Follow Us On

18

May

2024

Saturday

Latest News

  • ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം

    ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം0

    തൃശൂര്‍:  ഭാരതസഭയ്ക്ക് അഭിമാനമായി കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം. തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കൈവയ്പു ശുശ്രൂഷയിലൂടെയാണ് തിരുപ്പട്ടം സ്വീകരിച്ചത്. തുടര്‍ന്ന് ഫാ. ജോസഫ് തേര്‍മഠം ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ചു. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് സന്യാസസമൂഹാംഗമാണ് ഫാ. ജോസഫ് തേര്‍മഠം. തിരുപ്പട്ട ശുശ്രൂഷകളില്‍ ഹോളിക്രോസ് സഭയുടെ വികാരി ജനറല്‍ മോണ്‍. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ ആര്‍ച്ചുഡീക്കനായി. ജോസഫ് തേര്‍മഠത്തിന്റെ പിതൃസഹോദരന്‍ ഫാ. ജോര്‍ജ് തേര്‍മഠം

  • കാഞ്ഞിരപ്പള്ളി രൂപതാദിനം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

    കാഞ്ഞിരപ്പള്ളി രൂപതാദിനം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാമത് രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം സജ്ജമായി. രൂപതാദിനാചരണ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും വൈദികരും  സന്യസ്തരും സംഘടന പ്രതിനി ധികളുമുള്‍പ്പെടുന്നതാണ് വോളണ്ടിയര്‍ ടീം. മെയ് 13ന് നടക്കുന്ന രൂപതാദിനാചരണത്തിന് ഒരുക്കമായി വോളണ്ടിയര്‍ ടീമിന്റെ സംഗമം എരുമേലി അസംപ്ഷന്‍ ഫൊറോന പാരിഷ് ഹാളില്‍ നടന്നു.  ജനറല്‍ കണ്‍വീനറും എരുമേലി ഫൊറോന വികാരിയുമായ ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി

  • സഭയിലെ ആഘോഷങ്ങള്‍ കുറച്ച് പാവപ്പെട്ടവരുടെ കണ്ണീര്‍ തുടക്കണം

    സഭയിലെ ആഘോഷങ്ങള്‍ കുറച്ച് പാവപ്പെട്ടവരുടെ കണ്ണീര്‍ തുടക്കണം0

    തിരുവല്ല : പള്ളികളില്‍ നടക്കുന്ന ആഘോഷങ്ങള്‍ പ്രത്യേകിച്ച്, തിരുനാളുകള്‍ വര്‍ഷത്തിലൊന്നില്‍ കൂടുതല്‍ നടത്തുന്ന പള്ളികളിലെ തിരുനാള്‍ വര്‍ഷത്തിലൊന്നാക്കിയും, ഒരാഴ്ചയില്‍ കൂടുതല്‍ ദിനങ്ങള്‍ പെരുനാളാഘോഷിക്കുന്ന പള്ളികളിലെ ദിനങ്ങള്‍ കുറച്ചും, ചെലവ് ചുരുക്കിയും അതില്‍ നിന്ന് ലാഭിക്കുന്ന പണം വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സഭാംഗങ്ങള്‍ തയാറാകണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ. ഇവാനിയന്‍ ഭവന നിര്‍മ്മാണ പദ്ധതി തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്ഭുതകരമായ വഴികളിലൂടെയാണ് ദൈവം നമ്മെ വഴി

  • ഇതാണ് മെയ് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

    ഇതാണ് മെയ് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം0

    വത്തിക്കാന്‍ സിറ്റി: സന്യാസിനിസന്യാസിമാരാകുവാന്‍ പഠിക്കുന്നവരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും രൂപീകരണം മെയ് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗമായി തിരഞ്ഞെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ശുദ്ധി ചെയ്യുകയും പോളീഷ് ചെയ്യുകയും കടഞ്ഞെടുക്കുകയും ചെയ്യേണ്ട വജ്രക്കല്ലുകളാണ് ഒരോ ദൈവവിളികളുമെന്ന്  പ്രാര്‍ത്ഥനാനിയോഗത്തെക്കുറിച്ചുള്ള വീഡിയോയില്‍ പാപ്പ പറയുന്നു. തങ്ങളുടെ തന്നെ പരിമിതികളെക്കുറിച്ച് തിരിച്ചറിയുന്ന, ദൈകൃപയാല്‍ രൂപീകരിക്കപ്പെട്ട, പ്രാര്‍ത്ഥനാജീവിതം നയിക്കാനും സുവിശേഷത്തിന് സാക്ഷ്യം നല്‍കാനും തയാറുള്ള സ്ത്രീയും പുരുഷനുമാണ് ഒരു  നല്ല വൈദിനകും സന്യാസിനിയുമായി മാറുന്നത്. സെമിനാരിയിലോ നോവിഷ്യേറ്റിലോ ആരംഭിക്കുന്ന അവരുടെ രൂപീകരണം മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട് സമഗ്രമായ വളര്‍ച്ച

  • കുടുംബങ്ങള്‍ക്ക് സഭ സാന്നിധ്യത്തിന്റെ കൂദാശയാകണം: മാര്‍ റാഫേല്‍ തട്ടില്‍

    കുടുംബങ്ങള്‍ക്ക് സഭ സാന്നിധ്യത്തിന്റെ കൂദാശയാകണം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയുമാകുന്ന വീഞ്ഞ് കുറഞ്ഞുപോകുമ്പോള്‍ സാന്ത്വനവും പരിഹാരവും നല്‍കുന്ന സാന്നിധ്യമായി സഭയുടെ കുടുംബ ശുശ്രൂഷകര്‍ മാറണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കുടുംബ പ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോ-ലൈഫ് എന്നീ വകുപ്പുകളുടെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങള്‍ക്ക് സ്വര്‍ഗീയ സാന്നിധ്യം പകരാന്‍ കുടുംബ പ്രേഷിതര്‍ ശ്രമിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. അപ്പസ്‌തോലന്മാരുടെ ദൗത്യമാണ് കുടുംബ പ്രേഷിതരുടേതെന്ന് സമ്മേളനത്തിന്

  • ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു

    ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു0

    തിരുവല്ല: ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ ഉദ്ഘാടനവും മാര്‍ ക്രിസോസ്റ്റം അനുസ്മരണ പ്രഭാഷണവും മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍  ക്ലിമീസ് കാതോലിക്ക ബാവ തിരുവല്ലാ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നിര്‍വഹിച്ചു. റാന്നി -നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമ മാര്‍ ക്രിസോസ്റ്റം അവാര്‍ഡ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് മാര്‍ ക്ലിമീസ് ബാവ നല്‍കി. ഡോ. യൂഹാനോന്‍

  • സുല്‍ത്താന്‍പേട്ട് രൂപതയുടെ പത്താം വാര്‍ഷികാഘോഷവും  ദിവ്യകാരുണ്യ കോണ്‍ഗ്രസും

    സുല്‍ത്താന്‍പേട്ട് രൂപതയുടെ പത്താം വാര്‍ഷികാഘോഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും0

    പാലക്കാട്: സുല്‍ത്താന്‍പേട്ട് രൂപത സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കൃതജ്ഞത  ദിവ്യബലിയും ദിവ്യകാരുണ്യ കോണ്‍ഗ്രസും പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു. സുല്‍ത്താന്‍പേട്ട് രൂപതാ മെത്രാന്‍ ഡോ. അന്തോണി സാമി പീറ്റര്‍ അബീറിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞത ദിവ്യബലിയും തുടര്‍ന്ന് പാലക്കാട് നഗരത്തിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവും നടത്തി. രൂപതയിലെ എല്ലാ വൈദികരും സന്യാസിനികളും അതോടൊപ്പം രൂപതയിലെ 30 ഓളം ഇടവകകളില്‍ നിന്നുമായി 1500 ഓളം വിശ്വാസികളും പങ്കെടുത്തു. രൂപതയുടെ നവീകരിച്ച ഡയറക്ടറി ബിഷപ് ഡോ. അന്തോണി സാമി പീറ്റര്‍

  • മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്

    മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്0

    ലണ്ടന്‍: യുകെ ആസ്ഥാനമായുള്ള ഔര്‍ ലേഡി ഓഫ് വാല്‍സിംഗാം ഓര്‍ഡിനറിയേറ്റിന്റെ വികാരി ജനറാളും മുന്‍ ആംഗ്ലിക്കന്‍ വൈദികനുമായ ഫാ. ഡേവിഡ് വാലര്‍ ഈ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പാകും. 13 വര്‍ഷമായി ഓര്‍ഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോണ്‍.  കെയ്ത്ത് ന്യൂട്ടന്‍ വിരമിക്കുന്ന ഒഴിവിലാണ് ഡേവിഡ് വാലര്‍ യുകെ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പായി നിയമിതനായത്. ആംഗ്ലിക്കന്‍ സഭയിലായിരുന്ന സമയത്ത് വിവാഹിതനായിരുന്നതിനാല്‍ മോണ്‍. കെയ്ത്ത് ന്യൂട്ടനെ ബിഷപ്പായി നിയമിച്ചിരുന്നില്ല. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്ക സഭയിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആംഗ്ലിക്കന്‍

  • ഇടവക വൈദികരുടെ സമ്മേളനം റോമില്‍  ആരംഭിച്ചു

    ഇടവക വൈദികരുടെ സമ്മേളനം റോമില്‍ ആരംഭിച്ചു0

    റോം: ലോകമെമ്പാടുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ഇടവക വൈദികരുടെ സംഗമത്തിന് റോമില്‍ തുടക്കമായി. തങ്ങളുടെ അജപാലന അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രാദേശികതലത്തില്‍ സിനഡല്‍ സഭയായി എങ്ങനെ പ്രവര്‍ത്തിക്കാം എന്ന വിഷയത്തെക്കുറിച്ച് നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈദികര്‍ ചര്‍ച്ചകള്‍ നടത്തും. റോമിന് സമീപമുള്ള ഫ്രട്ടേര്‍ണ ഡോമസ് റിട്രീറ്റ് കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍  300 റോളം ഇടവക വൈദികരാണ് പങ്കെടുക്കുന്നത്. സമ്മേളനം കര്‍ദിനാള്‍ മാരിയോ ഗ്രെഷ് ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് നടക്കുക എന്നതിലുപരി ദൈവത്തോടൊപ്പം നടക്കുക എന്നതാണ് സിനഡാലിറ്റികൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു.

National


Vatican

  • ‘സാമ്പത്തിക ക്ലേശങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇതുപോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല’
    • March 25, 2024

    ഗാസയിലെ ജനങ്ങള്‍ സാമ്പത്തിക ക്ലേശങ്ങള്‍ ഉള്‍പ്പടെ നിരവധി ക്ലേശങ്ങളിലൂടെ മുമ്പും കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് അനുഭവിക്കുന്നത് പോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല. ഗാസയിലെ സ്ഥിതിഗതികള്‍ അക്ഷരാര്‍ത്ഥത്തില്‍ അസഹനീയമാണെന്ന് ഒരു ഇറ്റാലിയന്‍ ടിവി സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. മുമ്പ് യുഎസിന് കാര്യങ്ങള്‍ നേരെയാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎസ് ദുര്‍ബലമായിരിക്കുന്നു. അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ എപ്പോള്‍ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് പറയാന്‍ സാധിക്കില്ല. പാലസ്തീനില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് വിശുദ്ധവാര

  • പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍
    • March 25, 2024

    ബൈബിളിന്റെ പല പുസത്കങ്ങളും  മനഃപാഠമാക്കിയതിലൂടെ പ്രശസ്തനാണ് ‘ബൈബിള്‍ മെമ്മറി മാന്‍’ എന്ന അപരനാമത്തിലറിയപ്പെടുന്ന പ്രഫസര്‍ ടോം മേയര്‍. കാലിഫോര്‍ണിയയിലെ ശാസ്താ ബൈബിള്‍ കോളേജിലെ പ്രഫസറായ ടോം രചിച്ച പുസ്തകമാണ് ‘പുരാവസ്തുഗവേഷണവും ബൈബിളും: ബൈബിളിന് ജീവന്‍ നല്‍കുന്ന അമ്പത് അതിശയകരമായ കണ്ടെത്തലുകള്‍’ എന്ന പുസ്തകം. ബൈബിള്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ പുരാവസ്തുഗവേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെ ആവശ്യമില്ലെന്നും എന്നാല്‍ മതേതര ലോകത്ത് ബൈബിളിനുള്ള ആധികാരികത ഉറപ്പാക്കാന്‍ വിശ്വാസികള്‍ക്ക് ഈ കണ്ടെത്തലുകള്‍ ഉപയോഗിക്കാമെന്നും പ്രഫസര്‍ ടോം മേയര്‍ പറയുന്നു. ഉദാഹരണത്തിന് ദാവീദ്, ഏശയ്യ,

  • ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും
    • March 19, 2024

    മനില/ഫിലിപ്പിന്‍സ്:  13-കാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദെവകരുണയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പിന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കും. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്ററ്റ്’ ലഭിച്ചതോടെയാണ് 1993-ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. ഇതോടെ ദൈവദാസിയായി മാറുന്ന നിനാ റൂയിസിന്റെ നാമകരണനടപടികള്‍ക്കുള്ള പിന്തുണ ഫിലിപ്പിന്‍സിലെ ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1979 ഒക്‌ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനയുടെ ജനനം. അവള്‍ക്ക് മൂന്ന് വയസു മാത്രം പ്രായമുള്ളപ്പോള്‍

  • കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്
    • March 19, 2024

    യഥാര്‍ത്ഥ സന്തോഷവും ദൈവമഹത്വവും മനുഷ്യന്റെ വിജയത്തിലൂടെയോ പ്രശസ്തിയിലൂടെയോ ബഹുജനസമ്മതിയിലൂടെയോ അല്ല വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുരിശിലാണ് ദൈവമഹത്വം യഥാര്‍ത്ഥമായി വെളിപ്പെടുന്നതെന്ന് ത്രികാലജപപ്രാര്‍ത്ഥനക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. കുരിശുമരണം പരാജയമാണെന്നും ഉത്ഥാനത്തിലാണ് ദൈവം മഹത്വപ്പെടുന്നതെന്നും നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്റെ പീഡാസഹനത്തെക്കുറിച്ച് യേശു ഇപ്രകാരം പറയുന്നു -”മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.” (യോഹ. 12:23). സ്വജീവന്‍ തന്നെ നല്‍കുന്ന സ്നേഹമാണ് ദൈവത്തിന്റെ മഹത്വം. തന്നെത്തന്നെ നല്‍കുന്നതാണ് അവിടുത്തെ മഹത്വം. ഇത് കുരിശില്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്നു. തന്നെ ക്രൂശിച്ചവരോട്

  • 340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്
    • March 18, 2024

    ജറുസലേമിന്റെ ഓക്‌സിലറി ബിഷപ്പും സൈപ്രസിന്റെ പാത്രിയാര്‍ക്കിക്കല്‍ വികാരിയുമായി ബിഷപ് ബ്രൂണോ വാരിയാനോ ഒഎഫ്എം അഭിഷിക്തനായി. ഫിലോക്‌സേനിയ കോണ്‍ഫ്രന്‍സ് സെന്ററില്‍  നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ മുഖ്യകാര്‍മികത്വം വഹിച്ചു. ഇറ്റാലിയന്‍ കര്‍ദിനാള്‍ ഫോര്‍ച്ചുനേറ്റോ ഫ്രെസാ, സൈപ്രസിലെ മാറോനൈറ്റ് ആര്‍ച്ചുബിഷപ് ജീന്‍ സ്ഫിയര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ഇതിനുമുമ്പ് അവസാനമായി സൈപ്രസിലുണ്ടായിരുന്ന ലത്തീന്‍ ബിഷപ് 340വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു എന്നുള്ളത് ഈ ചടങ്ങിനെ ചരിത്രപരമാക്കി മാറ്റുന്നുണ്ടെന്ന് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ പറഞ്ഞു.

  • അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍
    • March 18, 2024

    പാരിസ്/ ഫ്രാന്‍സ്: അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി മാറിയതിന് പിന്നാലെ ദയാവധവും നിയമവിധേയമാക്കാനൊരുങ്ങി ഫ്രാന്‍സ്. പ്രത്യേക സാഹചര്യങ്ങളില്‍ മരണത്തിന് സഹായിക്കാന്‍ അനുമതി നല്‍കുന്ന നിയമം മേയ് മാസത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സാഹോദര്യത്തിന്റെ നിയമമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റിന്റെ നടപടിയെ കത്തോലിക്ക ബിഷപ്പുമാര്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരമൊരു നിയമം ആരോഗ്യമേഖലയെ മരണോന്മുഖമാക്കി മാറ്റുമെന്ന് റെയിന്‍സ് ആര്‍ച്ചുബിഷപ് എറിക് ഡി മൗലിന്‍സ് ബ്യൂഫോര്‍ട്ട് പ്രതികരിച്ചു. ദയാവധത്തിനും ആത്മഹത്യക്ക് സഹായം നല്‍കുന്നതിനും

Magazine

Feature

Movies

  • ഗര്‍ഭഛിദ്ര ക്ലിനിക്ക് മുന്നില്‍ ബോധവല്‍ക്കരണം; 30കാരിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ..

    ഗര്‍ഭഛിദ്ര ക്ലിനിക്ക് മുന്നില്‍ ബോധവല്‍ക്കരണം; 30കാരിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ..0

    വാഷിംഗ്ടണ്‍ ഡിസി: പ്രാദേശിക ഗര്‍ഭച്ഛിദ്ര ക്ലിനിക്കിന് മുന്നില്‍ അബോര്‍ഷനെക്കുറിച്ച് ബോധവല്ക്കരണം നടത്തിയതിന് 30-കാരിക്ക് തടവുശിക്ഷ. വാഷിംഗ്ടണ്‍ ഡി.സി കോടതിയാണ് ലോറന്‍ ഹാന്‍ഡി എന്ന യുവതിയെ നാല് വര്‍ഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചത്. 69 കാരനായ ജോണ്‍ ഹിന്‍ഷോയ്ക്ക് ഒരു വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് സംഭവം. അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന, ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എന്‍ട്രന്‍സ് നിയമത്തിന്റെ ലംഘനം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതേ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഏഴ്

  • രക്ഷിതാക്കള്‍ ചോദിക്കുന്നു… ഞങ്ങളുടെ കുട്ടികള്‍ എവിടെ?

    രക്ഷിതാക്കള്‍ ചോദിക്കുന്നു… ഞങ്ങളുടെ കുട്ടികള്‍ എവിടെ?0

    അബുജ/നൈജീരിയ: പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതായി പരാതി. വടക്കന്‍ നൈജീരിയയിലെ കോഗി സംസ്ഥാനത്തിലെ ഒസാറയിലെ കണ്‍ഫ്ലൂയന്‍സ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് സംഭവം.  ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന 24 വിദ്യാര്‍ത്ഥികളെയാണ് അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 15 പേരെ സുരക്ഷാ സേനയും സംഘവും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് ശേഷം വിട്ടയച്ചു. എന്നാല്‍ ബാക്കി ഒമ്പത് ആണ്‍കുട്ടികളെക്കുറിച്ച് ഇതിവരെയും വിവരമൊന്നുമില്ല. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോകുന്നത് പതിവായ നൈജീരിയയില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 1700 ഓളം വിദ്യാര്‍ത്ഥികളെയാണ്

  • ചിക്കാഗോ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി

    ചിക്കാഗോ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി0

    ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വിവിധ സഭകളില്‍പെട്ട (സീറോമലബാര്‍, ലത്തീന്‍, ക്‌നാനായ, യാക്കോബായ) വിശ്വാസികള്‍ ഈ ശുശ്രൂഷകളില്‍ പങ്കെടുത്തു. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് കൃപാസന മാതാവിന്റെ രൂപം വെഞ്ചരിച്ച് രൂപപ്രതിഷ്ഠ നടത്തി. എല്ലാ സഭകളില്‍നിന്നുമെത്തിയ വിശ്വാസികള്‍ പ്രദക്ഷിണമായി ദൈവാലയാങ്കണത്തില്‍നിന്നും മാതാവിന്റെ തിരുസ്വരൂപത്തിനരികെ എത്തി പൂക്കള്‍ അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ശുശ്രൂഷകള്‍ക്ക് രൂപതാ വികാരി ജനറലും കത്തീഡ്രല്‍

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?