Follow Us On

06

August

2025

Wednesday

മുനമ്പം പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണവും രാഷ്ട്രീയ തീരുമാനങ്ങളും ഉണ്ടാകണം

മുനമ്പം പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണവും രാഷ്ട്രീയ  തീരുമാനങ്ങളും ഉണ്ടാകണം
മാനന്തവാടി: മുനമ്പം പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണവും രാഷ്ട്രീയ തീരുമാനങ്ങളും ഉണ്ടാകണമെന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍  ചേര്‍ന്ന മാനന്തവാടി രൂപതയുടെ വൈദിക സമ്മേളനം ആവശ്യപ്പെട്ടു.  മുനമ്പത്ത് ജനങ്ങളോടൊപ്പം നീതിക്കായി പോരാടുന്ന വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരി ച്ച വഖഫ് മന്ത്രിയുടെ പ്രസ്താവനയെ വൈദികസമ്മേളനം അപലപിച്ചു.
സാമുദായികമായ ചേരിതിരിവുകളിലേക്കും രാഷ്ടീയ താത്പര്യങ്ങളിലേക്കും വഴുതിപ്പോകാതെ നിയമപരമായിത്തന്നെ മുനമ്പം വിഷയം പരിഹരിക്കപ്പെടണമെന്ന് വൈദിക സമ്മേളനം നിരീക്ഷിച്ചു.
മുനമ്പം വിഷയം പോലെതന്നെ ആശങ്കാജനകമാണ് തലപ്പു ഴയിലെ 5.77 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നുവെന്ന വാര്‍ത്ത. ആശങ്കാജനകമായ സാഹചര്യം നിലവിലുള്ളതിനാല്‍ പ്രശ്നപരിഹാരത്തിനായി അടിയന്തര നടപടികളുണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ആഗോള കത്തോലിക്കസഭ ജൂബിലി വര്‍ഷം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി രൂപതയിലെ കുടുംബ നവീകരണ വര്‍ഷത്തിന്റെ കാര്യപരിപാടികളും സമ്മേളനം ചര്‍ച്ച ചെയ്തു.
വൈദിക സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സഹായമെത്രാന്‍മാര്‍ അലക്‌സ് താരാമംഗലം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, രൂപത പിആര്‍ഒ ഫാ. ജോസ് കൊച്ചറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?