Follow Us On

08

May

2024

Wednesday

സുഡാനും വടക്കന്‍ മൊസാംബിക്കിനും വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

സുഡാനും വടക്കന്‍ മൊസാംബിക്കിനും വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

കത്തോലിക്ക മിഷന്‍ കേന്ദ്രം ആക്രമിക്കപ്പെട്ട വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രദേശത്തിനും സുഡാനും വേണ്ടി പ്രാര്‍ത്ഥനകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.

അക്രമം ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം ജനങ്ങള്‍ ക്ഷീണിതരാണെന്നും, യുദ്ധം അവര്‍ക്ക് മതിയായെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ ത്രികാലജപ പ്രാര്‍ത്ഥനക്ക് ശേഷം പാപ്പ പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് മരണവും നാശവും മാത്രം വിതയ്ക്കുന്ന അര്‍ത്ഥശൂന്യമായ കാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

സുഡാനില്‍ യുദ്ധം ആരംഭിച്ചിട്ട് പത്ത് മാസമായെന്നും ഈ പശ്ചാത്തലതത്തില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും പാപ്പ ആഹ്വാനം ചെയ്തു. മൊസാംബിക്കിലെ നിരായുധരായ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമത്തെയും അവിടുത്തെ കെട്ടിടങ്ങളും റോഡുകളും തകര്‍ക്കുന്ന ഭീകരരുടെ നടപടിയെയും പാപ്പ അപലപിച്ചു.

മാസേസില്‍ ഔര്‍ ലേഡി ഓഫ് ആഫ്രിക്കയുടെ നാമത്തിലുള്ള ദൈവാലയത്തോട് അനുബന്ധിച്ചുണ്ടായിരുന്ന കത്തോലിക്ക മിഷന്‍ കേന്ദ്രം ഭീകരര്‍ തീവച്ചുനശിപ്പിച്ചതായി പാപ്പ പഞ്ഞു. ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച പാപ്പ സമാനമായ വിധത്തില്‍ ഉക്രെയ്നിലും വിശുദ്ധ നാട്ടിലും യുദ്ധത്തിന്റെ ഭീകരത സഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു.

 

Share:

Related Posts

Latest Posts

    Don’t want to skip an update or a post?