വിശുദ്ധ അൽഫോൻസാമ്മക്ക് നൽകിയ വെട്ടിപ്പഴങ്ങൾ
- Best of the week, EDITORS PICK, Feature, VIEWS
- July 28, 2018
തെങ്ങുകയറ്റംമുതല്‍ ബഹിരാകാശയാത്രവരെയുള്ള സകലതും ‘വളയിട്ട കൈകള്‍ക്ക്’ വഴങ്ങുമെന്നതിന് നിരവധി തെളിവുകളുണ്ട് ചൂണ്ടിക്കാട്ടാന്‍. എന്നാല്‍ പള്ളിപ്പുറത്തെ ബേബിച്ചേച്ചിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാകില്ല. സംശയമുണ്ടെങ്കില്‍ അന്വേഷിക്കൂ, സെമിത്തേരിയില്‍ ശവക്കുഴിയെടുക്കുന്ന സ്ത്രീകള്‍ എവിടെയെങ്കിലുമുണ്ടോ? വൈപ്പിന്‍കരയിലെ പള്ളിപ്പുറം മഞ്ഞുമാതാ ദൈവാലയത്തില്‍ മരണാനന്തരശുശ്രൂഷയില്‍ പങ്കെടുക്കാനെത്തുന്നവര്‍ മടങ്ങുന്നത് അമ്പരപ്പോടെയാകും. കാരണം, അവിടെ ശവക്കുഴി വെട്ടുന്നത് ആണല്ല, പെണ്ണാണ്, നാട്ടുകാര്‍ ബേബിച്ചേച്ചി എന്നു വിളിക്കുന്ന മറിയം. വിശപ്പടക്കാന്‍ നിവൃത്തിയില്ലാതെ കുഴിവെട്ടിയാകാന്‍ ഉറപ്പിച്ച് സെമിത്തേരിയിലെത്തിയപ്പോള്‍ പ്രായം 17. ഇപ്പോള്‍ 61. ഈ 44 വര്‍ഷത്തിനിടയില്‍ 4000-ലേറെ കുഴികള്‍ വെട്ടിയ ബേബിച്ചേച്ചി മണ്ണിനടിയില്‍
1946 വിശുദ്ധ അൽഫോൻസാമ്മ മരിക്കുന്നതിന് മുമ്പുള്ള കാലഘട്ടം. സിസ്റ്ററിനെക്കുറിച്ചുള്ള സംസാരം ആ നാട്ടിൽ ഉണ്ടായിരുന്നു. പാലാ രൂപതയിലെ ഇടമറ്റം ഇടവകയിലെ ഇടയോടിയിൽ കുട്ടിപാപ്പന്റെ മകൻ എ.ജെ. സ്‌കറിയ ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിൽ രണ്ടാം ക്ലാസിലായിരുന്നു ആ കാലഘട്ടത്തിൽ. നിത്യവും ഇടമറ്റത്ത് നിന്ന് മീനച്ചിലാറിലൂടെ വള്ളം കടന്ന് നടന്ന് പോകണം. ടാറിട്ട റോഡിലൂടെ വളച്ച് പോകാതെ കുറുക്ക് വഴികൾ സ്‌ക്കറിയാക്കും കൂട്ടുകാർക്കും സുപരിചിതം. പുഴ കടന്ന് കുറെ നടന്നാൽ പിന്നെ കാടുപിടിച്ച് കിടക്കുന്ന മീൻക്കുഴി എന്ന സ്ഥലത്തുനിന്നു
യേശുനാമം സൗഖ്യദായകമാണ്: ”യേശുവേ, എന്നിൽ കനിയണമെ” എന്ന് നിലവിളിച്ചവർക്കെല്ലാം യേശു ഉത്തരമരുളി. ”ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ” എന്ന് അന്ധൻ പ്രാർഥിച്ചപ്പോൾ, അവനു സൗഖ്യം കിട്ടി (മർക്കോ 10,47). അതുപോലെ യേശുവിനെ നോക്കി ”യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമെ” എന്ന് വിളിച്ചപേക്ഷിച്ച പത്തു കുഷ്ഠരോഗികൾക്കും സൗഖ്യം ലഭിച്ചു (ലൂക്ക. 17,13) ”കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും” എന്ന് വിശ്വാസപ്രഖ്യാപനം നടത്തിയവനും (മത്താ 8,3; മർക്കോ 1,40) ”കർത്താവേ, എന്റെ പുത്രനിൽ കനിയണമെ” എന്നപേക്ഷിച്ചവനും
കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഏതാനും മാസങ്ങൾക്കുമുമ്പ് രാത്രിയിൽ ട്രെയിൻ കാത്തിരിക്കുകയായിരുന്നു. ട്രെയിൻ വരാൻ നേരെമേറെ ഉണ്ടായിരുന്നതിനാൽ ഫ്‌ളാറ്റ് ഫോമിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഫ്‌ളാറ്റ്‌ഫോമിന്റെ മധ്യഭാഗത്തായി രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളും കൂട്ടത്തിൽ മുപ്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും ബെഞ്ചിലിരുന്ന് ഉറക്കെ ജപമാല ചൊല്ലുന്നത് കാണാനിടയായി. കുറെസമയം ഞാൻ അവരെത്തന്നെ നോക്കി അടുത്ത ബെഞ്ചിലിരുന്നു. പ്രാർത്ഥന കഴിഞ്ഞ് പരസ്പരം സ്തുതി നൽകിയതിനുശേഷം വീട്ടിൽനിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ എടുത്ത് ആ അമ്മ എല്ലാവർക്കും
‘പതിനാറാം വയസിലാണ് ഞാൻ ബീഹാറിലെത്തുന്നത്. എനിക്കവിടുത്തെ പാവങ്ങളെ കാണണം, അവരുടെ സ്ഥിതി മനസിലാക്കി അവർക്കുവേണ്ടി സേവനം ചെയ്യണം എന്നുറപ്പിച്ചാണ് കേരളം വിട്ടത്. പക്ഷേ വലിയ പോഷ് ആയിട്ടുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കുന്ന അധ്യാപക ജോലിയാണ് ലഭിച്ചത്. എങ്കിലും എവിടെയാണ് പാവങ്ങൾ ജീവിക്കുന്നതെന്ന് ഞാൻ അന്വേഷിച്ചു.” ആറു ജില്ലകളിൽ ജോലി ചെയ്തശേഷം മുങ്കേർ ജില്ലയിലെത്തിയപ്പോഴാണ് മുസഹർ സമുദായത്തെ കണ്ടുമുട്ടിയത്. ആദിവാസികളും പാവപ്പെട്ടവരുമായ അവരെ ഛോട്ടാനാഗ്പൂരിൽ നിന്നും റാഞ്ചിയിൽനിന്നും ആട്ടിയോടിച്ചു. ഗംഗാനദിയുടെ തീരങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലുമാണ് അവർ താമസിച്ചിരുന്നത്.
ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ്‌വർക്ക് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് സിസ്റ്റർ സുമ ജോസ് എസ്.ഡി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സൺഡേ ശാലോമിന് നൽകിയ അഭിമുഖം ജീവിതം മുഴുവൻ അത്ഭുതങ്ങളാണ്. ജനനം മുതൽ ഈ നിമിഷം വരെ. ഭീതിയുടെ തടവറയായ തീഹാർ ജയിലിൽ ജീവിക്കുന്ന നീതി ദേവത.. സന്യാസ വഴികളിൽ സജീവ ചൈതന്യം…വചന പ്രഘോഷക…സാമൂഹിക സന്നദ്ധ സേവന രംഗങ്ങളിൽ മികച്ച സംഭാവനകൾ ഒരുക്കുന്ന മിഷനറി…സിസ്റ്റർ സുമ ജോസ് എസ്.ഡി. ദൈവാത്ഭുതങ്ങളുടെ വേറിട്ട സാക്ഷ്യമാവുകയാണ്. ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ്‌വർക്ക്
ദൈവത്തിന്റെ ക്ഷേമപദ്ധതിയിൽ അനാദിയിലേ സ്‌നേഹഗിരിയിലൂടെ ദൈവത്തിനും ദൈവജനത്തിനുമായി വിളിക്കപ്പെട്ട സമർപ്പിതയാണ് സിസ്റ്റർ ദയ എസ്.എം.എസ്. സ്‌നേഹഗിരി സന്ന്യാസിനി സമൂഹത്തെ പടുത്തുയർത്തിയ ആദ്യകാല അംഗങ്ങളിൽ ഒരാളാണ് സിസ്റ്റർ ദയ. സമർപ്പിത ജീവിതത്തിലൂടെ അനേകർക്കു കാരുണ്യകവാടം തുറന്ന ഈ വിശുദ്ധ ജീവിതം 44 വർഷം പിന്നിടുമ്പോഴും തീഷ്ണതയിൽ തെല്ലും മങ്ങലേൽക്കാതെ അനേകരെ ദൈവസ്‌നേഹത്തിലേക്കും കാരുണ്യത്തിലേക്കും കൈപിടിച്ചു നയിക്കുന്നു. അബ്രാഹം കൈപ്പൻപ്ലാക്കലച്ചന്റെ നൂറാം ജന്മദിന സ്മാരകമായി 100 വൃദ്ധമാതാപിതാക്കളുടെ ശുശ്രൂഷയ്ക്കായി സ്ഥാപിതമായ ഭവനത്തിൽ നിരാശയുടെ ലോകത്തിലേക്ക് വലിച്ചെറിയപ്പെട്ട അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും ആശ്വാസത്തിന്റെ
കാഴ്ചയുടെ-കാണാപ്പുറങ്ങൾ….. ഉൾക്കണ്ണിലൂടെ മാത്രമേ ലോകത്തെ കാണാൻ ഫാ. പോൾ കള്ളിക്കാടന് കഴിയൂ എന്നിട്ടും അദേഹത്തിന്റെ മനസിനും മുഖത്തിനും തികഞ്ഞ ശാന്തത. കാണാനെത്തുന്ന വരെ വിശ്വാസദീപ്തിയിലേക്ക് നയിക്കുകയാണ് പോളച്ചനിന്ന്. മുമ്പിലുള്ള ലോകത്തെ വിശ്വാസവെളിച്ചത്തിൽ ഉത്സവമാക്കി മാറ്റിയ അദേഹത്തിന്റെ ജീവിതം അഭിഷിക്തർക്കും വിശ്വാസികൾക്കുമൊരു പാഠപുസ്തകമാണ്. തൃശൂർ അതിരൂപതയിലെ അരിമ്പൂർ-വെളുത്തൂർ ഇടവകാംഗമായ ഫാ. പോൾ കള്ളിക്കാടൻ, മാതാപിതാക്കളുടെ മൂന്നു മക്കളിൽ രണ്ടാമനാണ്. രണ്ട് ആണും ഒരു പെണ്ണും. നാലു കിലോമീറ്റർ അകലെയായിരുന്നു പോളച്ചന്റെ ചെറുപ്പകാലത്ത് ഇടവകയായ അരിമ്പൂർ ദൈവാലയം. അതുകൊണ്ടുതന്നെ സ്ഥിരമായി
Don’t want to skip an update or a post?