Follow Us On

14

April

2021

Wednesday

  • പ്രത്യാശയുടെ  കാവല്‍ക്കാര്‍

    പ്രത്യാശയുടെ കാവല്‍ക്കാര്‍0

    തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം നടത്തുമ്പോഴും ലിജോയ്ക്ക് ഒരു പ്രാര്‍ഥന മാത്രമാണുണ്ടായിരുന്നത്. എങ്ങനെയെങ്കിലും വീട്ടിലേക്ക് മടങ്ങണം;അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ജീവിക്കണം എന്നതായിരുന്നു ആ പ്രാര്‍ഥന. ഒന്നരവര്‍ഷക്കാലം ഐസിയുവിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ജീവിതം കഴിച്ചുകൂട്ടിയ ആ ചെറുപ്പക്കാരന്റെ നുറുങ്ങിയ ഹൃദയത്തിന്റെ പ്രാര്‍ഥന ദൈവത്തിന് നിരസിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ കരങ്ങളും കാലുകളുമാണ് ദൈവം ഉപയോഗിക്കുന്നത് എന്നാണല്ലോ പറയുന്നത്. ദൈവത്തിന്റെ കരങ്ങളും കാലുകളുമായിത്തീരാന്‍ തയാറുള്ളവരുണ്ടോ എന്നറിയാന്‍ ദൈവം ഭൂമിയിലേക്ക് നോക്കിയിട്ടുണ്ടാവണം. അങ്ങനെയാണ് ദൈവം വിപിനെ കണ്ടെത്തുന്നത്.

  • കനല്‍വഴിയിലെ വിജയഗാഥകള്‍

    കനല്‍വഴിയിലെ വിജയഗാഥകള്‍0

    പ്രിയപ്പെട്ട മാതാപിതാക്കളുടെയും അനുജത്തിയുടെയും കുഞ്ഞനുജന്റെയും മൃതശരീരങ്ങള്‍ക്കു മുമ്പില്‍ നില്ക്കുമ്പോള്‍ ബ്രദര്‍ പ്രസാദ് വാഴയ്ക്കാപ്പാറയുടെ ഹൃദയത്തില്‍ നൊമ്പരങ്ങളുടെ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. എങ്കിലും ഒന്നുറക്കെ കരയാന്‍പോലും കഴിയുമായിരുന്നില്ല. കാരണം അരികില്‍ കരഞ്ഞു തളര്‍ന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ അവശേഷിക്കുന്ന ഏക കൂടപ്പിറപ്പ്. 21-കാരിയായ മോന്‍സി. അവള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത് മഠത്തില്‍ ചേര്‍ന്നിട്ട് ഒരു മാസം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ക്കുമുമ്പ് സന്തോഷത്തോടെ തന്നെ കൈവീശി യാത്രയാക്കിയവരുടെ വേര്‍പാട് താങ്ങാന്‍ അവള്‍ക്ക് കരുത്തില്ലെന്ന് പ്രസാദിന് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ

Don’t want to skip an update or a post?