Follow Us On

25

November

2024

Monday

പിഎസ്‌സി റാങ്കുകള്‍ വാരിക്കൂട്ടുന്ന എഞ്ചിനീയര്‍

പിഎസ്‌സി റാങ്കുകള്‍ വാരിക്കൂട്ടുന്ന എഞ്ചിനീയര്‍
കോഴിക്കോട്: മാത്യു ആന്റണി ഇപ്പോള്‍ ഒരുപിടി റാങ്കുകളുടെ ഉടമയാണ്. നാലു വര്‍ഷത്തെ പിഎസ്‌സി പരിശീലന ത്തിനിടയില്‍ സെക്രട്ടേറിയറ്റ് ഓഫിസ് അറ്റന്‍ഡന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മാത്യുവിനു ബവ്‌കോയിലെയും കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡുകളിലെയും അസിസ്റ്റന്റ് പരീക്ഷകളില്‍ നാലാം റാങ്കുമുണ്ട്. ഹൈക്കോടതി അസിസ്റ്റന്റ്, എല്‍ഡി ക്ലാര്‍ക്ക്, അസിസ്റ്റന്റ് സെയില്‍സ്മാന്‍ തുടങ്ങി എഴുതിയ മിക്ക പരീക്ഷകളിലും ഉയര്‍ന്ന റാങ്ക് സ്വന്തമാക്കിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വദേശി ഇപ്പോള്‍ താമരശേരിയില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തില്‍ എല്‍ഡി ക്ലാര്‍ക്കാണ്.
എഞ്ചിനീയറിംഗ് ബിരുദം നേടി ചെന്നൈയിലും കൊച്ചിയിലും ജോലി ചെയ്തതിനു ശേഷമായിരുന്നു പിഎസ്‌സി പരിശീലനത്തിലേക്ക് തിരിഞ്ഞത്.  സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയുടെ  സമ്മര്‍ദ്ദം വലുതായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച പിതാവ് ആന്റണിയുടെ വാക്കുകള്‍ ആ സമയത്താണ് മാത്യുവിന്റെ മനസിലേക്കു വന്നത്. ‘പഠിക്കുന്ന കാലത്തെ ബുദ്ധിമു ട്ടേയുള്ളൂ. സര്‍ക്കാര്‍ ജോലിയില്‍ കയറിപ്പറ്റിയാല്‍ പിന്നെ ജീവിതം സുരക്ഷിതമാണ്.’
കെഎസ്എഫ്ഇ-യില്‍ ജോലി ചെയ്യുന്ന  സഹോദരി ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം പേരാമ്പ്രയിലെ ഒരു സ്വകാര്യ കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നു. പഠനം തുടങ്ങിയതിനു പിന്നാലെയായിരുന്നു കോവിഡും തുടര്‍ന്ന് ലോക്ഡൗണും വന്നത്. ആ നാളുകളില്‍ വീട്ടിലിരുന്ന് പഠനം തുടങ്ങി. ഇടയ്ക്കു മൂന്നു കൂട്ടുകാര്‍ക്കൊപ്പം ഫോണ്‍-ഇന്‍ ആയി കംബൈന്‍ഡ്  പഠനവും നടത്തി. തുടര്‍ന്ന് പിഎസ് സിയുടെ ഓണ്‍ലൈന്‍ പരിശീലനത്തിന് ചേര്‍ന്നു. മുന്‍വര്‍ഷ ചോദ്യങ്ങള്‍ മനസി ലാക്കിയതോടെ പരീക്ഷ സംബന്ധിച്ചു നല്ല ധാരണയുണ്ടായി.
കോവിഡ് മൂലം പിഎസ്‌സി പരീക്ഷകള്‍ അനിശ്ചിതമായി നീണ്ടുപോയെങ്കിലും മാത്യുവിനെ നിരാശപ്പെടുത്തിയില്ല. കൃത്യമായ ടൈംടേബിള്‍ തയാറാക്കി സിലബസ് മുഴുവന്‍ പഠിച്ചുതീര്‍ക്കാന്‍ ആ സമയം പ്രയോജനപ്പെടുത്തി. പല തവണ റിവിഷന്‍ നടത്തുകയും ചെയ്തു. പരീക്ഷാപ്പേടി ഒഴിവാക്കാന്‍ ദിവസവും ഒരു മോക്‌ടെസ്റ്റ് എഴുതിയതു ടൈം മാനേജ്‌മെന്റിനും എക്‌സാം സ്‌ട്രെസ് കുറയ്ക്കാനും സഹായകമായി. ഓരോ വിഷയത്തിനും പ്രത്യേകം മാതൃകാ ചോദ്യങ്ങള്‍ കണ്ടെത്തി ഉത്തരമെഴുതി പരിശീലിച്ചതും തുടര്‍വിജയങ്ങള്‍ക്കു ഗുണം ചെയ്തു.
പരീക്ഷകളിലെ ‘മാര്‍ക്ക് ഗാരന്റി’യുള്ള വിഷയങ്ങളായ മലയാളവും ഇംഗ്ലീഷും കണക്കും പഠിച്ചെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഈ വിഷയങ്ങളില്‍ പരമാവധി സ്‌കോര്‍ ഉറപ്പാക്കിയാല്‍ മാത്രമേ റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിക്കാന്‍ കഴിയൂ എന്നാണു മാത്യു പറയുന്നത്. സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങള്‍ക്കൊപ്പം കറന്റ് അഫയേഴ്‌സ് കൂടി കൈപ്പിടിയി ലാക്കിയാല്‍ റാങ്ക് നേട്ടത്തോടെ ലിസ്റ്റുകളില്‍ ഇടംനേടാം. സിലബസ് ചിട്ടയോടെ പഠിച്ചെങ്കിലും കറന്റ് അഫയേഴ്‌സ് മാത്യുവിനു ബുദ്ധിമുട്ടായി. അതു മറികടന്നതു പത്രവായന യിലൂടെയായിരുന്നു.
വായനയ്‌ക്കൊപ്പം കുറിപ്പുകള്‍ തയാറാക്കിയതും കൂട്ടുകാര്‍ക്കൊപ്പം അതു പങ്കുവച്ചതും കറന്റ് അഫയേഴ്‌സില്‍ മാര്‍ക്കുനേടാന്‍ മാത്യുവിനെ സഹായിച്ചു. കംബൈന്‍ഡ് സ്റ്റഡിയിടയില്‍ ഓരോരുത്തരും അവരവര്‍ക്കു ലഭിച്ച ആനുകാലിക വിവരങ്ങള്‍ പങ്കുവച്ചത് പുതിയ അറിവുകളായി മാറി. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓഡിറ്റ് വിഭാഗത്തില്‍ ഒഎ ആയിട്ടായിരുന്നു മാത്യുവിന്റെ ആദ്യ നിയമനം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?