ഉക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി
- EUROPE, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 14, 2024
ജനീവ: മനുഷ്യോത്ഭവത്തിന്റെ നിർവചനത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ളതായി കരുതപ്പെടുന്ന മൂലകോശങ്ങളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ബില്ലിന്മേൽ യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷനും ജർമ്മൻ മെത്രാൻ സമിതിയുടെ ബെർലിൻ ഓഫീസും സംയുക്തമായി ആശങ്ക രേഖപ്പെടുത്തി. യൂറോപ്യൻ കൗൺസിലും പാർലമെന്റും മനുഷ്യ ഉത്ഭവത്തിന്റെ ഇപ്പോഴുള്ള നിർവചനത്തിന് പുതിയ ബില്ലിൽ കൊണ്ടുവരുന്ന ഭേദഗതികളിൽ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സഭാനേതൃത്വം നിരീക്ഷിക്കുന്നു. മനുഷ്യ ഭ്രൂണം അടക്കമുള്ള വാക്കുകൾ ഇതിന്റെ നിർവചനത്തിന്റെ ഭാഗമാക്കുമെന്നതിലാണ് കത്തോലിക്കാ മെത്രാന്മാരുടെ ആശങ്ക. മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം
ന്യൂയോർക്ക്: യുദ്ധത്തിലുടനീളം ഉക്രെയ്‌നിന് അചഞ്ചലമായ പിന്തുണ നൽകിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി, ഫിലാഡൽഫിയയിലെ യുക്രേനിയൻ കത്തോലിക്കാ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്‌സിയാക്കിന് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി പ്രത്യേക അവാർഡ് നൽകി ആദരിച്ചു. ഉക്രെയ്നിന്റെ സാംസ്കാരിക, കലാ, ആത്മീയ, വാസ്തുവിദ്യ, സൈനിക, ചരിത്ര പൈതൃകത്തിന്റെ പുനരുജ്ജീവനത്തിന് നിർണായക സംഭാവന നൽകിയ പൗരന്മാരെ ആദരിക്കുന്നതിനായി സ്ഥാപിച്ച ഉക്രെയ്ൻ പ്രസിഡന്റിന്റെ ‘ക്രോസ് ഓഫ് ഇവാൻ മസെപ’ എന്ന ബഹുമതിയാണ് ആർച് ബിഷപ്പിന് സമ്മാനിച്ചത്. ആർച് ബിഷപ്പിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്ന് പറഞ്ഞ
സ്ട്രാസ്ബര്‍ഗ് (ഫ്രാൻസ് ): ഈ വർഷത്തെ സഖാറോവ് പുരസ്‌കാരത്തിന് നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അന്യായമായി തടവിലാക്കിയ ബിഷപ്പ് റോളാൻഡോ അൽവാരസിനെ യൂറോപ്യൻ പാർലമെന്റ് നാമനിർദ്ദേശം ചെയ്തു. മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് സഖാറോവ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ പാർലമെന്റിന്റെ വിദേശകാര്യ വികസന സമിതിയു ടെയും മനുഷ്യാവകാശ ഉപസമിതിയുടെയും യോഗത്തിലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിക്കരാഗ്വേയിലെ ഏകാധിപതി പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ശക്തരായ വിമർശകരിൽ ഒരാളാണ് ബിഷപ്പ് അൽവാരസ്. ശക്തമായ പീഡനങ്ങൾക്കിടയിലും ഒറ്റയാള്‍ പോരാട്ടവുമായി
മാർസേ (ഫ്രാൻസ്): മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ മാർസെയിലെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മള വരവേൽപ്പ് ഒരുക്കി ഫ്രഞ്ച് ഭരണകൂടം. ഫ്രാൻസിസ് പാപ്പയുടെ നാല്പതിനാലാമത് അപ്പസ്‌തോലിക പര്യടനമാണിത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 4.15ന് മാർസേ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് പാപ്പയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽ വൈദികരോടൊപ്പം, പ്രത്യേക പ്രാർത്ഥനയിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു . കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെയും, കപ്പൽ ജീവനക്കാരുടെയും
മെക്സിക്കോ സിറ്റി: കുരുക്കഴിക്കുന്ന മാതാവിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം മെക്സിക്കോയിൽ ആരംഭിച്ചു. ‘മരിയ ഡെസത്താരോ ഡി നുഡോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫ്രാൻസിസ്കോ ജാവിയർ പെരസാണ്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകർ പറഞ്ഞു . ഹോളിവുഡ് കാത്തലിക്ക് ഫിലിംസും, ആവേ മരിയ ഫിലിംസും ചേര്‍ന്ന് നിർമ്മിക്കുന്ന സിനിമയുടെ അണിയറക്ക് പിന്നിലും, മുന്നിലുമായി നിരവധി വൈദികരും പ്രവർത്തിക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പ്രാധാന്യം നല്‍കുന്ന മരിയന്‍ വണക്കം കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തിയാണെന്ന് ആവേ
ക്രക്കോവ് (പോളണ്ട് ): ഇവിടെ നടന്ന ലൂഥറൻ സഭയുടെ പ്രതിനിധി സമ്മേളനത്തിൽ ആഗോള ലൂഥറൻ ഫെഡറേഷന്റെ പുതിയ തലവനായി ഡെൻമാർക്കിലെ ഇവാഞ്ചെലിക്കൽ ലൂതറൻ സഭയുടെ വിബോർഗ് രൂപതാ മെത്രാനായ ഹെൻറിക് സ്റ്റബ്ക്യോറിനെ തിരഞ്ഞെടുത്തു. ദൈവശാസ്ത്രജ്ഞനും സഭൈക്യ പ്രവർത്തനങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയുമാണ് ഹെൻറിക് സ്റ്റബ്ക്യോർ. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയും, പ്രേഷിത പ്രവർത്തനങ്ങളിലെ പൊതുസംരംഭങ്ങളിലും, ദൈവശാസ്ത്രവിഷയങ്ങളിലുള്ള സഹകരണത്തിലും, സഭൈക്യ വിഷയങ്ങളിലെ വെല്ലുവിളികളോടുള്ള പൊതു പ്രതികരണങ്ങളിലും അധിഷ്ഠിതമായി തന്റെ നേതൃത്വത്തിൽ ലൂതറൻ ആഗോള ഫെഡറേഷന്റെ പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
ലാംപെദൂസാ (ഇറ്റലി): കുടിയേറ്റക്കാരായെത്തുന്ന ആരും കൂടെയില്ലാത്ത കുഞ്ഞുങ്ങൾ പീഡനത്തിന്റെയും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റത്തിന്റെയും ഇരകളാണെന്നും, യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന രാഷ്ട്രീയ നയങ്ങളിലെ സഹകരണക്കുറവിന്റെ പേരിൽ വലിയ വില കൊടുക്കേണ്ടി വരുന്നവരാണിവരെന്നും പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി അവർക്ക് നല്ല ഭാവി ഉറപ്പാക്കാനായി കഴിഞ്ഞ നൂറ് വർഷത്തിലധികമായി പ്രവർത്തിക്കുന്ന അന്തർദ്ദേശിയ സംഘടനയായ സേവ് ദ ചിൽഡ്രൺ. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ വന്നു ചേരുന്ന സ്ഥലമായ ലാംപെദൂസായിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയാ മെലോണിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലാ
പേപ്പൽ പര്യടനം ശാലോം വേൾഡിൽ തത്സമയം വത്തിക്കാൻ സിറ്റി: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഫ്രഞ്ച് നഗരമായ മാർസിലിയയിലെത്തുന്ന വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ പര്യടനത്തിന് എത്തുന്നത് ഇത് രണ്ടാം തവണയാണെങ്കിലും 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ പര്യടനത്തിനുശേഷം ഇതാദ്യമായാണ് മർസിലിയ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക. മെഡിറ്ററേനിയൻ
Don’t want to skip an update or a post?