കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയന്‍ കോളജില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന വൈദിക ദിനം ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ യോഗമായാണ് നടത്തിയത്.
ആര്‍ദ്രതയോടെ സഭാ നൗകയെ നയിക്കുകയും സുവിശേഷത്തിന്റെ സന്തോഷം ധീരമായി പങ്കുവയ്ക്കുകയും ചെയ്ത ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ശിഷ്യത്വത്തിന്റെ നല്ല മാതൃകയായിരുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
രൂപത പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം ഫ്രാന്‍സിസ് പാപ്പ അനുസ്മരണ സന്ദേശം നല്‍കി. ഫ്രാന്‍സിസ് പാപ്പയുടെ കബറടക്ക ശുശ്രൂഷ നടക്കുന്ന ശനിയാഴ്ച്ച രൂപതയിലെ എല്ലാ പള്ളികളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ഒപ്പീസ് നടത്തുകയും ചെയ്യേണ്ടതാണെന്നും അന്നേ ദിവസം രൂപതയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *