Follow Us On

05

December

2024

Thursday

ശാപം

ശാപം

എത്ര തലമുറ പിന്നിട്ടാലും ചില ശാപങ്ങള്‍ ആ ജനതയെ പിന്തുടരുകതന്നെ ചെയ്യും എന്നറിയുന്നത് പഴയ നിയമ വായനയില്‍ നിന്നാണ്. ശപിക്കപ്പെട്ട പല കുടുംബങ്ങളെ കുറിച്ചുള്ള detailed discriptions എല്ലാം പഴയ നിയമ പുസ്തകങ്ങളില്‍ നാം കണ്ടെത്തുന്നുണ്ട്.

ഈ ശാപം തീര്‍ക്കാന്‍ വല്ല പോംവഴിയും ഉണ്ടോയെന്ന് ചോദിക്കുന്നവര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള പവിത്രമായ സ്ഥലമാണ് കാല്‍വരി. ശപിക്കപ്പെട്ട മണ്ണാണ് കാല്‍വരിയിലേത്. ഈ ശാപമേറ്റ മണ്ണ് ഇന്ന് വിശുദ്ധ മണ്ണായി പരിലസിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണമായത് ഒരേ ഒരു മരണമാണ്. നസ്രായന്റെ മരണത്തിലൂടെ ചിന്തപ്പെട്ട ചോരയും നീരും ആ മണ്ണിനെ വിശുദ്ധമാക്കി. ബന്ധനങ്ങള്‍ ഒഴിവാക്കി.

ഏഴു തലമുറയുടെ ശാപം പേറുന്നവര്‍ ഇനി സങ്കടപ്പെടേണ്ടതില്ല. മരുന്നു തേടി അധികം അലയേണ്ടതില്ല. അവന്റെ ചോരയും നീരും സ്വീകരിക്കുക.
കാല്‍വരിയില്‍ അവന്റെ രക്ത കുളത്തില്‍ മുങ്ങി നിവരുക.
നീ പോലുമറിയാതെ ആത്മനിര്‍വൃതി അനുഭവിക്കുക.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?