Follow Us On

02

May

2025

Friday

കെആര്‍എല്‍സിസിയുടെ ജനജാഗര സമ്മേളനങ്ങള്‍ക്ക് 6ന് തുടക്കമാകും

കെആര്‍എല്‍സിസിയുടെ ജനജാഗര സമ്മേളനങ്ങള്‍ക്ക് 6ന് തുടക്കമാകും
കോഴിക്കോട്: കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ഇടവകകളില്‍ സംഘടിപ്പിക്കുന്ന ജനജാഗര സമ്മേളനങ്ങള്‍ക്ക് ഒക്‌ടോബര്‍ ആറിന് തുടക്കമാകും. കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഏകോപനവും ശക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് പള്ളിക്കുന്ന് ലൂര്‍ദ്മാതാ തീര്‍ത്ഥാടനകേന്ദ്രം ഓഡിറ്റോറിയത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും.
ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 12 ലത്തീന്‍ രൂപതകളിലെ ആയിരത്തോളം ഇടവകകളില്‍ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സമ്മേളനം നടക്കും.
ലത്തീന്‍ കത്തോലിക്കാ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഭരണനേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനും, സമനീതിയും അവകാശ സംരക്ഷണവും എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനങ്ങള്‍ നടത്തുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?