ലോകമനഃസാക്ഷിയുടെ ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്നു ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ആധുനിക കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യനായിരുന്നു അദ്ദേഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന് പുറത്തിറിക്കിയ അനുശോചന സന്ദേശത്തില്‍ മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. പാവപെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാടും കാണിച്ച കരുതല്‍ അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. സുവിശേഷത്തിലെ ഈശോയോട് സമരസപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. 140 കോടി ക്രൈസ്തവരുടെ മാത്രമല്ല ലോകജനതയുടെ മുഴുവന്‍ ആരാധ്യപുരുഷനായിരുന്നു അദ്ദേഹമെന്നും ഇടുക്കി രൂപതയുടെ അഗാധമായ ദുഃഖം അറിയിച്ചുകൊണ്ട് പുറത്തിറക്കിയ
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തോടെ ലോക സമാധാനത്തിന്റെയും ധാര്‍മികതയുടെയും ശബ്ദം മുറിഞ്ഞു പോയി എന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെ സി എഫ് ) സംസ്ഥാന കമ്മിറ്റി. കാലഘട്ടത്തിന്റെ തിന്മകള്‍ക്കും അനീതികള്‍ക്കും എതിരെ ക്രിസ്തുവിന്റെ നാവായി മാറാനും ലാളിത്യത്തിന്റെയും എളിമയുടെയും കരങ്ങളായി മാറി ലോകത്തിനു പുത്തന്‍ പ്രത്യാശപകരാനും കഴിഞ്ഞ യഥാര്‍ത്ഥ അപ്പസ്‌തോലനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയുടെ നവീകരണത്തിനും പുരാതന യാഥാസ്ഥിതിക ചിന്തകള്‍ക്കുമപ്പുറം മനുഷ്യസ്‌നേഹമായിരിക്കണം ക്രൈസ്തവന്റെ മുഖം എന്ന് പഠിപ്പിച്ച മഹാനായ സഭാ തലവനായിരുന്നു ഫ്രാന്‍സിസ് പാപ്പ എന്ന്
കാക്കനാട്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സീറോമലബാര്‍ സഭയിലെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയതായി സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. ഇടവകതിരുനാളുകള്‍ ഉള്‍പ്പടെ സഭയിലെ ദൈവാലയങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങള്‍ക്കും ഇത് ബാധകമാണെന്നും ഒഴിവാക്കാനാവാത്ത ചടങ്ങുകള്‍ ആഘോഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് നടത്തണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. കൂടാതെ സീറോ മലബാര്‍ സഭയിലെ എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും മാര്‍പാപ്പയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള മണിമുഴക്കണമെന്നും സര്‍ക്കുലറില്‍
കാഞ്ഞിരപ്പള്ളി: സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ഓരോ കൂടിക്കാഴ്ചയുമെന്നും അതുല്യമായ സ്നേഹവും പരിഗണനയും പിതാവിന്റെ ഓരോ വാക്കിലും ഭാവത്തിലും പ്രകടമായിരുന്നെന്നും കാഞ്ഞിരപ്പള്ളി മൂന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. സംസാരിക്കുമ്പോഴൊക്കെആ വലിയ വ്യക്തിത്വത്തോട് വാക്കുകളില്‍ വിവരിക്കാനാവാത്ത ആദരവ് തോന്നിയിട്ടുണ്ട്. നിശ്ചയിച്ച സമയത്തെക്കാള്‍ കൂടുതല്‍ സമയം പിതാവ് സംസാരത്തിനായി മാറ്റിവച്ച അവസരങ്ങളുമുണ്ട്. അല്‍പസമയം ഒരുമിച്ചു പ്രാര്‍ഥന നടത്തിയശേഷമാണ് പിതാവ് ശ്ലൈഹിക ആശിര്‍വാദം തരിക. ലോകത്തിന്റെ ഓരോ ചലനവും കൃത്യമായി പിതാവ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അത്തരത്തില്‍ ഇന്നത്തെ ലോകത്തിന് കാവലാളും
Don’t want to skip an update or a post?