Follow Us On

30

July

2025

Wednesday

Latest News

  • പാലാ രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് അന്തരിച്ചു

    പാലാ രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് അന്തരിച്ചു0

    പാലാ:  പാലാ രൂപതയുടെ മുന്‍ വികാരി ജനറാളും പിഒസി മുന്‍ ഡയറക്ടറും പാലാ കത്തീഡ്രല്‍ ഇടവക വികാരിയു മായിരുന്ന ഫാ. ജോര്‍ജ്ജ് ചൂരക്കാട്ട് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പാലാ രൂപതയ്ക്ക് മാത്രമല്ല, കേരള കത്തോലിക്കാ സഭയ്ക്ക് മുഴുവന്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ ഒരു വൈദികനാണ് വിടവാങ്ങിയിരിക്കുന്നത്. 1971 ല്‍ തന്റെ ഇരുപത്തെട്ടാം വയസ് മുതലുള്ള പതിമൂന്ന് വര്‍ഷക്കാലം അച്ചന്റെ പ്രധാന പ്രവര്‍ത്തനമേഖല കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പിഒസിയില്‍ ആയിരുന്നു. പിഒസി എന്ന പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ സ്ഥാപക

  • ദേശീയ ന്യൂനപക്ഷ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകളുടെ നിര്‍ജീവാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം

    ദേശീയ ന്യൂനപക്ഷ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകളുടെ നിര്‍ജീവാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം0

    കൊച്ചി: ദേശീയ ന്യൂനപക്ഷ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകളുടെ നിര്‍ജീവാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.  ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ തുടങ്ങിയവയിലെ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ കമ്മീഷനുകളെ  നിര്‍ജീവമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്മാരായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ.

  • ബംഗ്ലാദേശ്  വിമാനപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ

    ബംഗ്ലാദേശ് വിമാനപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ0

    ധാക്ക/ബംഗ്ലാദേശ്:  ധാക്കയില്‍ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കെട്ടിടത്തിലേക്ക് വ്യോമസേന പരിശീലന വിമാനം ഇടിച്ചുകയറി,  31 പേര്‍ കൊല്ലപ്പെടുകയും 170 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ പാപ്പ. എഫ്7 ജെറ്റ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ തീപിടുത്തത്തിലെ ഇരകളുടെ ഭൂരിഭാഗവും  ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍, സ്‌കൂളിന്റെ ഒരു ഭാഗം കത്തിനശിച്ചു. വ്യോമസേന ജെറ്റ് അപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ ലിയോ പതിനാലാമന്‍ പാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തി.

  • ദലിത് ക്രൈസ്തവ സംവണം; ഓഗസ്റ്റ് 10 പ്രതിഷേധ ദിനവും 17 ജസ്റ്റിസ് സണ്‍ഡേയുമായി ആചരിക്കുന്നു

    ദലിത് ക്രൈസ്തവ സംവണം; ഓഗസ്റ്റ് 10 പ്രതിഷേധ ദിനവും 17 ജസ്റ്റിസ് സണ്‍ഡേയുമായി ആചരിക്കുന്നു0

    കൊച്ചി: ഭരണഘടന അനുശാസിക്കുന്ന സംവരണാനൂകൂല്യങ്ങള്‍ ദലിത് ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കെസിബിസി എസി/എസ്ടി/ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 10ന് പ്രതിഷേധ ദിനമായും സിബിസിഐയുടെ ആഹ്വാന പ്രകാരം ഓഗസ്റ്റ് 17ന് ജസ്റ്റിസ് സണ്‍ഡേയുമായും ആചരിക്കുന്നു. കെസിബിസി എസി/എസ്ടി/ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം, കമ്മീഷന്‍ വൈസ് ചെയര്‍മാന്മാരായ ബിഷപ് ഡോ. വിന്‍സെന്റ് വിതയത്തില്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഒരു

  • ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി

    ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി0

    അബുജ/നൈജീരിയ: ഇസ്ലാമിക്ക് ഭീകരസംഘടനയായ ബൊക്കോ ഹറാം ജൂണ്‍ 1 ന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ ഫാ. അല്‍ഫോണ്‍സസ് അഫീന മോചിതനായി.  മുബി നഗരത്തില്‍ നിന്ന് മൈദുഗുരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫാ.അഫീനയെ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ പട്ടണമായ ഗ്വോസയ്ക്ക് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഒരു സൈനിക ചെക്ക്പോയിന്റില്‍, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരം ആയുധധാരികളായ ആളുകള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദ

  • നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങളുമായി ഗോവയും

    നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങളുമായി ഗോവയും0

    പനാജി: ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്ന മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള തയാറെടുപ്പുകളുമായി ഗോവയും. മതപരിവര്‍ത്തന കേസുകള്‍ കൈകാര്യം ചെയ്യുന്ന തിനായി സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജൂലൈ 21 ന് നിയമസഭയില്‍ നിര്‍ദ്ദേശിച്ചിരുന്നു.   ഗോവന്‍ സാഹചര്യത്തില്‍ ഇങ്ങനെയൊരു നിയമനിര്‍മ്മാ ണത്തിന്റെ പ്രസക്തിയെ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തു. ബിജെപിയുടെ ദേശീയ അജണ്ട ഗോവയില്‍ അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ എംഎല്‍എ വിജയ് സര്‍ദേശായി

  • മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി

    മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി0

    വത്തിക്കാന്‍ സിറ്റി: കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാലവസതിയില്‍  16 ദിവസം ചെലവഴിച്ചശേഷം ലിയോ 14 ാമന്‍ പാപ്പ  മാര്‍പാപ്പ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ താമസം വേറിട്ട അനുഭവമായിരുന്നുവെന്നും എന്നാല്‍ ഈ ദിനങ്ങളിലും താന്‍ ജോലികള്‍ തുടര്‍ന്നിരുന്നുവെന്നും വത്തിക്കാനിലേക്ക് തിരികെ പോകുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കണമെന്നും എല്ലാ യുദ്ധത്തിനു പിന്നിലെയും സാമ്പത്തികനേട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ മനസ് കാണിക്കണമെന്നും  പാപ്പ ആവശ്യപ്പെട്ടു.പലപ്പോഴും ആയുധക്കച്ചവടത്തിന്റെ മറവില്‍ വ്യക്തികളെ ഉപകരണങ്ങളായി കാണുന്ന

  • മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണവും 26ന്

    മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണവും 26ന്0

    കോട്ടയം: ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണ സമാപനവും ജൂലൈ 26 ന് രാവിലെ 9.30 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുന്നോടിയായി തിരി തെളിച്ച് സന്ദേശം നല്‍കും. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും അതിരൂപതയിലെ വൈദികരും

  • പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി 26 ന് സമാപിക്കും

    പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി 26 ന് സമാപിക്കും0

    പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ജൂലൈ 26 ന് സമാപിക്കും. 2024 ജൂലൈ 26 ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടന ദൈവാലയത്തില്‍ തുടക്കമിട്ട ജൂബിലിയാഘോഷങ്ങളുടെ സമാപനത്തിന് ആതിഥ്യമരുളുന്നത് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയമാണ്. 26 ന് രാവിലെ ഒമ്പതിന് സെന്റ് തോമസ് കത്തീഡ്രലിലെ വിശുദ്ധ കുര്‍ബാനയില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍  ക്ലീമിസ് കാതോലിക്ക ബാവ സന്ദേശം നല്‍കും. 10.45

National


Vatican

  • യുഎസില്‍ നിന്നുള്ള എക്യുമെനിക്കല്‍ തീര്‍ത്ഥാടക സംഘത്തെ റോമില്‍ സ്വീകരിച്ച് ലിയോ 14 ാമന്‍ പാപ്പ

    റോം: തന്റെ ജന്മനാടായ അമേരിക്കയില്‍ നിന്ന് റോമിലേക്ക് നടത്തിയ കത്തോലിക്ക-ഓര്‍ത്തഡോക്‌സ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരെ ലിയോ 14 ാമന്‍ മാര്‍പാപ്പ സ്വീകരിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആര്‍ച്ചുബിഷപ് എല്‍പിഡോഫോറോസും ന്യൂവാര്‍ക്കിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോസഫ് ടോബിനും നേതൃത്വം നല്‍കിയ 50 അംഗ സംഘത്തില്‍ അമേരിക്കയില്‍ നിന്നുള്ള  ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ബൈസന്റൈന്‍ കത്തോലിക്കാ, ലാറ്റിന്‍ കത്തോലിക്കാ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടുന്നു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിലേക്കുള്ള പാതയെക്കുറിച്ച് സംസാരിച്ച പാപ്പ സമീപകാല ദശകങ്ങളില്‍ ഈ മേഖലയില്‍ കൈവരിച്ച ദൈവശാസ്ത്രപരമായ പുരോഗതിയും സംഭാഷണങ്ങളും  ചൂണ്ടിക്കാണിച്ചു.

  • ഗാസ പ്രതിസന്ധി നിര്‍ണായക ഘട്ടത്തില്‍; വലിയ അപകടങ്ങള്‍ക്ക് നടുവിലും ശുശ്രൂഷകള്‍ തുടര്‍ന്ന് കാരിത്താസ് ജറുസലേം

    ഗാസ: വലിയ അപകടസാധ്യതകള്‍ക്കിടയിലും, കാരിത്താസ് ജറുസലേം ഗാസയിലെ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് നിര്‍ണായക പിന്തുണ നല്‍കുന്നത് തുടരുകയാണ്. ഗാസ നഗരത്തിലെ 10 മെഡിക്കല്‍ പോയിന്റുള്‍, ഒരു സെന്‍ട്രല്‍ ക്ലിനിക്ക്, മാനസിക ആഘാതത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാനസിക സാമൂഹിക പരിചരണം, ഏറ്റവും ദുര്‍ബലരായവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് മള്‍ട്ടിപര്‍പ്പസ് ക്യാഷ് സഹായങ്ങള്‍ എന്നിവ കാരിത്താസ് ജറുസലേമിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നു. ഗാസയിലെ സിവിലിയന്‍ ജീവിതം തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍  കൂടുതല്‍ ജീവഹാനി തടയുന്നതിന് അടിയന്തിരമായി അന്താരാഷ്ട്ര ഇടപെടല്‍

  • ഡാലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍ (ടെക്‌സാസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ ദൈവാ  ലയത്തിന്റെ സ്വര്‍ഗീയ  മധ്യസ്ഥയുമായ  വി. അല്‍ഫോന്‍ സാമ്മയുടെ തിരുനാള്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദൈ വാലയത്തില്‍ ഇന്നു (ജൂലൈ 18) തുടങ്ങും. 18ന് വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന  തിരുനാള്‍  ജൂലൈ 28 നു സമാപിക്കും.  ദിവസേന ആരാധനയും വിശുദ്ധ കുര്‍ബാനയും നൊവേനയും  ലദീഞ്ഞും  ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്,

  • ക്രിസ്തുവിന്റെ സൗഖ്യവും സ്‌നേഹവും അനുഭവിക്കുന്നവര്‍ക്ക് അവിടുത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയും: ലിയോ 14 ാമന്‍ പാപ്പ

    റോം: ക്രിസ്തു നമ്മെ സൗഖ്യമാക്കുകയും സ്‌നേഹിക്കുകയും ചെയ്തുകഴിയുമ്പോള്‍ നമുക്ക് അവിടുത്തെ  സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയുമെന്ന് ലിയോ 14 ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വില്ലനോവയിലെ വിശുദ്ധ തോമസിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പിച്ച്  നല്ല സമരിയാക്കാരന്റെ ഉപമയെക്കുറിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പ. നിയമത്തിന്റെ ബാഹ്യമായ ആചരണത്തില്‍ സംതൃപ്തി കണ്ടെത്തുകയും അതേസമയം ദൈവത്തെപ്പോലെ കരുണാമയമായ അനുകമ്പയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന നിസംഗമായ ഒരു വിശ്വാസത്തെക്കുറിച്ച് ഈ ഉപമ മുന്നറിയിപ്പ് നല്‍കുന്നതായി പാപ്പ പറഞ്ഞു. മനുഷ്യകുലത്തെ അനുകമ്പയോടെ കണ്ടുകൊണ്ട്

  • നൈജീരിയയിലെ സെമിനാരിക്ക് നേരെ ആക്രമണം: സുരക്ഷാ ജീവനക്കാരനെ വധിച്ച് മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

    അബുജ/നൈജീരിയ: നൈജീരിയയിലെ ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെടുകയും മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.  നിരവധി തോക്കുധാരികള്‍ അടങ്ങിയ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ പറഞ്ഞു. എഡോ സംസ്ഥാനത്തെ എറ്റ്‌സാക്കോ ഈസ്റ്റ് ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ (എല്‍ജിഎ)യിലെ ഇവിയാനോക്‌പോഡിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ സ്ഥാപനത്തിന് നേരെയാണ് രാത്രി 9 മണിയോടെ ആക്രമണമുണ്ടായത്. സെമിനാരിയില്‍ സുരക്ഷാ

  • യുവജനങ്ങളെ വരവേല്ക്കാനൊരുങ്ങി വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില്‍ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്‍ക്കോ മാസിമോ സ്റ്റേഡിയത്തില്‍ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന്‍ റോമിലെ തോര്‍ വെര്‍ഗാത്ത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയോടെയും പിറ്റേന്നു  രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും

Magazine

Feature

Movies

  • കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം

    കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം0

    കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ ക്രൈസ്തവ സന്യാസിനി മാരെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതില്‍ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ആശങ്ക രേഖപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികള്‍ക്ക് നേര്‍ക്ക് ആള്‍ക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. മതസ്വാത ന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പിന്മേല്‍ വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണമാണ്. മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുകയും പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട

  • പ്രവാസികള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍

    പ്രവാസികള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍0

    കാക്കനാട്: പ്രവാസികള്‍ സഭയോടും സഭാ സംവിധാന ങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍. സീറോമലബാര്‍ കാത്തലിക് അസോസിയേഷന്‍ സൗദി ചാപ്റ്ററിന്റെ പ്രഥമ പ്രവാസി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുതയായിരുന്നു അദ്ദേഹം. പ്രവാസികളായ അല്മായര്‍ വളര്‍ത്തിയെടുത്ത അറേബ്യന്‍ നാട്ടിലെ സീറോ മലബാര്‍ സഭരൂപതാ സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത  മാര്‍ തട്ടില്‍ വിശദീകരിച്ചു.  സീറോമലബാര്‍ മൈഗ്രന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂരിയാ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?