നഗ്‌നനേത്രങ്ങളെ അതിശയിപ്പിക്കും പോളണ്ടിലെ ഈ ദിവ്യകാരുണ്യ അത്ഭുതം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട, സോകോൽകയിലെ ദിവ്യകാരുണ അത്ഭുതത്തെ കുറിച്ച്… ബലിവേദിയിൽ അപ്പവും വീഞ്ഞും സത്യത്തിൽ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നുണ്ടോ? അതോ അതൊക്കെ വെറും പ്രതീകമാണോ? ഇങ്ങനെ ചിന്തിക്കുന്നവർ നിരവധിയുണ്ടാകാം. അപ്രകാരമുള്ള സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഒരു അത്ഭുതം സംഭവിച്ചു പോളണ്ടിലെ സോകോൽകയിൽ. തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട രക്തക്കറ മരണാസന്നനായ ഒരാളുടെ ഹൃദയരക്തവും ഹൃദയ ഭാഗവുമാണെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഗവേഷകർ കണ്ടെത്തി സ്ഥിരീകരിക്കുകയായിരുന്നു. ദൈവാലയങ്ങളിലെ ഓരോ അൾത്താരയും ഓരോ ദിവസവും ലോകത്തിലെ
സഭാസമൂഹത്തെ ഏക മനസും ശരീരവുമാക്കി മാറ്റാനുള്ള അജപാലന പദ്ധതികൾക്ക് കാതോർക്കാൻ സുപ്രധാനമായ സിനഡ് നടപടികൾ സഭയിൽ പുരോഗമിക്കുമ്പോൾ, നിർണായകമായ ചില വിവരങ്ങൾ പങ്കുവെക്കുന്നു ലേഖകൻ- സി.എം.ഐ സഭാംഗമായ ഫാ. സോണി ജെ. മാത്യു മൂന്ന് ഭാഗങ്ങളായി എഴുതുന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം. ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? (ലൂക്കാ 12:56-57). ഈ വാക്കുകളിലൂടെ ഈശോ തന്റെ വർത്തമാനകാല സമകാലികർക്ക്
മരണത്തിനും പരിഹാരമുണ്ടെന്ന് പറയുന്ന ദിവസമാണ് ഈസ്റ്റര്‍. ജീവിതയാത്രയില്‍ സ്വയം തന്നെത്തന്നെ കുഴിച്ചുമൂടിയവര്‍ക്കും മറ്റുള്ളവരാല്‍ അടക്കം ചെയ്യപ്പെട്ടവര്‍ക്കും ഉത്ഥാനം ചെയ്യാനുള്ള ദിവസമാണ് ഇതെന്ന് ഓർമിപ്പിക്കുന്നു ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ നിങ്ങള്‍ അത്ഭുതപ്പെടേണ്ട. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ഇവിടെയില്ല. നോക്കൂ, അവനെ സംസ്‌കരിച്ച സ്ഥലം (മര്‍ക്കോ 16:6). എല്ലാത്തിനും പരിഹാരമുണ്ട്, മരണത്തിനൊഴികെ – ഇതാണ് പൊതുസംസാരം. എന്നാല്‍, മരണത്തിനും പരിഹാരമുണ്ടെന്ന് പറയുന്ന ദിവസമാണ്
സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 25ന് മരിച്ച വിശ്വാസികളുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, സവിശേഷമായ ആ ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ച് പങ്കുവെക്കുന്നു ലേഖകൻ. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും. ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള
തിരുസഭ നാളെ (നവം. 28) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ സവിശേഷതകൾ പങ്കുവെക്കുന്നു ലേഖകൻ. ലോകം 2020നോട് വിടപറഞ്ഞ് പുതുവർഷത്തെ എതിരേൽക്കാൻ ഒരുങ്ങുകയാണ്. ഈ ലോകത്തിലെ നമ്മുടെ രക്ഷയുടെ കാരണമായ സഭയും ഒരു പുതുവർഷത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കാലയളവിൽ- ആരാധനക്രമ പുതുവർഷം! സഭയുടെ കേന്ദ്രം നമ്മുടെ രക്ഷകനായ ഈശോമിശിഹാ ആയതിനാൽ നമ്മുടെ രക്ഷക്കുവേണ്ടിയുള്ള അവിടുത്തെ പിറവിയാണ് സഭയുടെ ആരാധനാക്രമവർഷത്തിന്റെ ആരംഭം. അതിൻ പ്രകാരം ഡിസംബർ
‘വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവരുടെ വീണ്ടെടുപ്പ്’ നവംബർ മാസത്തിലെ പ്രാർത്ഥനാ നിയോഗമായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തതിലൂടെ, ഡിപ്രഷൻ അഥവാ വിഷാദരോഗം വീണ്ടും ചർച്ചയാകുമ്പോൾ സുപ്രധാനമായ ചില മുൻകരുതൽ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയാണ് മെഡിക്കൽ ഡോക്ടർകൂടിയ ഫാ. ഫ്രാൻസിസ് ആലപ്പാട്ട്. ഇന്ന് ലോകത്തിൽ 30 കോടിയിൽപ്പരം പേർ വിഷാദരോഗത്തിന്റെ അടിമകളാണെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിഷാദം ജനിപ്പിക്കുന്നു. മാനസികാരോഗ്യം അതിവേഗതയിൽ താഴോട്ട് കുതിക്കുന്നു എന്നതിന്റെ ലക്ഷണമാണിത്. 2005നു ശേഷം ഈ രോഗത്തിന്റെ വളർച്ച 15% ഉയർന്നു എന്നത് ആരോഗ്യ, സാമൂഹിക പ്രവർത്തകർക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.
ദൈവമായ കര്‍ത്താവ് പ്രത്യേകം തിരഞ്ഞെടുത്ത നേതാവായിരുന്നിട്ടും മോശയുടെ ഏറ്റം തീവ്രമായ ആഗ്രഹവും പ്രാര്‍ത്ഥനയും ദൈവം എന്തുകൊണ്ട് നിരസിച്ചു? തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ ചുരുളഴിക്കുന്നു ബൈബിൾ പണ്ഡിതനും വാഗ്മിയുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റം. ദൈവമായ കര്‍ത്താവ് പ്രത്യേകം തിരഞ്ഞെടുത്ത് വഴിനടത്തിയ നേതാവാണ് മോശ. “നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്ക് നന്നായി അറിയാം” (പുറ. 33:17) എന്നു ദൈവം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് മോശയുടെ ഏറ്റം തീവ്രമായ ആഗ്രഹവും പ്രാര്‍ത്ഥനയും ദൈവം നിരസിച്ചു? നീ എന്റെ
റോയി അഗസ്റ്റിൻ, മസ്കറ്റ് ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടയിൽ നിൽക്കുന്ന ‘ഏക മദ്ധ്യസ്ഥൻ’ ക്രിസ്തുവാണെന്ന് പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നു. (1 തിമോ. 2:4-6) എങ്കിൽ മാതാവിനോടും വിശുദ്ധരോടുമുള്ള മദ്ധ്യസ്ഥ പ്രാർത്ഥന പുതിയ നിയമത്തിനു വിരുദ്ധമല്ലേ? സംശയമുള്ളവർ തുടർന്നു വായിക്കുക… രക്ഷാകര ചരിത്രത്തിലും സഭയിലും അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം. യേശുവിൻ്റെ മാതാവായി വിശുദ്ധ ഗ്രന്ഥം മറിയത്തെ അവതരിപ്പിക്കുന്നു. അതുപോലെ തന്നെ യേശുവിൽ വിശ്വസിക്കുന്ന എല്ലാവരുടെയും മാതാവായും. മറിയത്തിനു സ്വന്തമായി ദൈവത്വവും ശക്തിയുമുണ്ടെന്ന ധാരണയല്ല അവളോടുള്ള സഭയിലെ ഭക്തിക്കു
Don’t want to skip an update or a post?