ജോസഫ് മൈക്കിള്‍ യുദ്ധഭൂമിയിലൂടെ വാഹനം ഓടിച്ചുപോകുന്ന കന്യാസ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍, അങ്ങനെയൊരാള്‍ സൗത്ത് സുഡാനിലുണ്ട്. അതും ഒരു മലയാളി. യുദ്ധങ്ങളുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പിടിയിലമര്‍ന്ന സൗത്ത് സുഡാനില്‍ ഗവണ്‍മെന്റിനും റിബലുകള്‍ക്കും ഒരുപോലെ സ്വീകാര്യയാണ് സിസ്റ്റര്‍ ഗ്രേസി അടിച്ചിറയില്‍. സ്‌നേഹംകൊണ്ട് ആ രാജ്യത്തെതന്നെ കീഴടക്കാന്‍ സിസ്റ്ററിന് കഴിഞ്ഞിരിക്കുന്നു. സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മരുന്നും ഭക്ഷണവുമായി പുറപ്പെട്ടതായിരുന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം. വൈകുന്നേരം തിരിച്ചെത്താനായിരുന്നു അവരുടെ പ്ലാന്‍. ഉച്ചകഴിഞ്ഞപ്പോള്‍ ഒരു ഗര്‍ഭിണിയെ അടിയന്തിരമായി
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്‌സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്‌നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്‌സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (പ്രസിഡന്റ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി) വിസ്മയങ്ങളുടെ ദൈവം എന്നുള്ളത് എന്റെ ജീവിതാനുഭവമാണ്. ദൈവം എന്റെ ജീവിതത്തിലേക്ക് ഓരോ നിമിഷവും കടന്നുവരുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഭാവത്തില്‍, ദുഃഖത്തിന്റെയും സഹനത്തിന്റെയും ഭാവത്തില്‍. ഓരോ നിമിഷവും ഓരോ കുദാശയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നു വെച്ചാല്‍ കുദാശകള്‍ ദൈവവരപ്രസാദത്തിന്റെയും കൃപയുടെയും അടയാളാണല്ലോ. ദുഃഖമാകട്ടെ, സന്തോഷമാകട്ടെ അവയൊക്കെ ദൈവം നല്‍കുന്ന കൃപകളാണ്. ദൈവം തരുന്നതൊക്കെ അനുഗ്രഹമാണെന്ന് കരുതി അവയെ സ്വീകരിക്കുവാന്‍
കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഉണ്ണിയായി രൂപമെടുത്ത ദൈവത്തെ ആരാധിക്കുവാന്‍ കൃപ സംലഭ്യമായ രണ്ടു വിഭാഗം ആളുകളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ആട്ടിടയന്മാരും ജ്ഞാനികളും. അവരുടെ വഴികളെക്കുറിച്ച് മനനം ചെയ്യുന്നത് കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ക്രിസ്മസ് അനുഭവത്തിന് കാരണമാകുമെന്ന് തോന്നുന്നു. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ജ്ഞാനികള്‍ ആഴമായ അറിവുള്ളവരാണ്, പ്രത്യേകിച്ച് ദൈവശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും. ദൈവത്തെ അറിയാന്‍ ജ്ഞാനമാര്‍ഗം സ്വീകരിച്ചവരാണവര്‍. പരീക്ഷണ, നിരീക്ഷണ മാര്‍ഗങ്ങളിലൂടെ ദൈവത്തെ അറിയുവാന്‍ ശ്രമിക്കുന്നവരുടെ പ്രതിനിധികള്‍. അവരുടെ സ്ഥിരമായ വാനനിരീക്ഷണത്തിനിടയില്‍ ഒരു പ്രത്യേക നക്ഷത്രം കിഴക്കുഭാഗത്ത്
Don’t want to skip an update or a post?