ലണ്ടന്‍: താന്‍ കാന്‍സര്‍ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച വെയ്ല്‍സ് രാജകുമാരി, കാതറിന്‍ കേറ്റ് മിഡില്‍റ്റണിന്റെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തും ഇംഗ്ലണ്ടിലെ കത്തോലിക്ക സഭ.
ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമായി പറയുവാന്‍ ധൈര്യം കാണിച്ച കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നതായി ഇംഗ്ലീഷ് കത്തോലിക്ക സഭാ തലവന്‍ കര്‍ദിനാള്‍ വിന്‍സെന്റ്‌ജെറാര്‍ഡ് നിക്കോള്‍സ് എക്‌സില്‍ കുറിച്ചു.
കാന്‍സര്‍ രോഗബാധിതരായ എല്ലാവരെയും ധൈര്യപ്പെടുത്തിക്കൊണ്ട് കേറ്റ് പുറപ്പെടുവിച്ച സന്ദേശം കേറ്റിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അനേകരെ പ്രേരിപ്പിക്കുമെന്ന് തന്റെ പ്രാര്‍ത്ഥന ഉറപ്പു നല്‍കിക്കൊണ്ട് കര്‍ദിനാള്‍ പറഞ്ഞു. കേറ്റിന്റെ ഭര്‍ത്തൃപിതാവായ ചാള്‍സ് രാജാവും നിലവില്‍ കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയിലൂടെ കടന്നുപോവുകയാണ്.
2050 ആകുമ്പോഴേക്കും പ്രതിവര്‍ഷം കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ സംഖ്യം മൂന്ന് കോടി അമ്പത് ലക്ഷത്തോളമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ 77 ശതമാനം വര്‍ധനവാണ് വര്‍ഷം തോറും കാന്‍സര്‍ രോഗം സ്ഥിരീക്കരിക്കുന്നവരുടെ സംഖ്യയില്‍ 2050 ആകുമ്പോഴേക്കും പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *