Follow Us On

08

June

2025

Sunday

ട്രംപിന്’അഭിനന്ദനവുമായി പാത്രിയാര്‍ക്കീസ് റായി; ഹെസ്‌ബോള്ളയും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ

ട്രംപിന്’അഭിനന്ദനവുമായി പാത്രിയാര്‍ക്കീസ് റായി; ഹെസ്‌ബോള്ളയും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ

കെര്‍ക്കെ: യുഎസ്എയുടെ 47-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനവുമായി മാറോനൈറ്റ് പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബെച്ചാറാ ബൗത്രോസ് റായി. ട്രംപിന്റെ തിരഞ്ഞെടുപ്പ്  ലെബനന് ശുഭവാര്‍ത്ത കൊണ്ടുവരുമെന്നും നയതന്ത്ര ഇടപെടലിലൂടെ ഹെസ്‌ബൊള്ളയും  ഇസ്രായേലും തമ്മില്‍ ശാശ്വതമായ സമാധാനം കൊണ്ടുവരാന്‍ ട്രംപിന് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കര്‍ദിനാള്‍ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നതിനും രാജ്യത്തെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്യുന്നതിനായി ലബനന്‍ എത്രയും പെട്ടന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?