Follow Us On

11

January

2025

Saturday

തീറു നല്‍കിയ ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേക്ഷിക്കണം

തീറു നല്‍കിയ ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേക്ഷിക്കണം

കൊച്ചി : പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലായി തീറാധാരം സിദ്ധിച്ച് കൈവശാവകാശത്തോടുകൂടി വീട് വെച്ച് താമസിക്കുന്ന ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേ ക്ഷിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍.

നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനും, ഭൂമി ക്രയവിക്രയം ചെയ്യുന്നതും ഉള്‍പ്പെടെ സാധാരണ ഭൂവുടമകള്‍ക്കുള്ള എല്ലാ അവകാശങ്ങളും പുനഃസ്ഥാ പിക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു. പുരയിടം നഷ്ടമാകുമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനസമിതി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാദേശിക തലത്തില്‍ യോഗം ചേരവെയാണ് ആവശ്യം ഉന്നയിച്ചത്. കോട്ടപ്പുറം രൂപതാ നേതാക്കളും സന്നിഹിത രായിരുന്നു. ഭൂസംരക്ഷണ സമിതി അവരുടെ അവകാശങ്ങള്‍ ക്കായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് കെഎല്‍സിഎ ഭാരവാഹികള്‍ വ്യക്തമാക്കി.

പള്ളിപ്പുറത്തെ 650-ഓളം കുടുബങ്ങളുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍നിന്ന് വഖഫ് ബോര്‍ഡ് പിന്തിരിയണമെന്നും അതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന ഭരണകൂടം മുന്‍കൈയെടുക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു. ഒരു നൂറ്റാണ്ടിലേറെക്കാലം താമസിക്കുന്ന വീടും പുരയിടവും നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക മനുഷ്യാവകാശ വിഷയമായി കണ്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ വഖഫ് അധികാരികള്‍ തയാറാകണമെന്നും കെഎല്‍സിഎ അഭ്യര്‍ത്ഥിച്ചു.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു ജോസി, ഫാ. ആന്റണി സേവ്യര്‍, ഫാ. ആന്റണി തോമസ് പോളക്കാട്, കെഎല്‍സിഎ കോട്ടപ്പുറം രൂപതാ പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍, ട്രഷറര്‍ സേവ്യര്‍ പടിയില്‍ , അലക്സ് താളൂപാടത്ത്, ടോമി തൗണ്ടശേരി, ജോസഫ് കോട്ടപറമ്പില്‍, സെക്രട്ടറി ജോണ്‍സന്‍ വാളൂരാന്‍ , ആഷ്ലിന്‍ പോള്‍, ശ്യാം കോട്ടപറമ്പില്‍, ജോസഫ് ബെന്നി, ആന്റണി രാജു, ബെന്നി കല്ലുങ്കല്‍, ഷിനു മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?