Follow Us On

23

November

2024

Saturday

വിയോജിക്കുന്നവരോടും ബഹുമാനം പുലര്‍ത്തണം: ആര്‍ച്ചുബിഷപ് തിമോത്തി ബ്രൊഗ്ലിയോ

വിയോജിക്കുന്നവരോടും ബഹുമാനം പുലര്‍ത്തണം: ആര്‍ച്ചുബിഷപ്  തിമോത്തി ബ്രൊഗ്ലിയോ

വാഷിംഗ്ടണ്‍ ഡിസി:  നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തുന്നവരും ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഓര്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണമെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് തിമോത്തി ബ്രൊഗ്ലിയോ. യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ട്രംപിനെതിരെ നടന്ന വധശ്രമത്തോട് പ്രതികരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്.
പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ നടന്ന തിരുഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിനെതിരെയുള്ള വധശ്രമം നടന്നത്. ആക്രമണത്തില്‍  ഒരാള്‍ കൊല്ലപ്പെടുകയും ട്രംപിന്റെ വലത് ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനത്തിന്റെ അനുരഞ്ജനത്തിന്റെയും പാതയില്‍ മുന്നേറുന്നതിനുള്ള ആഹ്വാനമായി എല്ലാവരും ഈ ദുരന്തത്തെ കാണണമെന്ന് ആര്‍ച്ചുബിഷപ്  പറഞ്ഞു.

പരസ്പരം ശ്രവിക്കാന്‍ സാധിക്കാതെ, ഉച്ചവയ്ക്കുന്ന വിധത്തിലേക്ക് യുഎസിലെ രാഷ്ട്രീയ അന്തരീക്ഷം എത്തിയിരിക്കുന്നു എന്നത് വേദനാജനകമാണ്. മനുഷ്യന്റെ അടിസ്ഥാന അന്തസ് എപ്പോഴും ബഹുമാനിക്കപ്പെടണമെന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് പറയുന്ന കാര്യമാണ്. ഉദ്ഭവ നിമിഷം മുതല്‍ മനുഷ്യ ജീവന്‍ മാനിക്കപ്പെടണമെന്ന ബോധ്യമാണ് ജീവനെ സംരക്ഷിക്കാനുള്ള നിലപാടുകളുടെ അടിസ്ഥാനം. യേശുവിന്റെ ശൈലി പിന്തുടരുന്നതിലൂടെ സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലെത്താന്‍ സാധിക്കുമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിച്ച ആര്‍ച്ചുബിഷപ്, ട്രംപ് ഉള്‍പ്പടെ ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും ആശ്വാസം നേരുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?