Follow Us On

29

March

2024

Friday

  • ഡിസംബറില്‍ വീണ്ടും ദുബായ് സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ

    ഡിസംബറില്‍ വീണ്ടും ദുബായ് സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പ വീണ്ടും യു എ ഇ സന്ദർശിക്കുമെന്ന് സൂചന.അടുത്ത മാസം ഒന്ന് മുതൽ മൂന്നു വരെ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള COP28 കോൺഫറൻസിൽ പകെടുക്കുന്നതിന് താൻ ദുബായിലേക്ക് പോകുമെന്ന് ഫ്രാൻസിസ് പാപ്പ ഇന്നലെ സൂചിപ്പിച്ചിരുന്നു. ഇറ്റാലിയൻ ടെലിവിഷൻ നെറ്റ്‌വർക്കായ ‘RAI’ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. സന്ദർശനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് 2019 ലായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രത്തിലിടം നേടിയ പ്രഥമ യു‌എ‌ഇ സന്ദര്‍ശനം. ജോർദാൻ

  • തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച്‌ ഫ്രാന്‍സിസ് പാപ്പ

    തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച്‌ ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭാതനയരെ വിശ്വാസത്തിൽ നയിക്കുന്നതിനുള്ള ശക്തിലഭിക്കുന്നതിന് തനിക്കായി പ്രാർത്ഥിക്കാൻ ആഗോള വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. നവംബര്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പയുടെ അഭ്യർത്ഥന. ഇന്നലെ പ്രസിദ്ധീകരിച്ച സ്പാനിഷ് ഭാഷയിലുള്ള പാപ്പയുടെ വീഡിയോ സന്ദേശത്തിൽ വിശ്വാസികളുടെ പ്രാർത്ഥന തനിക്ക് ശക്തി പ്രദാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് കാര്യങ്ങൾ വിവേചിച്ചറിയാനും സഭയെ അനുയാത്ര ചെയ്യാന്‍ തന്നെ സഹായിക്കുമെന്നും പറഞ്ഞു. ഒരാൾ പാപ്പയായി എന്നതുകൊണ്ട് അയാൾക്ക് മനുഷ്യത്വം നഷ്ടപ്പെടില്ല. പ്രത്യുത, ദൈവത്തിൻറെ വിശുദ്ധരും

  • ഹോളിവീൻ ആഘോഷങ്ങളുമായി പാശ്ചാത്യ സഭ

    ഹോളിവീൻ ആഘോഷങ്ങളുമായി പാശ്ചാത്യ സഭ0

    വത്തിക്കാന്‍ സിറ്റി: പൈശാചിക ആഘോഷമായി മാറിയിട്ടുള്ള ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം ‘ഹോളിവീൻ’ ആഘോഷങ്ങളുമായി വിവിധ പാശ്ചാത്യ സഭകൾ. യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും വിവിധ രൂപത – ഇടവകാ കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന ആഘോഷങ്ങളിൽ വിശുദ്ധരുടെ ജീവിതം മനസ്സിലാക്കാൻ കഴിയും വിധം വസ്ത്രവിധാനങ്ങള്‍ അണിഞ്ഞും അവരുടെ മാതൃക പിന്തുടർന്നുംആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഹോളിവീൻ ആഘോഷങ്ങളിൽ പങ്കെടുത്തത് ശ്രദ്ധേയമായി. 2002ൽ പാരീസിലാണ് ഹോളിവീൻ ആഘോഷങ്ങൾക്ക് തുടക്കമായത്. സകല വിശുദ്ധരുടെ തിരുനാള്‍ തലേന്ന് പൈശാചികമായ രീതിയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ യൂറോപ്യൻ രാജ്യങ്ങളില്‍ നടക്കുന്നത്.

  • വംശീയത ഇന്നും നിലനില്ക്കുന്ന തിന്മ; ഐക്യരാഷ്ട്ര സഭയിൽ വത്തിക്കാൻ

    വംശീയത ഇന്നും നിലനില്ക്കുന്ന തിന്മ; ഐക്യരാഷ്ട്ര സഭയിൽ വത്തിക്കാൻ0

    ന്യുയോർക്ക് : വംശീയത,വർഗ്ഗവിവേചനം,പരദേശികളോടുള്ള വിദ്വേഷം,അസഹിഷ്ണുത എന്നിവ നിർമ്മാർജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച, ഇന്നും നിലനിൽക്കുന്ന തിന്മയാണ് വംശീയതയെന്നും ഒരുവൻ അപരനെക്കാൾ ശ്രേഷ്ഠനാണെന്ന തെറ്റായ ധാരണയിൽ നിന്നാണിതുണ്ടാകുന്നതെന്നും അഭിപ്രായപ്പെട്ടു. വർഗ്ഗീയതയുടെയും വിദേശീയ വിദ്വേഷത്തിന്റെയും അപലപനീയ പ്രവർത്തികൾ, കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും പ്രകടിപ്പിക്കുന്ന വിവേചനം എന്നിവ തെറ്റായ ഈ മാനസികാവസ്ഥയുടെ വ്യക്തമായ പ്രകടനമാണെന്നും നിയമപരമായ മുന്നേറ്റവും ഭേദഗതികളും ഉണ്ടായിട്ടുണ്ടെങ്കിലും വംശീയത ഇക്കാലഘട്ടത്തിലും നിലിനില്ക്കുന്ന യാഥാർത്ഥ്യമാണെന്നും ഒരു വ്യക്തിയുടെ

  • ബഹിരാകാശം പൊതുനന്മയ്ക്കായി സംരക്ഷിക്കപ്പെടണം; ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച

    ബഹിരാകാശം പൊതുനന്മയ്ക്കായി സംരക്ഷിക്കപ്പെടണം; ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച0

    ന്യുയോർക്ക് : ഇക്കഴിഞ്ഞ വർഷങ്ങളിൽ ബഹിരാകാശ പ്രവർത്തനങ്ങളിലുണ്ടായിട്ടുള്ള ദ്രുതഗതിയിലുള്ള വികസനം ബഹിരാകാശത്തെ ഒരു പൊതുനന്മയായി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേൽ കാച്ച ചൂണ്ടിക്കാണിച്ചു. ബഹിരാകാശ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശത്തിൻറെ വർദ്ധിച്ചുവരുന്ന സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യുമ്പോൾ, അതിൻറെ സമാധാനപരമായ ഉപയോഗം ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ തലമുറകൾക്കായി ഫലപ്രദമായ സഹകരണവും ബഹുമുഖ സമീപനവും അടിസ്ഥാനമാക്കി പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ആർച്ചുബിഷപ്പ് കാച്ച പ്രസ്താവിച്ചു. ഇടുങ്ങിയതും ദേശിയവും വാണിജ്യപരവുമായ

  • ഹാലോവീന്‍ തികഞ്ഞ പൈശാചികത; മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്

    ഹാലോവീന്‍ തികഞ്ഞ പൈശാചികത; മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്0

    ന്യൂയോര്‍ക്ക്: ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി (ഒക്ടോബർ 31) പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഹാലോവീന്‍ ആഘോഷം ഇരുട്ടിന്റെ ശക്തികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതിന് സമാനമാണെന്ന് മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്. ഹാലോവീന്‍ ആഘോഷം സാത്താനൊപ്പം ഒരു രാത്രി ചെലവഴിക്കുന്നതിന് തുല്യമാണെന്നാണ് സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജോണ്‍ റാമിറെസ് പറയുന്നത് . അസ്ഥികൂടങ്ങൾ, പേടിപ്പെടുത്തുന്ന രൂപങ്ങൾ എന്നിവ ഉപയോഗിച്ചും കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചുമാണ് ഹാലോവീന്‍ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് . തന്റെ എട്ടാമത്തെ വയസ്സില്‍

  • യുദ്ധമുനമ്പിൽ കാരുണ്യത്തിന്റെ മാലാഖാമാരായി ഇരട്ടസഹോദരികളായ കന്യാസ്ത്രീകള്‍

    യുദ്ധമുനമ്പിൽ കാരുണ്യത്തിന്റെ മാലാഖാമാരായി ഇരട്ടസഹോദരികളായ കന്യാസ്ത്രീകള്‍0

    ജെറുസലേം: ഇസ്രായേല്‍ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുമ്പോൾ യുദ്ധഭൂമിയിൽ കരുണയുടെ വെളിച്ചം പകരുന്ന ഇരട്ട സഹോദരിമാരായ കത്തോലിക്ക കന്യാസ്ത്രീകള്‍ അനേകർക്ക്‌ വെളിച്ചമാകുന്നു. സ്വജീവന്‍ പോലും വകവെക്കാതെ ഗാസയില്‍ തുടർന്നുകൊണ്ട് യുദ്ധത്തിൽ പരിക്കേറ്റവരെയും വേദന അനുഭവിക്കുന്നവരെയും സഹായിക്കുന്ന ഇവർ സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്ത മാതൃക സൃഷ്ഠിക്കുന്നു. റിലീജിയസ് മിഷണറീസ് ഓഫ് ദി ഫാമിലി ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ ഡെല്‍ പിലാറിന്റേയും, സിസ്റ്റര്‍ മരിയ ഡെല്‍ പെര്‍പെറ്റുവോ സോക്കോറൊ ലെരേണ വര്‍ഗാസിന്റേയും ത്യാഗത്തിന്റെ ജീവിതകഥ

  • ലോകത്തെയും തിരുസഭയെയും ദൈവമാതാവിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

    ലോകത്തെയും തിരുസഭയെയും ദൈവമാതാവിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ഫ്രാന്‍സിസ് പാപ്പ തിരുസഭയെയും ലോകത്തെയും പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചു. ലോക സമാധാനത്തിനായി നടന്ന ആഗോള പ്രാര്‍ത്ഥന ദിനത്തിന്റെ ഭാഗമായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥന വേളയിലാണ് സമര്‍പ്പണം നടത്തിയത്. ലോകത്തിന്റെ സമാധാനത്തിനായി പാപ്പ ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു ശുശ്രൂഷകൾ. വിദ്വേഷത്തിലായിരിക്കുന്നവരുടെ ആത്മാവിനെ ചലിപ്പിക്കാനും സംഘർങ്ങൾ സൃഷ്ടിക്കുന്നവരുടെ മനസാന്തരത്തിനായും, കുട്ടികളുടെ കണ്ണീരൊപ്പാനും സംഘർഷങ്ങളുടെ ഇരുണ്ട യാമങ്ങളിൽ വെളിച്ചമുണ്ടാകുന്നതിനുമായി

Latest Posts

Don’t want to skip an update or a post?