ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (കോഴിക്കോട് അതിരൂപത) കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാന്‍സിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ നല്‍കിയ ഈസ്റ്റര്‍ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുന്‍പില്‍ ഫ്രാന്‍സിസ് പാപ്പയെ ഓര്‍ത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്‌നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമര്‍പ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളില്‍ പ്രത്യേകം
കാക്കനാട്: കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി സീറോമലബാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിപ്പുരയ്ക്കല്‍ സഹകാര്‍മികനായിരുന്നു.
‘താങ്ക് യൂ’ അല്ലെങ്കില്‍ ‘നന്ദി’ എന്നര്‍ത്ഥം വരുന്ന ‘ഗ്രേസി’ എന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാന വാക്കുകളില്‍ ഒന്നെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട്. 2022 മുതല്‍ ആരോഗ്യ കാര്യങ്ങളില്‍ പാപ്പയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയോടായിരുന്നു പാപ്പയുടെ അവസാന നന്ദിപ്രകടനം. ‘എന്നെ പിയാസയിലേക്ക് തിരികെ കൊണ്ടുവന്നതിന് നന്ദി,’ എന്ന് പാപ്പ പറഞ്ഞതായും വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു. 12
കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയന്‍ കോളജില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന വൈദിക ദിനം ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ യോഗമായാണ് നടത്തിയത്. ആര്‍ദ്രതയോടെ സഭാ നൗകയെ നയിക്കുകയും സുവിശേഷത്തിന്റെ സന്തോഷം ധീരമായി പങ്കുവയ്ക്കുകയും ചെയ്ത ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ശിഷ്യത്വത്തിന്റെ നല്ല മാതൃകയായിരുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. രൂപത പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം ഫ്രാന്‍സിസ് പാപ്പ അനുസ്മരണ സന്ദേശം നല്‍കി.
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. അപ്പോസ്‌തോലിക്ക് ചേംബറിന്റെ കാമര്‍ലെങ്കോ, കര്‍ദിനാള്‍ കെവിന്‍ ഫാരെലാണ് കാസ സാന്ത മാര്‍ത്തയില്‍ നിന്ന് പാപ്പയുടെ വിയോഗം ലോകത്തെ അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ തോതിലുള്ള പുരോഗതി ഉണ്ടായതിനെതുടര്‍ന്ന് വിശുദ്ധവാരത്തിലെ വിവിധ പൊതുപരിപാടികളില്‍ പാപ്പ പങ്കുചേര്‍ന്നിരുന്നു. 2013 ഏപ്രില്‍ 13നാണ് ആഗോളസഭയുടെ 266-ാം മാര്‍പാപ്പയായി മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒസ്യത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പള്ളിയില്‍ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധഭക്തി പുലര്‍ത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥന
Don’t want to skip an update or a post?