Follow Us On

24

October

2020

Saturday

 • റിസല്‍ട്ട് അറിയാന്‍ ആകാംക്ഷയുണ്ടോ?

  റിസല്‍ട്ട് അറിയാന്‍ ആകാംക്ഷയുണ്ടോ?0

  ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ചിന്തിക്കുവാനുള്ള അവസരമാണ് നവംബര്‍ മാസം. മരണംമൂലം നമ്മില്‍നിന്നും വേര്‍പ്പെട്ടവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതിന് സഭ നീക്കിവച്ചിരിക്കുന്ന കാലം. ജീവിതത്തെ ഒരു വിചിന്തനത്തിന് വിധേയമാക്കേണ്ട സമയംകൂടിയാണ് നവംബര്‍. എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്‌നത്തിലേക്ക് എത്തുവാന്‍ ഇനി എത്ര ദൂരമുണ്ടെന്നുള്ള ആത്മപരിശോധനക്കുള്ള അവസരം. ദൈവം ആരെയും ഈ ഭൂമിയിലേക്ക് വെറുതെ അയക്കുന്നില്ല. ഓരോരുത്തവര്‍ക്കും കൃത്യമായ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കപ്പെട്ടിട്ടുണ്ട്. ഈ ലോകത്തില്‍നിന്നും കടന്നുപോയവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്. ഞാനും ഈ ലോകത്തോട് വിടപറയേണ്ട ഒരു ദിവസം വരുമെന്ന്. അതിനുശേഷം ദൈവസന്നിധിയില്‍

 • ആര്‍.സി.ഇ.പി കരാര്‍ ജനദ്രോഹമോ?

  ആര്‍.സി.ഇ.പി കരാര്‍ ജനദ്രോഹമോ?0

  ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ചായിരുന്നു 2009-ല്‍ ആസിയാന്‍ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ചത്. വ്യവസായ-സര്‍വീസ് മേഖലകളില്‍ വലിയ കുതിച്ചുകയറ്റം കൊണ്ടുവരുമെന്നായിരുന്നു എതിര്‍പ്പുകളെ മറികടക്കാന്‍ ഭരണനേതൃത്വം അന്നു ഉയര്‍ത്തിയ വാദം. കാര്‍ഷിക രംഗത്തിന് താല്ക്കാലികമായി മത്സരക്കമ്പോളത്തെ നേരിടേണ്ടിവരുമെങ്കിലും ഈ മേഖലയെ ശക്തമാക്കുമെന്നും ഭരണനേതൃത്വം ഉറപ്പുനല്‍കിയിരുന്നു. 10 വര്‍ഷങ്ങള്‍ക്കുശേഷം ആര്‍സിഇപി കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ആ വാദങ്ങളെ സമഗ്രമായി വിലയിരുത്തിയാല്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യമായില്ലെന്ന് വ്യക്തമാകും. കരാര്‍ വ്യവസായിക-സര്‍വീസ് മേഖലകളില്‍ വളര്‍ച്ച കൊണ്ടുവന്നില്ലെന്നുമാത്രമല്ല കാര്‍ഷിക മേഖല തകര്‍ന്നടിയുകയും ചെയ്തു. ആസിയാന്‍

 • ഇടുക്കിയിലെ കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടരുത്‌

  ഇടുക്കിയിലെ കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടരുത്‌0

  ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ കുടിയേറ്റ മേഖലയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടുക്കിയും മലബാറുമായിരുന്നു ഈ പ്രശ്‌നത്തില്‍ ഏറ്റവും പ്രക്ഷുബ്ദമായത്. അന്തിമ ഉത്തരവ് പുറപ്പെടുവിക്കാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകള്‍ കാര്‍ഷിക സമൂഹത്തിന് ഇപ്പോഴുമുണ്ട്. അത്തരമൊരു സാഹചര്യം നിലനില്ക്കുമ്പോള്‍ത്തന്നെ 22.8.2019-ല്‍ സംസ്ഥാന ഗവണ്‍മെന്റ് ഇറക്കിയ ഉത്തരവ് ഇടുക്കി ജില്ലയില്‍ വീണ്ടും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഉത്തരവനുസരിച്ച് കാര്‍ഷിക ആവശ്യത്തിന് നല്‍കിയ ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട വാണിജ്യ ലക്ഷ്യങ്ങളോടെയുള്ള 1500 ചതുശ്രയടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ പട്ടയം റദ്ദുചെയ്ത്

 • യേശു എത്രനാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു?

  യേശു എത്രനാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു?0

  ക്രിസ്തീയ വിശ്വാസത്തെയും കാഴ്ചപ്പാടുകളെയും തകര്‍ക്കാന്‍ ചില ഗൂഢകേന്ദ്രങ്ങള്‍ കയ്യുംമെയ്യും മറന്നുള്ള കഠിനശ്രമത്തിലാണിന്ന്. ദൈവത്തില്‍ നിന്ന് മനുഷ്യനെ അകറ്റുക എന്നത് മാത്രമാണ് ഇക്കൂട്ടര്‍ ലക്ഷ്യമാക്കുന്നത്. അതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും കഥകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും സിനിമയിലൂടെയുമെല്ലാം അവര്‍ വിശ്വാസത്തിനെതിരെ പടവാളേന്തുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിസ്തീയ വിശ്വാസത്തെ നിഷേധിച്ചുകൊണ്ട് ‘യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു’ എന്ന പേരിലൊരു പുസ്തകം പ്രമുഖ പ്രസാധകര്‍ അടുത്തനാളില്‍ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ പ്രതിപാദനവിഷയം യേശു തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്നാണ്. ചരിത്രകാരനായി അറിയപ്പെടുന്ന ഹോള്‍ഗര്‍

 • സോഷ്യല്‍മീഡിയയെ സൂക്ഷിക്കണം!

  സോഷ്യല്‍മീഡിയയെ സൂക്ഷിക്കണം!0

  സോഷ്യല്‍ മീഡിയയ്ക്ക് ഇപ്പോള്‍ സാമൂഹ്യജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്. പത്രങ്ങളോ ടെലിവിഷന്‍ ചാനലുകളിലെ വാര്‍ത്തകളോ ശ്രദ്ധിക്കാത്തവരും വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തരം മാധ്യമങ്ങളില്‍ വരുന്നതെല്ലാം ശരിയാണെന്നു ചിന്തിക്കുന്നവരാണ് വലിയൊരു ശതമാനവും. നവ മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുമുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളോ രാഷ്ട്രീയ സംഘഷങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ദിവസങ്ങളോളം വിച്ഛേദിക്കുന്നത് പതിവാണ്. നവ മാധ്യമങ്ങളെ അസത്യപ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങള്‍ സംജാതമായാല്‍ സംശയങ്ങളോ തെറ്റിദ്ധാരണകളോ ജനിപ്പിക്കുന്നവിധത്തില്‍ വാര്‍ത്തകള്‍

 • സഭയുടെ ഭാവി അപകടത്തിലോ?

  സഭയുടെ ഭാവി അപകടത്തിലോ?0

  കത്തോലിക്ക സഭയുടെ ഭാവിയെക്കുറിച്ച് ചിലര്‍ക്ക് എങ്കിലും വലിയ ആശങ്കകളുണ്ട്. കേള്‍ക്കുന്ന പല വാര്‍ത്തകളും അവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നു. ഒരു ഭാഗത്ത് പീഡനങ്ങളാണ് പ്രശ്‌നമെങ്കില്‍ മറ്റുചിലയിടത്ത് വിശ്വാസത്തിന് മങ്ങലേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. ചില രാജ്യങ്ങളില്‍ ദൈവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവു സംഭവിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രബലമായ ശക്തികളെ സഭയ്ക്ക് നേരിടേണ്ടിവരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ സഭയോട് എതിര്‍പ്പ് ഉണ്ടാകാന്‍ കാരണം സഭ ചില വിഷയങ്ങളില്‍ സ്വീകരിക്കുന്ന ഉറച്ച നിലപാടുകളാണ്. സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം തുടങ്ങിയ തിന്മകള്‍ക്ക് എതിരെ

 • മിഷനറിമാരെ ഭയപ്പെടണം!

  മിഷനറിമാരെ ഭയപ്പെടണം!0

  രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണോ മതപരിവര്‍ത്തനം? പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമം വന്നുകഴിഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നിലവിലുള്ള നിയമമനുസരിച്ച് ഇന്ത്യയില്‍ കുറ്റകരമാണ്. എന്നാല്‍, അതു പരിഗണിക്കാതെ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകാവുന്ന സംശയമാണ് ഇത്. കൂടാതെ, ക്രൈസ്തവ മിഷനറിമാര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണവും ഉയര്‍ത്തുന്നു. എന്നാല്‍, സെന്‍സസ് രേഖകള്‍ പ്രകാരം ക്രൈസ്തവരുടെ എണ്ണം വര്‍ധിക്കുന്നില്ല. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് പല വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളും.

 • മാര്‍ട്ടിന്‍ ലൂഥറും അമ്മയോട് പ്രാര്‍ത്ഥിച്ചിരുന്നു!

  മാര്‍ട്ടിന്‍ ലൂഥറും അമ്മയോട് പ്രാര്‍ത്ഥിച്ചിരുന്നു!0

  ഒക്ടോബര്‍ മാസത്തിലേക്ക് നാം പ്രവേശിക്കുകയാണ്. സഭ പരിശുദ്ധ അമ്മയ്ക്കായി മാറ്റിവെച്ച മാസം. ഇനി ലോകമെങ്ങും ജപമണികള്‍ മുഴങ്ങിക്കൊണ്ടിരിക്കും. മാതൃസ്‌നേഹത്തിന്റെ നിറവിലൂടെ ലോകം യേശുവിലേക്ക് നടന്നു നീങ്ങും. പരിശുദ്ധ അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് ‘ചങ്ക് തകര്‍ന്ന് നിലവിളിച്ച അമ്മയെക്കുറിച്ച് വൈദികനായ മകന്‍ പറഞ്ഞൊരു അനുഭവമാണ്. സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു അന്ന് അദ്ദേഹം. ഒരു കൊന്തനമസ്‌കാര ദിവസം അമ്മയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അമ്മ ആവേശത്തോടെ പറഞ്ഞു. ”കുഞ്ഞേ ജപമണിയിലുള്ള പിടി ഒരിക്കലും വിടരുത്… പരിശുദ്ധ അമ്മ നിന്റെ ഏതു പ്രതിസന്ധിയിലും

Don’t want to skip an update or a post?