Follow Us On

13

March

2025

Thursday

Latest News

  • ജനതയുടെആവശ്യങ്ങളില്‍ ഇടപെടുന്ന സത്യസന്ധരായ രാഷ്ട്രീയ നേതാക്കളെയാണ്  നാടിനാവശ്യം: ആര്‍ച്ചുബിഷപ് മാര്‍ താഴത്ത്.

    ജനതയുടെആവശ്യങ്ങളില്‍ ഇടപെടുന്ന സത്യസന്ധരായ രാഷ്ട്രീയ നേതാക്കളെയാണ് നാടിനാവശ്യം: ആര്‍ച്ചുബിഷപ് മാര്‍ താഴത്ത്.0

    തൃശൂര്‍: സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതുന്നവരും ജനതയുടെ ആവശ്യങ്ങളില്‍ ഇടപെടുന്നവരുമായ സത്യസ ന്ധരായ രാഷ്ട്രീയ നേതാക്കളെയാണ് നാടിനാവശ്യമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഫാമിലി അപ്പോസ്‌തോലെറ്റ് സെന്ററില്‍ നടന്ന തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയെ തകര്‍ക്കുന്ന ശക്തികള്‍ അകത്തും പുറത്തും സജീവമായി പ്രവര്‍ത്തിക്കുന്നു. സഭാമക്കള്‍ വിവേചനത്തോടെ   മുന്നോട്ട് നിങ്ങണമെന്നും, ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും മാര്‍ താഴത്ത് പറഞ്ഞു. അതിരൂപതാ പ്രസിഡന്റ്  ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു.

  • ദഹനബലിയുടെ  ഓര്‍മകളില്‍  ആറ് വീടുകള്‍

    ദഹനബലിയുടെ ഓര്‍മകളില്‍ ആറ് വീടുകള്‍0

    ജോസഫ് മൈക്കിള്‍ ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന്‍ ദഹനബലിയായി നല്‍കിയിട്ട് മാര്‍ച്ച് 11-ന് 25 വര്‍ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്‍. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള്‍ മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്‌റീച്ച് ഫുള്‍ടൈമേഴ്‌സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ

  • പാലക്കാടന്‍ ഭൂമിക്കൊരു ചരമഗീതം

    പാലക്കാടന്‍ ഭൂമിക്കൊരു ചരമഗീതം0

    അഡ്വ. ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ ഒയാസിസ് കമ്പനിയുടെ ബ്രുവറി പാലക്കാട് വരുന്നു. മന്ത്രിസഭയുടെ ശരവേഗത്തിലുള്ള തീരുമാനം. പാലക്കാട് എലപ്പുള്ളിയില്‍ വരാന്‍ പോകുന്ന ബ്രൂവറി കമ്പനിയെക്കുറിച്ചുള്ള തീരുമാനത്തില്‍ സുതാര്യതയില്ല എന്ന ആക്ഷേപം ആവര്‍ത്തിച്ച് പ്രതിപക്ഷം പറഞ്ഞിട്ടും ഭരണപക്ഷത്തിന് മനസിലാകുന്നില്ല. ചാനല്‍ചര്‍ച്ചകളില്‍ രണ്ടുകുട്ടരുടെയും വാക്‌പോരുകള്‍ മുറുക്കുന്നു. ആരോപണങ്ങള്‍ കൂടുമ്പോള്‍ വകുപ്പുമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ട് ഔദ്യോഗിക പത്രസമ്മേളനങ്ങള്‍ നടത്തുന്നു. എന്നിട്ടും നിലമെച്ചപ്പെടുന്നില്ല. പ്രകടന പത്രികയിലെ മദ്യനയം തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മദ്യനയത്തില്‍ ഇടത്തുപക്ഷ സര്‍ക്കാര്‍ വെളളംചേര്‍ത്തിരിക്കയാണ്. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുന്നതാണ്

  • മേഘങ്ങള്‍ക്കിടയില്‍  കണ്ട ക്രിസ്തു

    മേഘങ്ങള്‍ക്കിടയില്‍ കണ്ട ക്രിസ്തു0

    ജോസഫ് മൂലയില്‍ കരുതലുകള്‍കൊണ്ട് കരയിപ്പിക്കുന്ന ചില മനുഷ്യരുണ്ട് നമ്മുടെ ഇടയില്‍ അപൂര്‍വമായി. അത്തരം ഒരാളായിരു ന്നു ജോണ്‍സണ്‍ ജോസഫ് എന്ന ഉ ണ്ണിക്കുട്ടന്‍. പതിനാലാം വയസില്‍ കി ഡ്‌നികള്‍ തകരാറിലായി. രണ്ടുപ്രാവ ശ്യം മാറ്റിവച്ചു. അതുകൂടാതെ ടിബി യും കോവിഡും അപകടങ്ങളും. ഒരു മനുഷ്യന് ദൈവത്തെ പഴിച്ചുകഴിയാനാണെങ്കില്‍ കാരണങ്ങള്‍ അധികം. എന്നാല്‍, ജോണ്‍സന്‍ എന്നുമൊരു അത്ഭുതമായിരുന്നു. വേദനകളുടെയും സഹനങ്ങളുടെയും നടുവില്‍ ജീവിത ത്തെ ഇത്രയും പ്രസാദാത്മകമായി കാ ണാന്‍ കഴിയുമോ എന്ന അതിശയിപ്പിച്ച വ്യക്തി. രോഗങ്ങളുടെയും ചികിത്സകളുടെയുമൊക്കെ

  • ഒരേ മനസോടെ  ദൈവത്തിലേക്ക് തിരിയാം…

    ഒരേ മനസോടെ ദൈവത്തിലേക്ക് തിരിയാം…0

    ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമായ പെസഹാരഹസ്യങ്ങളുടെ ആചരണത്തിന് മുന്നോടിയായുള്ള വലിയ നോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ തുടര്‍ച്ച തന്നെയായ സഭ നിശ്ചയിച്ചുതന്നിരിക്കുന്ന ഈ നോമ്പുകാലത്ത് ഇഷ്ടമുളള ഭക്ഷണ സാധനങ്ങളുടെ വര്‍ജ്ജനം, ദാനധര്‍മ്മം, പ്രായശ്ചിത്തം, പ്രാര്‍ത്ഥന, ഉപവാസം തുടങ്ങിയവയിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ആത്മനിയന്ത്രണം അഭ്യസിക്കുന്ന ഒരു കാലഘട്ടം എന്നതിനപ്പുറം ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തുന്നതിനും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്നതിനുമുള്ള അവസരം കൂടെയാണ് നോമ്പുകാലം. ‘നമുക്ക് പ്രത്യാശയില്‍ ഒരുമിച്ചു യാത്ര ചെയ്യാം’ എന്ന തലക്കെട്ടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

  • കന്‍സാസ് കാപ്പിറ്റോളില്‍ ബ്ലാക്ക് മാസ് നടത്തുമെന്ന് സാത്താനിസ്റ്റ് സംഘം; പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കന്‍സാസ് ബിഷപ്പുമാര്‍

    കന്‍സാസ് കാപ്പിറ്റോളില്‍ ബ്ലാക്ക് മാസ് നടത്തുമെന്ന് സാത്താനിസ്റ്റ് സംഘം; പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കന്‍സാസ് ബിഷപ്പുമാര്‍0

    ടോപേകാ/യുഎസ്എ:  അമേരിക്കയിലെ കന്‍സാസ് സംസ്ഥാനത്ത്  ക്യാപ്പിറ്റോളില്‍ ഈ മാര്‍ച്ച് 28-ന് ബ്ലാക്ക് മാസ് നടത്താനുള്ള പദ്ധതിയുമായി സാത്താനിസ്റ്റ് സംഘം.. ഈ പശ്ചാത്തലത്തില്‍ ദൈവനിന്ദ തടയുന്നതിനും തിരുവോസ്തിയെ അപമാനിക്കുന്നതുമായ കാര്യങ്ങള്‍ തടയുന്നതിനും സംസ്ഥാനത്തെ കത്തോലിക്കാ ബിഷപ്പുമാര്‍ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. ഒപ്പം ദൈവനിന്ദാപരമായ ഈ ചടങ്ങിനെ തടയാനുള്ള നിയമപരമായ സാധ്യതകളും തേടുന്നുണ്ട്. ഈ മാസം അവസാനം സ്റ്റേറ്റ് ക്യാപിറ്റലിനുള്ളില്‍ നടക്കാനിരിക്കുന്ന ദൈവനിന്ദാപരമായ സംഭവത്തെക്കുറിച്ച് അവബോധമുണ്ടെന്നും ഇതിനെ പ്രതിരോധിക്കാന്‍ ആത്മീയവും നിയമപരവുമായ മാര്‍ഗങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ബിഷപ്പുമാരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

  • കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷനില്‍ പുതിയ നിയമനങ്ങള്‍

    കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷനില്‍ പുതിയ നിയമനങ്ങള്‍0

    കാക്കനാട്: സീറോമലബാര്‍സഭയിലെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷനില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. കമ്മീഷന്‍ ജനറല്‍ സെക്രട്ടറിയായി റവ.ഫാ. അരുണ്‍ കലമറ്റത്തിലും, അല്‍മായ ഫോറം സെക്രട്ടറിയായി ശ്രീ. ജോര്‍ജ് കോയിക്കലും, പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായി ശ്രീ. ജോയിസ് മുക്കുടവും നിയമിതരായി. കമ്മീഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന റവ.ഫാ. ജോബി മൂലയിലും, അല്‍മായ ഫോറം സെക്രട്ടറിയായിരുന്ന ശ്രീ. ടോണി ചിറ്റിലപ്പിള്ളിയും, പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായിരുന്ന ശ്രീ. സാബു ജോസും സേവനകാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് പുതിയ നിയമനങ്ങള്‍. പെര്‍മനന്റ് സിനഡിന്റെ

  • വാടാനപ്പള്ളിയിലെ  ‘കാഴ്ചയുടെ സുവിശേഷം’

    വാടാനപ്പള്ളിയിലെ ‘കാഴ്ചയുടെ സുവിശേഷം’0

    സ്വന്തം ലേഖകന്‍ വാടാനപ്പള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തകര്‍ ആരംഭിച്ച സമ്പൂര്‍ണ നേത്രദാന യജ്ഞത്തില്‍ ഒരു നാടൊന്നാകെ പങ്കുേചര്‍ന്നപ്പോള്‍ കാഴ്ചയുടെ പുതുവെളിച്ചം ലഭിച്ചത് ഒന്നും രണ്ടുമാളുകള്‍ക്കല്ല ഇരുനൂറിലധികം ആളുകള്‍ക്കാണ്. 2022 സെപ്റ്റംബറിലാണ് വാടാനപ്പള്ളി സെന്റ് ഫ്രാന്‍സിസ് ഇടവകയെ സമ്പൂര്‍ണ നേത്രദാന ഇടവകയായി പ്രഖ്യാപിച്ചത്. എല്ലാവരെയും ബോധവത്കരിച്ച് നേത്രദാനത്തിന് സമ്മതം സംഘടിപ്പിക്കാന്‍ പ്രയത്‌നിച്ചത് ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു. 2017-ല്‍ ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച

  • നമ്മുടെ കുരിശുകളും കുരിശിന്റെ വഴിയും

    നമ്മുടെ കുരിശുകളും കുരിശിന്റെ വഴിയും0

    ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുരിശിന്റെ വഴിയുടെ വശ്യതയും സ്വാധീനവും ഹൃദയഹാരിയായ വിധത്തില്‍ അടുത്തിടെ എന്നോട് പങ്കുവച്ചത് ഒരു വനിതാ ഡോക്ടറാണ്. പന്ത്രണ്ടു വര്‍ഷംമുമ്പ് ഹൈന്ദവ സമുദായത്തില്‍നിന്നും ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവരാന്‍ ഒരു കാരണം കുരിശിന്റെ വഴി ആണെന്ന് അവര്‍ തികഞ്ഞ ബോധ്യത്തോടെ പറഞ്ഞു. പീഢാനുഭവ വഴിയിലെ പതിനാലു മുഹൂര്‍ത്തങ്ങള്‍ നിശബ്ദതയില്‍ നിറമിഴികളോടെ ധ്യാനിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അത് ജീവിത വഴിത്താരയില്‍ നിര്‍ണ്ണായകമായി. ക്രിസ്തുവിന്റെ സ്വന്തമായി മാറി ആ യുവഡോക്ടര്‍. യേശു അന്യായമായി വിധിക്കപ്പെടുന്നതും അവഹേളനാപാത്രമായി കുരിശും പേറി

National


Vatican

  • മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു

    വത്തിക്കാന്‍ സിറ്റി: ‘പാപ്പ അപകടനില തരണം ചെയ്തിട്ടുണ്ടോ’ എന്നാണ് ചോദ്യമെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ പാപ്പയുടെ  ജീവന്‍ അപകടത്തിലാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും അതിന്റെയും ഉത്തരം.’  പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്  മാധ്യമപ്രവര്‍ത്തകരോട്  വിശദീകരിച്ച  പാപ്പയെ ചികിത്സിക്കുന്ന ഡോ. സെര്‍ജിയോ അല്‍ഫിയേരിയുടെ വാക്കുകളാണിത്. ഒരുപക്ഷേ ഉത്തരങ്ങളെക്കാള്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഈ വിശദീകരണം തന്നെ പാപ്പയുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്നു. പാപ്പ ഇപ്പോഴും ശ്വാസതടസം അനുഭവിക്കുന്നുണ്ടെന്നും നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പാപ്പക്ക് സപ്ലിമെന്റല്‍

  • ഇറ്റാലിയന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു;   പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് പരിശുദ്ധ സിംഹാസനം  ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ആശുപത്രിയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പാപ്പയോടൊപ്പം 20 മിനിറ്റ് ചിലവഴിച്ചു. കൂടാതെ അടുത്ത സഹകാരികളായും പാപ്പ കൂടിക്കാഴ്ച നടത്തിയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. രക്തപരിശോധനയില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ട്. ഇന്നലെ പ്രഭാതഭക്ഷണത്തിന് ശേഷം, പത്രങ്ങള്‍ വായിച്ച പാപ്പ ഉച്ചഭക്ഷണത്തിന് മുമ്പ് ദിവ്യകാരുണ്യം  സ്വീകരിച്ചു.

  • ശ്വാസകോശരോഗം തടസമായില്ല; ആശുപത്രിയില്‍ നിന്നും ഗാസയിലെ ഇടവകാംഗങ്ങളെ തേടി പാപ്പയുടെ ഫോണ്‍കോള്‍ എത്തി

    വത്തിക്കാന്‍ സിറ്റി:  വേദനിക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെടുകയും കരുതുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നൊരു പാപ്പ – ഇതായിരുന്നു പേപ്പസിയുടെ ആദ്യദിനം മുതലുള്ള ‘ഫ്രാന്‍സിസ് സ്റ്റൈല്‍’. സങ്കീര്‍ണായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ആ സ്റ്റൈല്‍ മാറ്റമില്ലാതെ തുടുരുകയാണെന്ന് ജെമേലി ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന പാപ്പയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ ആദ്യ രണ്ട് ദിനങ്ങളിലും ഗാസയിലെ കത്തോലിക്കാ ഇടവകയുമായി രാത്രിയില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം  മുടക്കമില്ലാതെ തുടര്‍ന്നതായി ഗാസയിലെ ഹോളി ഫാമിലി ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിപറഞ്ഞു . ഹമാസും ഇസ്രായേലുമായുള്ള പോരാട്ടം

  • ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി ‘സങ്കീര്‍ണം

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പയുടെ ആരോഗ്യസ്ഥിതി ‘സങ്കീര്‍ണ’മായി തുടരുന്നതായി വത്തിക്കാന്‍. ഇരട്ട ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പാപ്പക്ക് കൂടുതല്‍ ചികിത്സയും വിശ്രമവും ആവശ്യമായി വരും. ശ്വാസനാളത്തിനുണ്ടായ തടസത്തെ തുടര്‍ന്ന് റോമിലെ ജെമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക്  തുടര്‍പരിശോധനകളുടെ ഭാഗമായി എടുത്ത സിറ്റി സ്‌കാനിലാണ്  ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. അതേസമയം മാര്‍പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വായനക്കും സമയം വിനിയോഗിക്കുകയും ചെയ്തതായി

  • പ്രവാസത്തിന്റെ നടുവിലും ജൂബിലി ആഘോഷം: പ്രതീക്ഷ നഷ്ടപ്പെടുത്താതെ ലോയിക്കാവിലെ കത്തോലിക്കര്‍

    ലോയിക്കാവ്/മ്യാന്‍മര്‍: സൈന്യവും പ്രതിപക്ഷവും തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി  ക്യാമ്പുകളിലും വനങ്ങളിലെ താല്‍ക്കാലിക വാസസ്ഥലങ്ങളിലും കഴിയുന്ന ലോയിക്കാവ് രൂപതയിലെ വിശ്വാസികള്‍ പ്രതിസന്ധികളുടെ നടുവിലും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച  2025 ജൂബിലി ആഘോഷിക്കുന്നു. ദൈനംദിന ജീവിതം വെല്ലുവിളിയായി തുടരുമ്പോഴും കിഴക്കന്‍ മ്യാന്‍മാറിലെ കയായ സംസ്ഥാനത്തെ രൂപതയായ ലോയ്കാവിലെ കത്തോലിക്കാ വിശ്വാസികള്‍  ജൂബിലിയുടെ പ്രമേയമായ പ്രത്യാശ നഷ്ടപ്പെടുത്തുന്നില്ല എന്ന് രൂപത പ്രതിനിധി ഫാ. പോള്‍ പാ പറഞ്ഞു. 90,000-ത്തോളം അംഗങ്ങളുള്ള ലോയ്ക്കാവിലെ കത്തോലിക്കാ സമൂഹം, സൈന്യവും പ്രതിപക്ഷ സേനയും തമ്മിലുള്ള

  • സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബയോളജിക്കല്‍ പുരുഷന്മാരെ വിലക്കി യുഎസ് പ്രസിഡന്റ് ട്രംപ്

    വാഷിംഗ്ടണ്‍ ഡിസി: ബയോളജിക്കല്‍ പുരുഷന്മാരെ സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇനി മുതല്‍, സ്ത്രീകളുടെ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ അനുവദിക്കുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അന്യായമാണെന്നും അവരുടെ സുരക്ഷിതത്വത്തിന്  ഭീഷണിയാണെന്നും  ‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവില്‍ പറയുന്നു.  പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള ജീവശാസ്ത്രപരമായ അടിസ്ഥാന

Magazine

Feature

Movies

  • ഫ്രാന്‍സിസ് മാര്‍പാപ്പ  പത്രോസിന്റെ സിംഹാസനത്തില്‍  അവരോധിതനായിട്ട് 12 വര്‍ഷം

    ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായിട്ട് 12 വര്‍ഷം0

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന്(13-03-2025) 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2013 മാര്‍ച്ച് 12-നാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയറിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നു ആഗോള കത്തോലിക്കസഭയുടെ തലപ്പത്തേക്ക്  എത്തിയത്. നിലവില്‍ റോമിലെ

  • 25 വര്‍ഷം തടവില്‍ കഴിഞ്ഞ വൈദികന്‍…

    25 വര്‍ഷം തടവില്‍ കഴിഞ്ഞ വൈദികന്‍…0

    തന്റെ 105-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫാ. ജോസഫ് ഗുവോ ഫുഡ് എസ്‌വിഡി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2024 ഡിസംബര്‍ 30-ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനിംഗില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതസംസ്‌കാരവേളയില്‍ യാന്‍ഷൗ ബിഷപ് ജോണ്‍ ലു പീസന്‍ ഫാ. ഗുവോയുടെ അസാധാരണമായ വിശ്വസ്തതയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു,’തന്റെ ജീവിതം പേനയായും സമയത്തെ മഷിയായും ഉപയോഗിച്ച് നിസ്വാര്‍ത്ഥതയുടെയും സ്‌നേഹത്തിന്റെയും അത്ഭുതകരമായ കഥ എഴുതുന്നതിന് ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വൈദികനായിരുന്നു ഫാ. ഗുവോ.’ വൈദികജീവിതത്തിന്റെ 25 വര്‍ഷം തടവില്‍ കഴിഞ്ഞ

  • കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ

    കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ0

    കണ്ണൂര്‍: കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണ്ണത്തില്‍ നടക്കും. കണ്ണൂര്‍ ഫൊറോനയിലെ എട്ട് ഇടവകകളുടെ  നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ നയിക്കുന്നത് തൃശൂര്‍ ഗ്രേയ്‌സ് ഓഫ് ഹെവാന്‍ ധ്യാനകേന്ദ്ര ടീമാണ്. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍. ബൈബിള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി, വികാരി ജനറല്‍ മോണ്‍.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?