വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മ്മത്തിനായുള്ള നിര്‍ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്,
വിശുദ്ധ പാട്രിക്കിനും വിശുദ്ധ കൊളംബയ്ക്കുമൊപ്പം അയര്‍ലണ്ടിന്റെ സ്വര്‍ഗീയമധ്യസ്ഥയായ വിശുദ്ധ ബ്രിജിഡിന്റെ 1500 -ാം മരണവാര്‍ഷികം ആചരിച്ചു. വിശുദ്ധ ബ്രിജിഡാണ് അയര്‍ലണ്ടില്‍ സ്ത്രീകളുടെ സന്യാസത്തിന് തുടക്കം കുറിച്ചത്. വിശുദ്ധ ബ്രിജിഡിന്റെ മരണത്തിന്റെ 1500 -ാം വാര്‍ഷികത്തോടനുബന്ധിച്ച് തീര്‍ത്ഥാടനങ്ങളും എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളും സംഘടിപ്പിച്ചു. കില്‍ഡായിലെ കത്തോലിക്ക ദൈവാലയത്തില്‍ ബിഷപ് ഡെനിസ് നള്‍ട്ടിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. വിശുദ്ധ ബ്രിജിഡിന്റെ 1500 ാം തിരുനാളാഘോഷങ്ങളുടെ ഭാഗമായി വിശുദ്ധയുടെ തിരുശേഷിപ്പും ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. വിശുദ്ധ ബ്രിജിഡിന്റെ നാമത്തിലുള്ള ചരിത്രപ്രസിദ്ധമായ ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ നടന്ന
റോം: ‘ഇന്റർനാഷ്ണൽ ഡേ ഫോർ ദ എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് വുമൺ’ ദിനാചരണത്തോടനുബന്ധിച്ചു നടന്ന റാലിക്കിടെ റോമിലെ പ്രോലൈഫ് സംഘടന ‘പ്രോവിറ്റ ആൻഡ് ഫാമിഗ്ലിയ’യുടെ ഓഫിസിന് നേരെ നടന്ന അക്രമത്തെ ഇറ്റലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അപലപിച്ചു. റാലിയിൽ പങ്കെടുത്തവർ ഓഫീസിന്റെ ജനാലകൾ തകർക്കുകയും, ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങൾ ഭിത്തിയിൽ എഴുതുകയും ചെയ്തു. കലാപത്തിലൂടെയും, ഭയപ്പെടുത്തലിലൂടെയും സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ എങ്ങനെയാണ് പോരാടാൻ സാധിക്കുന്നതെന്ന് ‘എക്സി’ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മെലോണി ചോദിച്ചു. ഇറ്റലിയിൽ എല്ലാ
കീവ് : യുക്രൈനിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയവുമായി സഹകരിച്ച്, പത്ത് യുക്രേനിയൻ പ്രദേശങ്ങളിലെ മധ്യ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 29,000 ലാപ്‌ടോപ്പുകൾ യൂനിസെഫ് വിതരണം ചെയ്തു. യുദ്ധം മൂലം തടസ്സപ്പെട്ട ഔപചാരിക വിദ്യാഭ്യാസം നേടുന്നതിലെ വെല്ലുവിളികൾ നേരിടുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് യുക്രെയ്നിലെ യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദെ വ്യക്തമാക്കി. പ്രോപെട്രോവ്സ്ക, ഡൊണെറ്റ്സ്ക, സപോറിസ്ക, ലുഹാൻസ്ക, മൈകോലൈവ്സ്ക, ഒഡെസ്ക, സുംസ്ക, ചെർനിഹിവ്സ്ക, ഖാർകിവ്സ്ക, ഖേർസൺസ്ക തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റിപ്പബ്ലിക് ഓഫ്
വിയന്ന: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവെന്ന് ക്രൈസ്തവര്‍ക്കെതിരായ വിവേചനങ്ങള്‍ നിരീക്ഷിക്കുന്ന വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. തീവ്രവാദപരമായ ആക്രമണങ്ങളിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണ് യൂറോപ്പില്‍ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കാര്യത്തില്‍ മുൻപന്തിയിൽ നിൽക്കുന്നത്. ശാരീരിക ആക്രമണങ്ങള്‍, ക്രൈസ്തവര്‍ വ്യക്തിപരമായും, സമൂഹപരമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍,
വത്തിക്കാൻ സിറ്റി : പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികളുമായി ഹംഗറിയും ഇറ്റലിയും. പീഡിത ക്രൈസ്തവർക്കു വേണ്ടി ഹംഗറിയില്‍ രൂപം കൊടുത്തിരിക്കുന്ന ‘ഹംഗറിഹെൽപ്സ് ‘എന്ന സംഘടനയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജാണ് ഇക്കാര്യം വ്യക്തമാക്കിയത് . വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മതസ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ഇറ്റലിയുടെ പ്രത്യേക പ്രതിനിധി ഡേവിഡ് ഡയോനിസി അടക്കമുള്ളവരുമായി ചർച്ച നടത്തി. മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറ്റലിയും, ഹംഗറിയും പ്രകടിപ്പിക്കുന്ന പ്രതിബന്ധത കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്നവരിൽ ഏറ്റവും കൂടുതൽ
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസിയും നോർവേ പൗരനുമായ ജോൺ ഫോസെ ഈ വർഷത്തെ സാഹിത്യ നോബേൽ സമ്മാനത്തിനർഹനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തെ കത്തോലിക്ക സഭ. ലൂഥറൻ സഭാ വിശ്വാസികളായിരുന്ന മാതാപിതാക്കൾക്ക് 1959 ൽ ജനിച്ച ഫോസെ, തന്റെ കൗമാര പ്രായത്തിൽ തന്നെ വിശ്വാസം ഉപേക്ഷിച്ചിരുന്നെങ്കിലും 2011ൽ നോർവീജയൻ ഭാഷയിൽ പുതിയ ബൈബിൾ തർജ്ജമ നടത്തിയ സംഘത്തിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. സ്ലോവാക്യ സ്വദേശിനിയും കത്തോലിക്കാ വിശ്വാസിയുമായ അന്നയെ 2012 ൽ വിവാഹം ചെയ്ത ജോൺ ഫോസെ ഓസ്ലോയിലെ സെന്റ്
ഫാത്തിമ (പോര്‍ച്ചുഗല്‍): യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് നാടുകളിലും സമാധാനം പുലരുന്നതിനായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു പ്രത്യേക പ്രാര്‍ത്ഥന നടന്നു . 35 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകരാണ് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാളിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. അടുത്തിടെ നടന്ന ‘ലോകയുവജനദിന’ത്തിന്റെ സംഘാടക കമ്മിറ്റി പ്രസിഡന്റായിരുന്ന കര്‍ദ്ദിനാള്‍ അമേരിക്കോ അഗ്വിര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. വിശുദ്ധ നാട്ടിലും യുക്രൈനിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് നാടുകളിലും സമാധാനത്തിനായി
Don’t want to skip an update or a post?