാപ്പ ഉയിര്‍ത്തിക്കാണിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദമ്പതികളാണ് ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികളെന്ന് പാപ്പ ഓര്‍മിപ്പിച്ചു. വിവാഹം ശ്രേഷ്ഠവും ഉന്നതവുമായ വിളിയാണ്.

  • സിസ്റ്റൈന്‍ ചാപ്പല്‍ ചരിത്രനിമിഷത്തിന് സാക്ഷിയാകും; പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുമിച്ച് പ്രാര്‍ത്ഥിക്കും

    വത്തിക്കാന്‍ സിറ്റി:  പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പാപ്പയും ഒരുമിച്ച്  നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റൈന്‍ ചാപ്പല്‍ വേദിയാകും. ഒക്ടോബര്‍ 23-നാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍,  രാജ്ഞി കാമിലയ്ക്കൊപ്പം  പങ്കുചേരുക. സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘവും ഇംഗ്ലണ്ടിലെ സെന്റ് ജോര്‍ജ് ചാപ്പലിലെ ഗായകസംഘവും, ഹിസ് മജസ്റ്റിസ് ചാപ്പല്‍

Magazine

Feature

Movies

  • ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍

    ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍0

    കോതമംഗലം: മെ‍ഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്  (ധര്‍മഗിരി)  സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പയാണ് മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തെ ധന്യന്‍ ആയി പ്രഖ്യാപിച്ചത്. 1949 നവംബര്‍ 4 -നാണ് മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ നിത്യസമ്മാനത്തിനായി യാത്രയായത്. അച്ചന്റെ കല്ലറയില്‍ അന്നുമുതല്‍ ജാതിമതഭേദമന്യേ ആളുകള്‍ വന്ന് പ്രാര്‍ത്ഥിച്ചിരുന്നു. മോണ്‍. പഞ്ഞിക്കാരനെ  2010 ജൂലൈ 18ന്  ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. അവിഭക്ത

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?