ആഗോളതാപനത്തിന് മരമാണ് മറുപടി എങ്കില്‍ വാഴ്‌വിലെ അപകടങ്ങളില്‍ നിന്നുമുള്ള മോചനത്തിന് മൗനമാണ് മറുപടി.
ചില മൗനങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അര്‍ത്ഥതലങ്ങളുമുണ്ട്. ക്രൂശിതനില്‍ നിലനിന്നിരുന്ന മൗനത്തെ അങ്ങനെ വേണം കരുതാനും വ്യാഖ്യാനിക്കാനും. മൗനം അവന് ഹൃദയ സങ്കീര്‍ത്തനമായിരുന്നു. സ്‌നേഹത്തിന്റെ ഒളിമങ്ങാത്ത താരാട്ടു പാട്ടും. അവന്‍ ഭക്ഷിച്ചതും പാനം ചെയ്തതുമെല്ലാം മൗനത്തിന്റെ വിരുന്നുമേശയില്‍ ഇരുന്നു കൊണ്ടാണ്. മൗനം അഭ്യസിക്കാന്‍ ഏറെ പ്രയാസമേറിയ സുകൃതം തന്നെയാണ്. ക്ലാസില്‍ സംസാരിച്ചതിന് എത്രയോ തവണ നമ്മുടെയൊക്കെ പേരുകള്‍ സ്‌കൂളിലെ മെയിന്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വേദനയുടെ നടുവില്‍ നമുക്ക് ഒരിക്കലും Practice ചെയ്യാന്‍ പറ്റാത്ത പുണ്യം നിശ്ചയമായും മൗനം തന്നെയാവാനാണ് സാധ്യത. അതുകൊണ്ടല്ലേ കുഞ്ഞുങ്ങള്‍ ഒരു കുഞ്ഞ് വേദന ഉണ്ടാകുമ്പോള്‍ പോലും വാവിട്ട് കരഞ്ഞു നിശബ്ദതയെ ഭഞ്ജിക്കുന്നത്. പക്ഷെ ക്രൂശിതനെകുറിച്ച് പഴയ നിയമങ്ങളൊക്കെ പ്രഘോഷിക്കുന്നത് അവന്റെ മൗനത്തിന്റെ രുചിഭേദങ്ങള്‍ തന്നെ. രോമം കത്രിക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ നിശബ്ദനായിരു ന്നെന്നു തന്നെയാണ് അവര്‍ എഴുതിച്ചേര്‍ക്കുന്നത്.
ദൈവികമായ മൗനം നാം ഇനിമേല്‍ ക്രൂശിതനില്‍ നിന്നും ഈ നോമ്പില്‍ അഭ്യസിക്കുക തന്നെ വേണം. ഇത്രയും ആഘോഷങ്ങളൊന്നും നമ്മുടെ ആത്മാവിന് പോഷണമല്ല. കുരയ്ക്കും പട്ടി കടിക്കാറില്ല ഭായ്.
Leave a Comment
Your email address will not be published. Required fields are marked with *