Follow Us On

22

November

2024

Friday

ഡിസംബർ 23: വിശുദ്ധ ജോൺ കാന്റിയൂസ്

1397 ൽ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോൺ കാന്റിയൂസ് ജനിച്ചത്. പിൽക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രത്തിൽ പണ്ഡിതനായി. തുടർന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധൻ പിന്നീട് ക്രാക്കോ സർവകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീൻ, റോം തുടങ്ങിയ സ്ഥലങ്ങൾ നഗ്‌നപാദനായി വിശുദ്ധൻ സന്ദർശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കൾ അദ്ദേഹത്തിനുള്ളതെല്ലാം കവർച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കൽ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയിൽ തന്നെ മോഷ്ടാക്കൾ അവിടം വിട്ടു. അവർ പോയതിനു ശേഷമാണ് കുറച്ചു സ്വർണ്ണ കഷണങ്ങൾ തന്റെ കുപ്പായത്തിനുള്ളിൽ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം വിശുദ്ധൻ ഓർത്തത്. ഉടൻ തന്നെ വിശുദ്ധൻ ആ മോഷ്ടാക്കളുടെ പുറകെ പോവുകയും അവരെ തടഞ്ഞ് നിർത്തി ഇതേ കുറിച്ച് അവരോടു പറയുകയും ചെയ്തു. വിശുദ്ധന്റെ ഈ പ്രവർത്തിയിൽ സ്ത്ബ്ദരായ മോഷ്ടാക്കൾ അദ്ദേഹത്തിന്റെ സത്യസന്ധതയെ പ്രതി ആ സ്വർണ്ണം മാത്രമല്ല മുൻപ് മോഷ്ടിച്ച വസ്തുക്കൾ വരെ അദ്ദേഹത്തിന് തിരിച്ചു നൽകി. തന്നേയും, തന്റെ ഭവനത്തിലുള്ളവരേയും തിന്മയുടെ ദൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുവാനായി വിശുദ്ധൻ തന്റെ മുറിയുടെ ഭിത്തികളിൽ ഇപ്രകാരം എഴുതി ചേർത്തിരിക്കുന്നു: ‘കുഴപ്പങ്ങൾക്ക് കാരണമാകാതെയും, മറ്റുള്ളവരെ അപകീർത്തിപ്പെടുത്താതിരിക്കുവാനും ശ്രദ്ധിക്കുക, ചെയ്ത തെറ്റിനെ ശരിയാക്കുവാൻ വളരെ ബുദ്ധിമുട്ടാണ്’. ‘ അയൽക്കാരോടുള്ള വിശുദ്ധന്റെ സ്‌നേഹം എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും വിശുദ്ധൻ തന്റെ വസ്ത്രങ്ങളും പാദുകങ്ങളും പാവങ്ങൾക്ക് നൽകുകയും, താൻ നഗ്‌നപാദനായി നിൽക്കുന്നത് മറ്റുള്ളവർ കാണാതിരിക്കുവാൻ തന്റെ ളോഹ നിലത്തിഴയുംവിധത്തിൽ താഴ്ത്തി ധരിക്കുകയും ചെയ്തിരുന്നു. തന്റെ അന്ത്യമടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധൻ തന്റെ പക്കൽ അവശേഷിച്ചതെല്ലാം ദരിദ്രർക്കിടയിൽ വിതരണം ചെയ്തു സന്തോഷപൂർവ്വം ദൈവസന്നിധിയിലേക്ക് യാത്രയായി. പോളണ്ടിലെ പ്രധാന മധ്യസ്ഥരിൽ ഒരാളാണ് വിശുദ്ധ ജോൺ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?