ആരിലും ശരണം വെയ്ക്കാതെ ജീവിക്കാനുള്ള തത്രപ്പാടിലാണ് നമ്മളെല്ലാവരും. സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍ ക്കൊടുവില്‍ നമ്മള്‍, നമ്മളെത്തന്നെ വിഡ്ഢികളാക്കുന്നുണ്ട്. ആരിലും ശരണം തേടാതെ ജീവിച്ച ഒരുവന്റെ മരണ നാളുകളില്‍ ശുശ്രൂഷ ചെയ്ത നഴ്‌സിന്റെ കുമ്പസാരം കരളലിയിപ്പിക്കുന്ന തായിരുന്നു. ആരിലും ശരണം ഗമിക്കാതെ ഈ ജീവിത കാലം മുഴുവന്‍ എങ്ങനെ ആടിത്തീര്‍ക്കുമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. മറ്റു പലതിലും ശരണം തേടി തളര്‍ന്നു പോയ വന്റെ വിലാപങ്ങളാണ് സങ്കീര്‍ത്തനങ്ങളില്‍ നിറയെ. ഒടുവില്‍ തിരിച്ചറിവിന്റെ സൂര്യന്‍ ഉദിച്ചപ്പോഴാണ് അയാള്‍ ഇങ്ങനെ കുറിച്ചിടുന്നത് :
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണം വെച്ചിരിക്കുന്നു
(സങ്കീ 16 : 1)
ക്രൂശിതനില്‍ നീ ശരണം തേടാതെ നിനക്ക് രക്ഷ ലഭിക്കാന്‍ തരമില്ല.
പ്രിയ സുഹൃത്തേ; ഇനിയും വൈകിയിട്ടില്ല. ക്രൂശിതനില്‍ ശരണപ്പെട്ടും അവന്റെ നാമം ചൊല്ലിയുമെല്ലാം നമുക്ക് ഈ നോമ്പില്‍ സ്വര്‍ഗത്തിന്റെ സന്തോഷം സ്വന്തമാക്കാം.
Leave a Comment
Your email address will not be published. Required fields are marked with *