Follow Us On

10

October

2024

Thursday

ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍

ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍

വാഷിംഗ്ടണ്‍ ഡിസി: ഈശോയുടെ തിരുഹൃയത്തിന്റെ ചിത്രമുള്ള ബില്‍ ബോര്‍ഡുകളാണ് ജൂണ്‍ മാസത്തില്‍ യുഎസിലെ നിരവധി പ്രധാന റോഡുകളുടെ സൈഡിലും തിരക്കുള്ള പല നാല്‍ക്കവലകളിലും ഇടംപിടിച്ചിരിക്കുന്നത്.

അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടനയാണ് യുഎസിലുടനീളം ജൂണ്‍ മാസത്തില്‍ നടത്തിയ ഈ ബില്‍ബോര്‍ഡ് കാമ്പെയ്‌ന്റെ പിന്നില്‍. സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ ജൂണ്‍ മാസം പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഈ ബില്‍ബോര്‍ഡുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ”ജൂണ്‍ യേശുവിന്റെ തിരഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവാണ് രാജാവ്” എന്ന് ഈ ബില്‍ബോര്‍ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

2022 ജൂണ്‍ മാസത്തില്‍ അമേരിക്കയിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ പ്രത്യക്ഷപ്പെട്ട പ്രൈഡ് മാസമായി ജൂണ്‍ മാസം ആചരിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ബില്‍ബോര്‍ഡാണ് ഈ വലിയ സംരംഭത്തിന് തുടക്കം കുറിക്കാന്‍ നിമിത്തമായത്. അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിനിക്ക് -ഗാലാതോലോ ദമ്പതികള്‍ ഈ ബില്‍ബോര്‍ഡ് കാണുകയും അടുത്തവര്‍ഷം ഈ ബില്‍ബോര്‍ഡ് സ്ഥാപിച്ച അതേ സ്ഥലത്ത് തന്നെ ജൂണ്‍ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണ് എന്ന് വ്യക്തമാക്കുന്ന ഒരു ബില്‍ബോര്‍ഡ് സ്ഥാപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ അടുത്തവര്‍ഷം ഫ്‌ളോറിഡയിലെ റോഡ് സൈഡുകളില്‍  ഇത്തരത്തില്‍ ഒന്നല്ല നിരവധി ബില്‍ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടത്. കാരണം ഈ കുടുംബം ബില്‍ബോര്‍ഡ് സ്ഥാപിക്കുന്ന വിവരം അറിഞ്ഞ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണയുമായി എത്തിയതോടെ നിരവധി ബില്‍ബോര്‍ഡുകള്‍ സ്ഥാപിക്കുവാനുള്ള ഫണ്ട് ഇവര്‍ക്ക് ലഭ്യമാവുകയായിരുന്നു.

ഈ പദ്ധതി ‘അമേരിക്ക നീഡ്‌സ് ഫാത്തിമ’യുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടപ്പാക്കിയതോടെ ജൂണ്‍ മാസത്തില്‍ യുഎസിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കെല്ലാം തിരുഹൃദയഈശോയുടെ അനുഗ്രഹരമായ സാന്നിധ്യത്തിന്റെ പ്രതീകമായ ചിത്രങ്ങള്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുന്നതിനുള്ള ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?