Follow Us On

01

July

2025

Tuesday

കോണ്‍ക്ലേവ് ഇന്നു തുടങ്ങും; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

കോണ്‍ക്ലേവ് ഇന്നു തുടങ്ങും; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിന് ഇന്നു (മെയ് ഏഴ്) തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന നടക്കും.
ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയോടെ കോണ്‍ക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടര്‍ന്ന്  71 രാജ്യങ്ങളില്‍നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശിക്കും. ആദ്യ വോട്ടെടുപ്പ് ഇന്ത്യന്‍ സമയം രാത്രി ഒമ്പതിന് നടക്കും. പത്തരയോടെ ഫലം അറിയാനാകും.
ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ് ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവിനായി ചാപ്പലില്‍ പ്രവേശിക്കുന്നത്.
ആദ്യദിവസമായ ഇന്നു വൈകുന്നേരം ഒരു റൗണ്ട് മാത്രമേ വോട്ടെടുപ്പ് ഉണ്ടാകുകയുള്ളൂ. നാളെ രാവിലെ ഒമ്പതിന് വോട്ടിംഗ് പുനരാരംഭിക്കും. മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?