Follow Us On

23

November

2024

Saturday

സിസ്റ്റര്‍ ഡോ. രേഖാ ചെന്നാട്ട് റിലീജിയസ് ഓഫ് അസംപ്ഷന്‍ സുപ്പീരിയര്‍ ജനറല്‍

സിസ്റ്റര്‍ ഡോ. രേഖാ ചെന്നാട്ട് റിലീജിയസ് ഓഫ് അസംപ്ഷന്‍ സുപ്പീരിയര്‍ ജനറല്‍
പാരീസ്: റിലീജിയസ് ഓഫ് അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്റെ  സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഡോ. രേഖാ ചെന്നാട്ടിനെ വീണ്ടും തിരഞ്ഞെടുത്തു. പാരീസ് അര്‍ച്ചുബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയോടുകൂടിയാണ്  തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായിട്ട് സിസ്റ്റര്‍ രേഖാ അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ ആയി ശുശ്രൂഷ ചെയ്തു വരുകയായിരുന്നു. അടുത്ത ആറുവര്‍ഷത്തേക്കാണ് (2024-30) നിയമനം.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം  അസംപ്ഷന്‍ കോണ്‍ഗ്രി ഗേഷനില്‍ ചേര്‍ന്ന സിസ്റ്റര്‍ രേഖാ ചേന്നാട്ട് 1984 ല്‍ പ്രഥമ വ്രതവാഗ്ധാനം നടത്തി. 1992 ല്‍ നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് ഫിലോസഫി, തിയോളജി പഠനങ്ങള്‍ക്കുശേഷം അമേരിക്കയില്‍ നിന്ന് ബൈബിളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഇന്ത്യയിലെ റിലീജിയസ് ഓഫ് അസംപ്ഷന്‍ കോ ണ്‍ഗ്രിഗേഷന്റെ പ്രൊവിന്‍ഷ്യലായും പൂന സെമിനാരിയിലെ (ജെ.ഡി) ബൈബിള്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി പല യൂണിവേഴ്‌സിറ്റികളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തലശേരി അതിരൂപതയിലെ നെല്ലിക്കുറ്റി ഇടവകയില്‍ പരേതനായ ജോസഫ് ചെന്നാട്ട്-മറിയക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സിസ്റ്റര്‍ ഗീത, സിസ്റ്റര്‍ ആനീസ്, സേവി, ഫാ. അഗസ്റ്റിന്‍ ചേന്നാട്ട്, ദീപ എന്നിവര്‍ സഹോദരങ്ങളാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?