ബാന്‍ഗുയി: 2013 -ല്‍ സെലേക്ക വിഭാഗം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ഭരണം ഏറ്റെടുത്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവരുവരുതാതന്‍ നേതൃത്വം നല്കിയ കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മത നേതാക്കള്‍ക്ക് ഏയിജിസ് പുരസ്കാരം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ തലവന്‍ നിക്കോളാസ് ഗുരേകൊയാമെ ഗബാന്‍ഗൗ, രാജ്യത്തെ ഇസ്ലാമിക്ക് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അന്തരിച്ച ഇമാം ഒമാര്‍ കോബിനെ ലായാമ എന്നിവരാണ് കര്‍ദിനാളിന് പുറമെ പുരസ്കാരത്തിനര്‍ഹരായത്. 2013ലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും രാജ്യത്തെ വീണ്ടും ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതിനും ഈ മൂന്ന് മതനേതാക്കളും സ്ത്യുതര്ഹമായ സേവനം നല്‍കിയതായി ബ്രിട്ടീഷ് എന്‍ജിഒ ആയ ഏയിജിസ് ട്രസ്റ്റിന്റെ പ്രസിഡന്റ് ഡോ. ജയിംസ് സ്മിത്ത് പറഞ്ഞു.
സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യമുണ്ടായപ്പോള്‍ സ്വന്തം സുരക്ഷപോലും വകവയ്ക്കാതെ ഈ നേതാക്കള്‍ സംഘര്‍ഷബാധിത മേഖലകളിലേക്ക് ഒരുമിച്ച് കടന്നു ചെല്ലുകയും തങ്ങള്‍ കാണിച്ചു തരുന്ന മതാന്തരസൗഹൃദത്തിന്റെ മാതൃക പിന്ചെല്ലാന് സമൂഹത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ഇമാമിനും കുടുംബത്തിനും വധഭീഷണി ഉണ്ടായപ്പോള്‍ അവരുടെ കുടുംബത്തെ ഒന്നടങ്കം ബാന്ഗുയിലെ സ്വവസതയില്‍ കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചുകൊണ്ടാണ് കര്‍ദിനാള്‍ മാതൃക കാണിച്ചത്. മതനേതാക്കളുടെ അപൂര്‍വമായ ഈ കൂട്ടായ്മയുടെ കഥ പറയുന്ന ചിത്രം സിരിരി(സമാധാനം) 2021-ല്‍ പുറത്തിറങ്ങിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *