പാലക്കാട്: പാലക്കാട് രൂപതയുടെ ഔദ്യോഗിക സേവന വിഭാഗമായ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി. ഭാരത കത്തോലിക്കാ സഭയുടെ ഔദ്യോഗിക സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ കേരളത്തിലെ 32 രൂപതകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളത്തില്‍ ഒട്ടാകെ സജീവം എന്ന പേരില്‍ നടന്നുവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രോഗ്രാം നടത്തിയത്.
പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ നടന്ന ശില്പശാലയുടെയും കര്‍മ്മ സേന രൂപീകരണത്തിന്റെയും ഉദ്ഘാടനം പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ നിര്‍വഹിച്ചു. പി എസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.
കാരിത്താസ് ഇന്ത്യയുടെ സ്റ്റേറ്റ് ഓഫീസര്‍ അബീഷ് ആന്റണി, ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സ് എസ്.ഐ റഹീം മുത്തു, എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എം.എ സുഭാഷ് ബാബു, സജീവം പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസര്‍ സജോ ജോയ്, പി. ബോബി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *