Follow Us On

18

June

2025

Wednesday

നിഷ്ഠൂരമായ ഡി&ഇ ഗര്‍ഭഛിദ്രം; നിയന്ത്രണങ്ങള്‍ നീക്കി കന്‍സാസ് കോടതി

നിഷ്ഠൂരമായ ഡി&ഇ ഗര്‍ഭഛിദ്രം; നിയന്ത്രണങ്ങള്‍ നീക്കി കന്‍സാസ് കോടതി

കന്‍സാസ്/യുഎസ്എ: ഗര്‍ഭസ്ഥ ശിശുക്കളുടെ അവയവങ്ങള്‍ നിഷ്ഠൂരമായി നീക്കം ചെയ്ത് അവരുടെ തലയോട്ടിക്ക് മാരകമായി പരിക്കേല്‍പ്പിച്ച് ഗര്‍ഭഛിദ്രം നടത്തുന്ന ഡൈലേഷന്‍ ആന്‍ഡ് ഇവാക്കുവേഷന്‍(ഡി&ഇ) മാര്‍ഗത്തിലുള്ള ഗര്‍ഭഛിദ്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യുഎസിലെ കന്‍സാസ് സംസ്ഥാന ത്തിന്റെ സുപ്രീം കോടതി റദ്ദാക്കി.

കൂടാതെ ഗര്‍ഭഛിദ്രം നടത്തുന്ന കേന്ദ്രങ്ങള്‍ക്ക്  വേണ്ട സുരക്ഷ-ലൈസന്‍സ് പരിരക്ഷകള്‍ നിഷ്‌കര്‍ഷിക്കുന്ന 2011ലെ നിയമവും കന്‍സാസ് സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ശരീരത്തിന്‍മേലുള്ള അവരുടെ അവകാശത്തെ ഈ നിയമം ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധി കന്‍സാസ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഗര്‍ഭകാലത്തിന്റെ 22 ാം ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന കന്‍സാസ് സംസ്ഥാനം ഗര്‍ഭഛിദ്രത്തിന് അനുകൂലമായ ഏറ്റവും ഉദാരനിയമങ്ങള്‍ നിലനില്‍ക്കുന്ന യുഎസ് സംസ്ഥാനങ്ങളിലൊന്നാണ്. ഒക്കഹോമ, ടെക്‌സാസ് പോലെ ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന് സംരക്ഷണം നല്‍കുന്ന നിയമങ്ങളുള്ള സംസ്ഥാനങ്ങളില്‍ നിന്ന്  കന്‍സാസിലേക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനായി പലരും കടന്നുവരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2020 നെക്കാള്‍ 152 ശതമാനം കൂടുതല്‍ ഗര്‍ഭഛിദ്രങ്ങളാണ് 2023-ല്‍ കന്‍സാസില്‍ നടന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?