Follow Us On

30

November

2020

Monday

 • ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ കുടുംബകൂട്ടായ്മകൾ ഊർജസ്വലമാകും, വിശേഷാൽ വർഷാചരണം നവംബർ 29മുതൽ

  ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ കുടുംബകൂട്ടായ്മകൾ ഊർജസ്വലമാകും, വിശേഷാൽ വർഷാചരണം നവംബർ 29മുതൽ0

  കാന്റർബറി: കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കാൻ വിശേഷാൽ വർഷാചരണം പ്രഖ്യാപിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. നവംബർ 29 വൈകിട്ട് 6.00ന് ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റർബറിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരിതെളിക്കുന്നതോടെയാണ് കുടുംബകൂട്ടായ്മാ വർഷാചരണത്തിന് ആരംഭമാകുന്നത്. ഓൺലൈനിൽ ക്രമീകരിക്കുന്ന ഉദ്ഘാടന കർമത്തിൽ മാർ സ്രാമ്പിക്കലിനൊപ്പം, ഓരോ സഭാവിശ്വാസിയും അവരവരുടെ ഭവനങ്ങളിൽ മെഴുകുതിരികൾ തെളിച്ച് വർഷാചരണത്തിലേക്ക് പ്രവേശിക്കും. രൂപതയുടെ എട്ടു റീജണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിൽപ്പരം കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം

 • ’40 ഡേയ്‌സ്’ പോരാട്ടം, ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 757 കുഞ്ഞുങ്ങൾ!

  ’40 ഡേയ്‌സ്’ പോരാട്ടം, ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 757 കുഞ്ഞുങ്ങൾ!0

  ന്യൂയോർക്ക്: ജീവന്റെ മൂല്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ സംഘടിപ്പിച്ച ’40 ഡേയ്‌സ് ഫോർ ലൈഫ്’ കാംപെയ്‌നിന്റെ ഫലമായി ഗർഭച്ഛിദ്രത്തെ അതിജീവിച്ച് ഈ ലോകം കാണാൻ ഭാഗ്യം ലഭിച്ചത് 757 കുരുന്നുകൾക്ക്! സെപ്തംബറിലെ അവസാന ആഴ്ചയിൽ വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കുമുന്നിൽ ആരംഭിച്ച 40 ദിവസത്തെ പ്രാർത്ഥനാ യജ്ഞത്തിന്റെ ഫലം ഇക്കഴിഞ്ഞ ദിവസമാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’ കാംപെയ്ൻ സംഘാടകർ പുറത്തുവിട്ടത്. നാലുപേരെ ഗർഭച്ഛിദ്ര ക്ലിനിക്കിലെ ജോലിയിൽനിന്ന് പിന്തിരിപ്പിക്കാനായതും കാംപെയ്‌ന്റെ നേട്ടമായി. മതപീഡനങ്ങളും മഹാമാരികളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും കാംപെയ്ൻ ഫലം കണ്ടതിന്റെ

 • മരിയ ഷഹബാസിന്റെ ജീവൻ അപകടത്തിൽ; ബ്രിട്ടനിൽ അഭയം അനുവദിക്കണമെന്ന് അഭ്യർത്ഥന പ്രവാഹം

  മരിയ ഷഹബാസിന്റെ ജീവൻ അപകടത്തിൽ; ബ്രിട്ടനിൽ അഭയം അനുവദിക്കണമെന്ന് അഭ്യർത്ഥന പ്രവാഹം0

  ലണ്ടൻ: പാക്കിസ്ഥാനിൽ മതമൗലിക വാദികൾ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത മരിയ ഷഹബാസിന് ബ്രിട്ടണിൽ അഭയം അനുവദിക്കാൻ അഭ്യർത്ഥനകൾ പ്രവഹിക്കുന്നു. പാക്കിസ്ഥാനിൽ മരിയയ്ക്ക് വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പൊന്തിഫിക്കൻ സംഘടനായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ നടത്തുന്ന ഓൺലൈൻ പെറ്റീഷനിലൂടെ അനേകരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിനോട് ഇക്കാര്യം അഭ്യർത്ഥിക്കുന്നത്. ഏപ്രിൽ 28നാണ് മൊഹമ്മദ് നാകാഷും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദീന പട്ടണത്തിലെ വീട്ടിൽനിന്ന് 14 വയസുകാരിയായ മരിയയെ

 • പുതിയ പേപ്പൽ പ്രഖ്യാപനം: യുവജനദിനാഘോഷം ഇനി ക്രിസ്തുരാജത്വ തിരുനാളിൽ

  പുതിയ പേപ്പൽ പ്രഖ്യാപനം: യുവജനദിനാഘോഷം ഇനി ക്രിസ്തുരാജത്വ തിരുനാളിൽ0

  വത്തിക്കാൻ സിറ്റി: ഓശാന ഞായറാഴ്ചകളിൽ ക്രമീകരിച്ചിരുന്ന രൂപതാതലത്തിലെ യുവജന ദിനാഘോഷം അടുത്ത വർഷംമുതൽ ക്രിസ്തുരാജത്വ തിരുനാൾ ദിനത്തിൽ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസ്തുരാജത്വ തിരുനാളിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിക്കുശേഷമായിരുന്നു പ്രഖ്യാപനം. ലോക യുവജനസംഗമങ്ങൾ 35 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ ‘അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി’യുമായും യുവജനപ്രേഷിതരംഗത്തുള്ളവരുമായും ആലോചിച്ചശേഷമാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും പാപ്പ അറിയിച്ചു. അതേ തുടർന്നായിരുന്നു, 2023ൽ ലോക യുവജനസംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന പോർച്ചുഗലിലെ സഭയ്ക്ക് ലോക യുവജന സംഗമത്തിന്റെ ഐക്കണുകളായ മരക്കുരിശും

 • വിശുദ്ധ ജോൺപോൾ II സമ്മാനിച്ച ഡബ്ല്യു.വൈ.ഡി ‘ഐക്കണുകൾ’ നാളെ പോർച്ചുഗലിന് കൈമാറും

  വിശുദ്ധ ജോൺപോൾ II സമ്മാനിച്ച ഡബ്ല്യു.വൈ.ഡി ‘ഐക്കണുകൾ’ നാളെ പോർച്ചുഗലിന് കൈമാറും0

  വത്തിക്കാൻ: ലോക യുവജന സംഗമത്തിന്റെ  ഐക്കണുകളായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ കൈമാറിയ വലിയ കുരിശും പരിശുദ്ധ ദൈവമാതാവിന്റെ ചിത്രവും ഫ്രാൻസിസ് പാപ്പ നാളെ പോർച്ചുഗീസ് സഭയ്ക്ക് കൈമാറും. ക്രിസ്തുരാജത്വ തിരുനാൾ ദിനമായ നാളെ (നവംബർ 22) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്കുശേഷമാകും 2023 ലോക യുവജനസംഗമത്തിന്റെ ആതിഥേയരായ പോർച്ചുഗലിലെ സഭയ്ക്ക് ഐക്കണുകൾ കൈമാറുക. കത്തോലിക്കാ സഭ ‘രക്ഷാകര വർഷമായി’ ആചരിച്ച 1984ൽ, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രത്യേക താൽപ്പര്യ പ്രകാരം സെന്റ് പീറ്റേഴ്‌സ്

 • ദൈവമാതാവിന്റെ സംരക്ഷണം; അത്ഭുതവും ജനങ്ങളുടെ വിശ്വാസവും സാക്ഷിച്ച് കൊളംബിയൻ പ്രസിഡന്റ്

  ദൈവമാതാവിന്റെ സംരക്ഷണം; അത്ഭുതവും ജനങ്ങളുടെ വിശ്വാസവും സാക്ഷിച്ച് കൊളംബിയൻ പ്രസിഡന്റ്0

  ബൊഗോട്ട: ‘ലോട്ടാ’ ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതികളിൽനിന്ന് രാജ്യത്തെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിനിടയിൽ, ദുരന്തഭൂമിയിൽ കണ്ട അത്ഭുതവും ജനങ്ങളുടെ വിശ്വാസവും സാക്ഷിച്ചുകൊണ്ട് കൊളംബിയൻ പ്രസിഡന്റ് ഐവാൻ ഡാക്യു മാർക്കേസ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ദുരിതബാധിത മേഖലകൾ സന്ദർശിക്കവേ പ്രദേശവാസികൾ കാണിച്ചുകൊടുത്ത, ചുഴലിക്കാറ്റിനെ അതിജീവിച്ച പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുരൂപത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്തുത സാക്ഷ്യം. തിരുരൂപം തകരാതിരുന്നു എന്ന അത്ഭുതത്തിനപ്പുറം ആ ജനസമൂഹം പ്രകടമാക്കിയ വിശ്വാസമാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘ആരുടെയും വിശ്വാസത്തിലേക്ക് അതിക്രമിച്ചുകയറാതെ, വ്യക്തിപരമായ നല്ല ഒരനുഭവം എനിക്ക് നിങ്ങളോട് പങ്കുവെക്കാനുണ്ട്. സാന്താ

 • യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധത: നടുക്കുന്ന റിപ്പോർട്ട് പുറത്ത്; 2019ൽമാത്രം 595 അക്രമങ്ങൾ, ഏറ്റവുമധികം ഫ്രാൻസിൽ

  യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധത: നടുക്കുന്ന റിപ്പോർട്ട് പുറത്ത്; 2019ൽമാത്രം 595 അക്രമങ്ങൾ, ഏറ്റവുമധികം ഫ്രാൻസിൽ0

  പാരീസ്: വിശുദ്ധവസ്തുക്കൾ തച്ചുടയ്ക്കുന്നതും വിശ്വാസികൾക്കുനേരെയുള്ള കൈയേറ്റങ്ങളും ഉൾപ്പെടെ മതവിദ്വേഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷംമാത്രം യൂറോപ്പിൽ ക്രൈസ്തവർക്കെതിരെ 595 കുറ്റകൃത്യങ്ങൾ ഉണ്ടായെന്ന റിപ്പോർട്ട് പുറത്ത്. അന്താരാഷ്ട്ര സഹിഷ്ണുതാദിനത്തോട് (നവംബർ 16) അനുബന്ധിച്ച്, യൂറോപ്യൻ സുരക്ഷാ സഹകരണ സംഘടയാണ് (ഒ.എസ്.സി.ഇ-  ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോർപ്പറേഷൻ ഇൻ യൂറോപ്പ്) നടുക്കം സൃഷ്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. കത്തോലിക്കാ വൈദികരെ കൈയേറ്റം ചെയ്തതും ക്രൈസ്തവ ദൈവാലയങ്ങൾ അഗ്‌നിയ്ക്കിരയാക്കിയതും സക്രാരികളിൽനിന്ന് വിശുദ്ധ കുർബാന മോഷ്ടിച്ചതും കന്യകാമറിയത്തിന്റെ ചിത്രം നശിപ്പിച്ചതും സഭാസ്ഥാപനങ്ങൾ അലങ്കോലപ്പെടുത്തിയതും ഉൾപ്പെടെയുള്ള

 • സുവിശേഷവത്ക്കരണ തിരുസംഘം: പാപ്പ നടത്തിയ പുതിയ നിയമനത്തിൽ ഭാരതസഭാംഗവും

  സുവിശേഷവത്ക്കരണ തിരുസംഘം: പാപ്പ നടത്തിയ പുതിയ നിയമനത്തിൽ ഭാരതസഭാംഗവും0

  വത്തിക്കാൻ സിറ്റി: ഭാരതത്തിലെ ലാറ്റിൻ മെത്രാൻ സമിതി (സി.സി.ബി.ഐ) വൈസ് പ്രസിഡന്റും മദ്രാസ്- മൈലാപൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ജോർജ് ആന്തോണിസാമിയെ ‘ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘാംഗ’മായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ മിഷണറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘം, വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗമാണ്. ഫിലിപ്പൈനിൽനിന്നുള്ള കർദിനാൾ ലൂയിസ് ടാഗ്ലേയാണ് ഈ തിരുസംഘത്തിന്റെ അധ്യക്ഷൻ. ഏഴു പേരെയാണ് ഫ്രാൻസിസ് പാപ്പ പുതുതായി നിയമിച്ചത്. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ മിഖുവേൽ

Latest Posts

Don’t want to skip an update or a post?