നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നിമയുടെ പപ്പയുടെ ബിസിനസ് തകരുന്നത്. എല്ലാ സൗഭാഗ്യങ്ങളുടെയും നടുവില്‍ നിന്ന് ഒറ്റമുറി വാകടവീട്ടിലേക്കുള്ള മാറ്റവും ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉണ്ടായ ഞെരുക്കവും ആ കുരുന്നിന് മനസിലാക്കാവുന്നതിലും അപ്പുറമായിരുന്നു. നല്ല ഭക്ഷണത്തിനും പുതിയ വസ്ത്രത്തിനുംവേണ്ടി വാശി പിടിച്ച നിമയോട് അവളുടെ അമ്മ ഒരു കാര്യം പറഞ്ഞുകൊടുത്തു – ‘ഈശോയോട് ചോദിക്ക്. ഈശോ തരാതെ നമുക്ക് ഒന്നുമില്ല.’ അമ്മയുടെ വാക്കുകള്‍ നിമയുടെ മനസില്‍ പതിഞ്ഞു. അത് അവളുടെ വ്യക്തിപരമായ പ്രാര്‍ഥനയുടെ തുടക്കമായിരുന്നു പിറ്റേദിവസം മുതല്‍
‘അപ്പനും അമ്മയ്ക്കും കൂടപ്പിറപ്പുകള്ക്കുംവേണ്ടി ഓമന നടന്നത് 63000 കിലോമാറ്റര്‍’ എന്ന തലക്കെട്ടില്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ നായികയാണ് ഓമന തോമസ്. കോട്ടയം ജില്ലയിലെ മലയോരഗ്രാമമായ പയസ്മൗണ്ട് സ്വദേശിനി. 90 വയസുകഴിഞ്ഞ പ്രായമായ മാതാപിതാക്കളെയും തളര്‍ന്നുകിടക്കുന്ന മാനസികരോഗിയായ സഹോദരനെയും പരിചരിക്കുവാനും ഭക്ഷണം നല്കുവാനുമായി ഓമന തോമസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നു തീര്‍ത്ത ദൂരമാണ് 63,000 കിലോമീറ്റര്‍. ബസും മറ്റ് വാഹനസൗകര്യങ്ങളുമില്ലാതിരുന്ന കോവിഡ് കാലത്ത് ദിവസവും ഇരുപതിലധികം കിലോമീറ്റര്‍ ദൂരവും സാധാരണ ദിവസങ്ങളില്‍ ബസ് യാത്ര കൂടാതെ പത്തിലധികം
ഒരു കത്തോലിക്കാ സ്കൂള്‍ പ്രിന്‍സിപ്പല്‍ അടുത്തനാളില്‍ ഏറെ വിഷമത്തോടെയാണ് ഇക്കാര്യം പറഞ്ഞത്. ‘വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാനേജ്മെന്റ് യൂണിഫോം തെരഞ്ഞെടുത്തത് ഏറെ ആലോചിച്ചും പി.ടി.എയുടെ അനുമതിയോടും കൂടിയാണ്. എന്നിട്ടും ഇതിനുള്ള പ്രാരംഭശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചു. ചിലര്‍ യൂണിഫോമിന് എതിരെ പരസ്യമായി രംഗത്ത് വന്നു. ആ സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി തെല്ലും ബന്ധമില്ലാത്ത കുറെപ്പേര്വന്ന് അധ്യാപകരുടെ നേരെ ശബ്ദമുയര്‍ത്തി. യൂണിഫോമിന്റെ സ്റ്റൈല്‍ അവരുടെ മതവിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നായിരുന്നു വാദം. ഇതുമായി മുന്നോട്ട് പോയാല്‍ തിരിച്ചടിക്കുമെന്നും അവര്‍ വെല്ലുവിളിച്ചു.’ നാനാ ജാതിമതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമപ്രദേശത്താണ്
താമരശേരി രൂപതയിലെ നല്ലൊരു ശതമാനം വൈദികരും ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി നിലപാടെടുത്തിട്ടുള്ളവരായിരുന്നു. എങ്കിലും കുര്‍ബാന ഏകീകരണത്തിനുള്ള സിനഡ് തീരുമാനത്തിന് അവര്‍ കീഴ്വഴങ്ങി. പുതിയ കുര്‍ബാന അര്പ്പണാരീതി നടപ്പിലായ ദിവസം പല ദൈവാലയങ്ങളിലും വികാരിയച്ചന്മാര് ദിവ്യബലിമധ്യേ ഇപ്രകാരം പറഞ്ഞു: ”ഇത്രയും കാലം ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വാദിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. ഇപ്പോഴും എന്റെ വ്യക്തിപരമായ നിലപാട് അതുതന്നെയുമാണ്. എന്നാല്‍, സഭയുടെ നന്മയ്ക്കും വിശ്വാസികളായ ജനങ്ങള്‍ക്ക് ഉതപ്പ് ഉണ്ടാകാതിരിക്കാനും ദൈവമഹത്വത്തിനുമായി സിനഡിന്റെ തീരുമാനത്തെ അനുസരിക്കുന്നു.” എത്രയോ ഉന്നതമായ കാഴ്ചപ്പാടാണത്. ”സഭയുടെ നന്മ, വിശ്വാസികള്‍ക്ക്
ചോരയുടെ മണമുള്ള വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും മധ്യേ ഉക്രെയ്നില് നിന്ന് ഉയര്‍ന്നു കേട്ട സമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും ശാന്തതയുടെയും സ്വരമാണ് മേജര്‍ ആര്‍ച്ച്ബിഷപ് സ്വാസ്ലേവ് ഷെവ്ചുക്കിന്റെ ശബ്ദം. ആഗോള കത്തോലിക്ക സഭയില്‍, ലത്തീന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള വ്യക്തിഗത സഭയാണ് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ. ആ സഭയുടെ തലവനാണ് മേജര്‍ ആര്‍ച്ച്ബിഷപ് ഷെവ്ചുക്ക്. റഷ്യയുടെ സായുധ ആക്രമണം ആരംഭിച്ച ഘട്ടത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ റോമിലേക്കുള്ള യാത്ര റദ്ദാക്കിക്കൊണ്ടാണ് ഉക്രേനിയന്‍ ജനതയുടെ
കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരിതങ്ങളെ അതിജീവിക്കാന്‍ ലോകം കഠിനപ്രയത്നം നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി യുദ്ധ ഭീതികൂടി ലോകത്തില്‍ എത്തിയിരിക്കുന്നത്. റഷ്യന്‍ സൈന്യം യുക്രെയ്നില്‍ പ്രവേശിച്ചതിന്റെ തൊട്ടുപിന്നാലെ അവിടെനിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ മനുഷ്യന്റെ കരളലിയിക്കുന്നതാണ്. നാലോ അഞ്ചോ വയസുള്ള മകളെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേക്ക് യാത്ര അയച്ച് യുദ്ധഭൂമിയിലേക്ക് യാത്രയാകുന്ന പിതാവിന്റെ ചിത്രം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകള്‍ വഴിയും വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ കുഞ്ഞിനെ ഉമ്മകള്‍കൊണ്ട് പൊതിഞ്ഞ് അവളുടെ തലയില്‍ തൊപ്പിവച്ചുകൊടുത്തതിനുശേഷം ഭാര്യയെയും കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് കരയുന്ന ചെറുപ്പക്കാരനായ പിതാവിന്റെ
ജീവിതത്തെ ‘വെട്ടിയൊരുക്കു’വാനും കൂടുതല്‍ ഫലം പുറപ്പെടുവിക്കുവാനും ഒരവസരം കൂടി നല്കുന്ന വലിയനോമ്പിന്റെ പുണ്യദിനങ്ങളിലേക്ക് നാം പ്രവേശിക്കുകയാണ്. യഥാര്‍ത്ഥ തൃപ്തിയും സന്തോഷവും നല്കാന് കഴിയാത്തതും എന്നാല്‍ സംതൃപ്തിയുടെ പ്രതീതി ജനിപ്പിക്കുന്നതുമായ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും 50 ദിവസത്തേക്ക് വേണ്ടെന്ന് വയ്ക്കുവാന്‍ ബോധപൂര്‍വ്വം തീരുമാനമെടുക്കുന്ന ദിവസങ്ങളാണിത്. ദൈവവുമായുള്ള ബന്ധത്തെ തടയുന്ന കാര്യങ്ങളെ നീക്കികളയുവാനും ജീവിതെത്ത ആഴത്തില്‍ നവീകരിക്കാനും സഹായിക്കുന്ന ഈ ദിനങ്ങളെ തിരുസഭയിലൂടെ ദൈവം നല്കുന്ന ഒരു രണ്ടാമൂഴമായി കാണാം. വീണുകിടക്കുന്നവര്‍ക്ക് എഴുന്നേല്‍ക്കാനും ഫലം പുറപ്പെടുവിക്കാത്തവര്ക്ക് ഫലം പുറപ്പെടുവിക്കുവാനുമുള്ള ഒരു രണ്ടാമൂഴം.
അമേരിക്കയിലെ ലോസാഞ്ചലസില്നിന്നും പ്രസിദ്ധീകരിക്കുന്ന ലോസാഞ്ചലസ് ടൈംസ് ദിനപത്രം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയിലെ ജനനനിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ബാര്‍ബറ ഡെമിക്ക് എന്ന ലോസാഞ്ചലസ് ടൈംസിന്റെ വനിതാ റിപ്പോര്‍ട്ടറായിരുന്നു അതിന്റെ പിന്നില്‍. ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അതില്‍ ഉണ്ടായിരുന്നു. അന്ന് ചൈനയില്‍ നിലനിന്നിരുന്നത് ഒറ്റക്കുട്ടി നയമായിരുന്നു. ആദ്യത്തേത് പെണ്‍കുട്ടിയാണെങ്കില്‍ മറ്റൊരു കുഞ്ഞിനുകൂടി ജന്മം നല്കാന് മാതാപിതാക്കള്‍ക്ക് അനുവാദം ഉണ്ടായിരുന്നു. അതും ഗ്രാമപ്രദേശങ്ങളില്മാത്രം. അല്ലാതെ രണ്ടാമത് കുഞ്ഞ് ഉണ്ടാകുകയാണെങ്കില്‍ കനത്ത പിഴ നല്‍കണമായിരുന്നു. ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിത വന്ധീകരണത്തിനും
Don’t want to skip an update or a post?