തൃശൂര്‍: ഒഡീഷയിലെ റൂര്‍ക്കല രൂപതയിലെ ദൈവാലയത്തില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. വൈദികരെ അക്രമിച്ച സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത വര്‍ക്കിംഗ് കമ്മറ്റി യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോണ്‍. ജോസ് വല്ലൂരാന്‍, അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, അസി. ഡയറക്ടര്‍ ഫാ. ജിന്‍സണ്‍ ചിരിയങ്കണ്ടത്ത്, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *