Follow Us On

17

May

2024

Friday

കുരിശടയാളത്തിന്റെ ശക്തി

കുരിശടയാളത്തിന്റെ ശക്തി

നല്ല മഴക്കാലത്തും ഇടിവെട്ടുള്ള രാത്രികളിലും അമ്മ എപ്പോഴും ചെയ്യുന്ന പുണ്യ കര്‍മ്മങ്ങളിലൊന്ന് നെറ്റിയില്‍ കുരിശ് വരച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. പണ്ടൊക്കെ അമ്മ അങ്ങനെ ചെയ്യുമ്പോള്‍ അമ്മയെ പലപ്പോഴും കളിയാക്കിയിരുന്നു. മുതിര്‍ന്നപ്പോഴാണ് കുരിശ് നെറ്റിയില്‍ ചാര്‍ത്തുന്നതിന്റെ അനുഗ്രഹം മനസിലായി തുടങ്ങിയത്. ഇപ്പോള്‍ നെറ്റിയില്‍ കുരിശ് വരക്കാതെ ഞാന്‍ ഉറങ്ങാറില്ല. അധരത്തില്‍ കുരിശ് വരക്കാതെ ഞാന്‍ ഒരു പ്രഭാഷണവും ആരംഭിക്കാറില്ല. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലഭിക്കുന്ന ദൈവാനുഗ്രഹവും Self Confidence ഉം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.

ചരിത്രത്തിലും കുരിശ് അടയാളപ്പെടുത്തി നേടിയ യുദ്ധ വിജയങ്ങള്‍ ഒരുപാടുണ്ട്. കുരിശു യുദ്ധത്തിന്റെ പശ്ചാത്തലം മാത്രം ഈ കുഞ്ഞ് കുറിപ്പില്‍ കുറിച്ചിടാം. സകലമാന തന്ത്രങ്ങള്‍ പയറ്റി യിട്ടും യുദ്ധത്തില്‍ വിജയം നേടാതിരുന്ന സമയത്താണ് രാജാവിന് അങ്ങനെ ഒരു ദര്‍ശനം കിട്ടിയത്. ഇനി യുദ്ധത്തിന് പോകുമ്പോള്‍ യുദ്ധ കൊടിമേല്‍ കുരിശ് അടയാളം രേഖപ്പെടു ത്തുവിനെന്ന്. ഈ രേഖപ്പെടുത്തല്‍ അവരുടെ ജീവിതങ്ങളെ 365 ഡിഗ്രി തിരിച്ചുവച്ചു. ഒരിക്കലും നേടാനാവാത്ത പല വിജയങ്ങളും അവര്‍ നേടിയെ ടുത്തത് കുരിശിലൂടെ മാത്രമായിരുന്നു.

ഫ്രാന്‍സിസ് സേവ്യര്‍ ഇത്രയും ആത്മാക്കളെ നേടിയതും സുവിശേഷ വേലക്കായി ചോര നീരാക്കിയതുമെല്ലാം കുരിശ് കരങ്ങളില്‍ ഏന്തി കൊണ്ടായിരുന്നു.
പ്രിയ സുഹൃത്തേ, നിനക്ക് വിജയവും സംരക്ഷണവും ശക്തിയും ധൈര്യവും വേണമെങ്കില്‍ ഇനി അധികം കാര്യമൊന്നും ചെയ്യണ്ട. ഒരു കുരിശ് കൈയില്‍ കരുതുക. നീ പോലുമറിയാതെ കുരിശിന്റെ ശക്തി നിന്നില്‍ നിറഞ്ഞു കവിയും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?