ഇന്ഫാം കിസാന് ജെംസ് എക്സലന്സ് അവാര്ഡുകള് വിതരണം ചെയ്തു0
- ASIA, Asia National, LATEST NEWS
- June 17, 2025
കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്‌ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്‌സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.
ന്യൂയോർക്ക് : നവംബർ ഇരുപതിന് ലോക ശിശുദിനം ആചരിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളിലും സംഘർഷങ്ങളിലും അകപ്പെട്ട ശിശുക്കളും കുട്ടികളും കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവരെ മറക്കാൻ പാടില്ലെന്നും യുനിസെഫ്. പലസ്തീൻ -ഇസ്രായേൽ,ഹെയ്തി,സിറിയ, സുഡാൻ,യുക്രൈൻ,യെമൻ എന്നീ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ പരാമർശിക്കവെയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫ് ഇക്കാര്യം ഓർമ്മിപ്പിച്ചത് . നാൽപ്പത് കോടിയോളം കുട്ടികളാണ് സംഘർഷ പ്രദേശങ്ങളിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2015 മുതൽ 2022 വരെ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യമുള്ളവരോ
പേപ്പൽ പര്യടനം ശാലോം വേൾഡിൽ തത്സമയം വത്തിക്കാൻ സിറ്റി: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഫ്രഞ്ച് നഗരമായ മാർസിലിയയിലെത്തുന്ന വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ പര്യടനത്തിന് എത്തുന്നത് ഇത് രണ്ടാം തവണയാണെങ്കിലും 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ പര്യടനത്തിനുശേഷം ഇതാദ്യമായാണ് മർസിലിയ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക. മെഡിറ്ററേനിയൻ
കാലിഫോർണിയ: ലോകമെമ്പാടുമുള്ള ഐ ഫോൺ പ്രേമികൾ, ഐ ഫോൺ 15 നു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജനനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. 1955 ഫെബ്രുവരി 24 നായിരുന്നു സിറിയൻ വംശജനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും അമേരിക്കൻ പൗരയായ ജോവാൻ ഷീബിളിന്റെയും മകനായി സ്റ്റീവൻ പോൾ ജോബ്‌സ് ജനിച്ചത്. ഇരുവരുടെയും വിവാഹത്തിന് മുൻപ് അവർക്കുണ്ടായ തിനാൽ സ്റ്റീവിനെ ജനനത്തെ തുടർന്ന് അവർ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ
ലാഹോര്/പാകിസ്ഥാന്: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ടിരുന്ന രണ്ട് ക്രൈസ്തവ യുവാക്കളെ ലാഹോര് സെഷന്സ് കോടതി കുറ്റവിമുക്തരാക്കി. 2023-ല്‍ കുറ്റം ചുമത്തുമ്പോള് ആദില് ബാബറിനും സൈമണ് നദീമിനും യഥാക്രമം 18 ഉം 14 ഉം വയസായിരുന്നു പ്രായം. പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന് 295-എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കുറ്റത്തില് നിന്ന് ഇപ്പോള് 20 വയസുള്ള ബാബറിനെയും 16 വയസുള്ള നദീമിനെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല് റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന് നസീബ് അഞ്ജും പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയില് മതപരിവര്ത്തന നിരോധന നിയമം നടപ്പിലാക്കാന് സംസ്ഥാന സര്ക്കാര് ഒരുങ്ങുകയാണെന്ന റിപ്പോര്ട്ടു പുറത്തുവരുമ്പോള് ക്രൈസ്തവരില് ആശങ്ക നിറയുകയാണ്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖര് ബവന്കുലെ മതപരിവര്ത്തന നിരോധന ബില് അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന നിയമസഭയില് പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് മതപരിവര്ത്തനം തടയുന്നതിന് കര്ശനമായ നിയമം നടപ്പി ലാക്കും’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്. മതപരിവര്ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളില് വ്യാപകമായ വിധത്തില് ആ നിയമത്തിലെ വ്യവസ്ഥകള് ദുര്വ്യാഖ്യാനം ചെയ്ത് ക്രൈസ്തവര്ക്കെതിരെ ഉപയോഗിക്കുകയാണ്. കണ്വന്ഷനുകളോ സ്വന്തം വീട്ടില്പ്പോലും പ്രാര്ത്ഥനാ യോഗങ്ങളോ
വാഷിംഗ്ടണ് ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി ചോസെന്’ യുഎസിലെ ആമസോണ് പ്രൈം വീഡിയോ പ്ലാറ്റ്ഫോമില് ഒന്നാം സ്ഥാനത്ത്. ‘അവന് വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ആമസോണ് എംജിഎം സ്റ്റുഡിയോസ് ഇന്സ്റ്റാഗ്രാമില് ഇക്കാര്യം പ്രഖ്യാപിച്ചത്. ചോസണ് പരമ്പരയെക്കുറിച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് അപ്പോസ്തലന്മാരിലെയും യേശുവിലെയും മാനുഷികഭാവം പുറത്തുകൊണ്ടുവന്ന അവതരമണാണെന്ന് ഒരു പ്രേക്ഷകന് പ്രതികരിച്ചു. അതേസമയം പരമ്പരയിലെ ഏറ്റവും നിര്ണായകമായ രംഗങ്ങളിലൊന്നായ കുരിശുമരണരംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സിബിഎന് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
Don’t want to skip an update or a post?