Follow Us On

24

November

2024

Sunday

ആയിരക്കണക്കിന് ക്രൈസ്തവർ അണിചേർന്ന മരിയൻ പ്രദക്ഷിണത്തിന് സാക്ഷ്യം വഹിച്ച് ഇസ്രായേൽ നഗരം

ആയിരക്കണക്കിന് ക്രൈസ്തവർ അണിചേർന്ന മരിയൻ പ്രദക്ഷിണത്തിന് സാക്ഷ്യം  വഹിച്ച് ഇസ്രായേൽ നഗരം

ഹൈഫ: പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞത അർപ്പിക്കാനും ദൈവമാതാവിന്റെ മാധ്യസ്ഥം തേടാനും വിശ്വാസീസമൂഹം കർമല മലയിലേക്ക് പ്രവഹിച്ചപ്പോൾ ഇസ്രായേലി നഗരം അവിസ്മരണീയ മരിയൻ പ്രദക്ഷിണത്തിന് സാക്ഷിയായി. പരിശുദ്ധ അമ്മയോടുള്ള മേയ് മാസവണക്കത്തിന്റെ ഭാഗമായി, ഇസ്രായേലിലെ ഹൈഫ നഗരത്തിൽ ഒരുക്കിയ മരിയൻ പ്രദക്ഷിണത്തിൽ സഭാറീത്ത് ഭേദമില്ലാതെ ആയിരങ്ങളാണ് അണിചേർന്നത്.

ഹൈഫയിലെ സെന്റ് ജോസഫ് ദൈവാലയത്തിൽനിന്ന് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമായ കർമല മലയിലേക്ക് പരമ്പരാഗതമായി നടത്തുന്ന ഈ പ്രദക്ഷിണം ‘താലത്ത് അൽ-അദ്ര’ (കന്യകയുടെ ആരോഹണം) എന്ന പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്‌കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് ഏതാണ്ട് രണ്ടര കിലോമീറ്റർ ദൈർഘ്യമുണ്ട്. ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ആർച്ച്ബിഷപ്പ് പിയർബറ്റിസ്റ്റ പിസബല്ല നേതൃത്വം നൽകിയ പ്രദക്ഷിണത്തിൽ വലിയ ആവേശത്തോടെ മരിയൻ സ്തുതികൾ ആലപിച്ചുകൊണ്ടാണ് വിശ്വാസീസമൂഹം അണിചേർന്നത്.

വിശുദ്ധനാട്ടിലെ ക്രൈസ്തവ ജീവിതത്തിൽ ആഴത്തിൽ വേരുകളുള്ള ഈ പ്രദക്ഷിണത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്ത് കർമല മലയിലെ ആശ്രമത്തിൽനിന്ന് വൈദീകർ ഒഴിഞ്ഞുപോകണമെന്ന് തുർക്കി സൈന്യം ഉത്തരവിടുകയായിരുന്നു. കേവലം മൂന്ന് മണിക്കൂറിനുള്ളിൽ അവിടം വിടണമെന്നായിരുന്നു നിർദേശം. ഏതാനും പുരാരേഖകളും ദൈവമാതാവിന്റെ തിരുരൂപവുമാണ് അവർക്ക് അവിടെനിന്ന് എടുക്കാനായത്.

യുദ്ധാനന്തരം 1919ൽ, പ്രസ്തുത തിരുരൂപം ആശ്രമത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ആദ്യത്തെ പ്രദക്ഷിണം സംഘടിപ്പിക്കപ്പെട്ടത്. ദൈവമാതാവിന്റെ സ്തുതിക്കായി, അത് പിന്നീടുള്ള വർഷങ്ങളിലുടനീളം ക്രമീകരിക്കുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?