Follow Us On

03

August

2025

Sunday

Latest News

  • ആതുരസേവനം സഭയുടെ ദൗത്യം

    ആതുരസേവനം സഭയുടെ ദൗത്യം0

    ചങ്ങനാശേരി: ആതുരസേവനം സഭയുടെ മഹത്തായ ശുശ്രൂഷയും ദൗത്യവുമാണെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷം ‘സപ്തവര്‍ണ 2024’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖം നോക്കാതെ എല്ലാവര്‍ക്കും ഒരുപോലെ സേവനം നല്‍കു കയെന്നതാണ് സഭയുടെ മുഖമുദ്രയെന്നും ആതുരശുശ്രൂഷാ രംഗത്ത് ചെത്തിപ്പുഴ ആശുപത്രി നിര്‍വഹിക്കുന്ന സേവനം അതുല്യമാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. ആശുപത്രിക്കു തുടക്കംകുറിച്ച മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിനെ ചടങ്ങില്‍ ആദരിച്ചു. ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തന മികവിന്റെ അംഗീകാരമുദ്രകളായി ആശുപത്രിയ്ക്ക് ലഭിച്ച

  • കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവിവേകം

    കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവിവേകം0

    കൊച്ചി: ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ കര്‍ഷകസമൂഹം നടത്തുന്ന പോരാട്ടങ്ങളെ ശത്രുമനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അവിവേകമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. കാര്‍ഷികോത് പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ കാര്‍ഷിക മേഖല രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെ അനിയന്ത്രിതവും നികുതി രഹിതവുമായ ഇറക്കുമതിമൂലം ഗ്രാമീണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ജീവിക്കാന്‍വേണ്ടി തെരുവിലിറ ങ്ങിയിരിക്കുന്ന കര്‍ഷകരെ സൈന്യത്തെ ഉപയോഗിച്ച്

  • സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക

    സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക0

    പാലാ: കുടുംബ വര്‍ഷത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി. ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതുന്നത്. പഴയ നിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും അടങ്ങിയ സമ്പൂര്‍ണ്ണ ബൈബിള്‍ മൂന്നുമാസത്തിനുള്ളില്‍ 180 ഓളം കുടുംബങ്ങളുടെ സഹകരണത്തോടെയാണ് എഴുതി പൂര്‍ത്തീകരിച്ചത്. പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടെ 1329 അധ്യായങ്ങളാണുള്ളത്. ഇടവകയിലെ കുട്ടികള്‍ മുതല്‍ 80 വയസുവരെയുള്ളവര്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത് യജ്ഞത്തില്‍ പങ്കാളികളായി. വിശുദ്ധ ഗ്രന്ഥത്തോട് ആഭിമുഖ്യം വളര്‍ത്തുവാനും

  • ഭിന്നശേഷിക്കാര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

    ഭിന്നശേഷിക്കാര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു0

    കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണം തെള്ളകം ചൈതന്യയിലാണ് നടത്തിയത്. മരുന്ന് വിതരണ ചടങ്ങില്‍ കെഎസ്എസ്എസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍, ലൈല ഫിലിപ്പ്, ബിജി ജോസ്, ബിസി ചാക്കോ, മേരി ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തത്.

  • കോവിഡ് കാലത്ത് ‘ജയിലില്‍;’ അന്താരാഷ്ട്ര പുരസ്‌കര നിറവില്‍ സിസ്റ്റര്‍ കോറിയ

    കോവിഡ് കാലത്ത് ‘ജയിലില്‍;’ അന്താരാഷ്ട്ര പുരസ്‌കര നിറവില്‍ സിസ്റ്റര്‍ കോറിയ0

    അബുദാബി: കോവിഡ് മഹാമാരിക്കാലത്ത് തടവുകാരെ ശുശ്രൂഷിക്കുന്നതിനായി ഒന്നര വര്‍ഷം ജയിലില്‍ കഴിയുകയും ജയില്‍ മോചിതരാകുന്ന സ്ത്രീകള്‍ക്കായി പുനരധിവാസകേന്ദ്രം ആരംഭിക്കുകയും ചെയ്ത സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയക്ക് മാനവ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഐക്യവും നീതിയും ശുഭാപ്തി വിശ്വാസവും വളര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാനവ സാഹോദര്യത്തിനായുള്ള സായദ് അവാര്‍ഡ്. 2019-ല്‍ മാനവ സാഹോദര്യ രേഖയില്‍ ഒപ്പുവയ്ക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസര്‍ ഗ്രാന്റ് ഇമാമും തമ്മില്‍ അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണാര്‍ത്ഥമാണ് യുഎഇയുടെ ഫൗണ്ടറായ ഷെയ്ക്ക്

  • ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം;  കന്യാസ്ത്രീയെ സ്‌കൂളില്‍നിന്ന് പുറത്താക്കി

    ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; കന്യാസ്ത്രീയെ സ്‌കൂളില്‍നിന്ന് പുറത്താക്കി0

    മംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കത്തോലിക്കാ സ്‌കൂളില്‍നിന്ന് അധ്യാപികയായ കന്യാസ്ത്രീയെ സസ്‌പെന്റ് ചെയ്തു. സിസ്റ്റേഴ്‌സ് ഓഫ് മരിയ ബാംബിന സന്യാസസഭ നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മംഗളൂരുവിലെ ജെപ്പുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി പ്രഭ സെല്‍വരാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മോറല്‍ എഡ്യൂക്കേഷന്‍ ക്ലാസില്‍ സിസ്റ്റര്‍ മേരി പ്രഭ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു

  • ആതുരശുശ്രൂഷാ രംഗത്തെ ആചാര്യന്‍ വിടവാങ്ങി

    ആതുരശുശ്രൂഷാ രംഗത്തെ ആചാര്യന്‍ വിടവാങ്ങി0

    കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ മുന്‍ ഡയറക്ടറും വരാപ്പുഴ അതിരൂപതയിലെ പ്രമുഖ വൈദികനും കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവകാംഗവുമായ മോണ്‍. ആന്റണി കളത്തിവീട്ടില്‍ (87) അന്തരിച്ചു. 1984 മുതല്‍ 1998 വരെ ലൂര്‍ദ്ദ് ആശുപത്രിയുടെ ഡയറക്ടറായിരുന്ന മോണ്‍.  കളത്തിവീട്ടില്‍ ആശുപത്രിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആരംഭിച്ചതും സമൂഹത്തിന്   നന്മ ചെയ്യാനുള്ള ഉപകരണം ആക്കി മാറ്റിയതും  അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 2009 സെപ്റ്റംബര്‍ 13-ന് വല്ലാര്‍പാടം തീര്‍ത്ഥയാത്രയുടെ അവസരത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.

  • കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത 10 ലക്ഷം നല്‍കും

    കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത 10 ലക്ഷം നല്‍കും0

    മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മാനന്തവാടി പടമല സ്വദേശി അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും.  മരണമടഞ്ഞ  അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരില്‍ മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇടാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് 18 വയസ് തികയുമ്പോള്‍

  • വനംവകുപ്പിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ബത്തേരിയില്‍ പ്രതിഷേധ സംഗമവും റാലിയും

    വനംവകുപ്പിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ബത്തേരിയില്‍ പ്രതിഷേധ സംഗമവും റാലിയും0

    ബത്തേരി: വനംവകുപ്പിന്റെ നിഷ്‌ക്രിയത്വവും ഉത്തരവാദിത്തമില്ലായ്മയും കാരണം ആനയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട അജീഷിന്റെ മരണത്തില്‍ പ്രതിഷേധിച്ചു ബത്തേരി മേഖല കത്തോലിക്ക കോണ്‍ഗ്രസ് കെസിവൈഎം, മിഷന്‍ ലീഗ്, മാതൃവേദി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും റാലിയും നടത്തി.  മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ നിരന്തരം പരാജയപ്പെടുന്ന വനം വകുപ്പ് പിരിച്ച് വിടുകയും വനം മന്ത്രി രാജിവെക്കുകയും വന സംരക്ഷണം ആദിവാസികളെയും കര്‍ഷകരെയും ഏല്‍പ്പി ക്കുകയും ചെയ്യണമെന്നുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധ റാലിയില്‍ ഉയര്‍ന്നു. റേഡിയോ കോളര്‍ ധരിച്ച

National


Vatican

World


Magazine

Feature

Movies

  • സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി

    സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി0

    പെരുവണ്ണാമൂഴി: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ കര്‍ഷക അതിജീവന സാരി വേലി റാലി അധികൃതര്‍ക്കുള്ള കര്‍ഷക ജനതയുടെ താക്കീതായി മാറി. വന്യമൃഗശല്യം മൂലം ജീവിതം പ്രതിസന്ധിയിലായ മലയോര കര്‍ഷകരുടെ രോദനവും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരോടുള്ള പ്രതിഷേധവും  മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളും ബാനറുകളുമായി റാലിയില്‍ ഉയര്‍ന്നുനിന്നു. പെരുവണ്ണാമൂഴിയില്‍ കൂരാച്ചുണ്ട്-മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയായിരുന്നു

  • ഡാളസ് കേരള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ മൂന്നിന് സമാപിക്കും

    ഡാളസ് കേരള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ മൂന്നിന് സമാപിക്കും0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (കെഇസിഎഫ്) വാര്‍ഷിക കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് സമാപിക്കും. കരോള്‍ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ദിവസവും വൈകുന്നേരം 6  മുതല്‍ 9  വരെയാണ് ശുശ്രൂഷകള്‍.  ഒക്ലഹോമ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ബൈജു മാത്യു മാവിനാല്‍ മുഖ്യപ്രഭാഷണം നടത്തും. ക്നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത മാര്‍ ഇവാനിയോസ് കുര്യാക്കോസ് കണ്‍വന്‍ഷനില്‍

  • കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം

    കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം0

    നേപ്പിള്‍സ്: ‘ഞാന്‍ കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല,’ നേപ്പിള്‍സിലെ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം വിശദീകരിച്ച ദൈവാലയത്തിന്റെ റെക്ടര്‍ മോണ്‍. പാസ്‌കല്‍ സില്‍വസ്ത്രിയുടെ വാക്കുകളാണിത്. 500 ഓളം വിശ്വാസികളുടെ തലയില്‍ അഭിഷേകം ചെയ്ത് കാലിയായ പാത്രം അത്ഭുതകരമായി തൈലം കൊണ്ട് നിറയുകയായിരുന്നു. വിശുദ്ധ ചാര്‍ബലിന്റെ ജന്മനാടായ ലബനോനിലെ  ദേവദാരു മരങ്ങളുടെ ഗന്ധമാണ് ഈ തൈലത്തിനുള്ളത്. ജൂലൈ 24 ന്, വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ നടന്ന ഈ അത്ഭുതം ലെബനീസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?