കൊച്ചി: മണിപ്പൂരില്‍ ശാശ്വതസമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. മണിപ്പൂരില്‍ അക്രമങ്ങള്‍ക്ക് ഇരയായത് നല്ലൊരു വിഭാഗം ക്രൈസ്തവരാണ്. നിരവധി ആരാധനാലയങ്ങളും ഭവനങ്ങളും തകര്‍ക്കപ്പെട്ടു. ഛത്തീസ്ഘട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടവര്‍ ഇന്നും നിസ്സഹായരായി കഴിയുകയാണെന്ന് വിസി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലാണ് പലയിടങ്ങളി ലും ക്രൈസ്തവര്‍ അക്രമത്തിനിര യാകുന്നതും കള്ളക്കേസുകളില്‍ കുടുക്കപ്പെടുന്നതും.
ക്രൈസ്തവ കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ചുള്ള ആസൂത്രിത നീക്കങ്ങളും ആഗോള ഭീകരവാദത്തിന്റെ അടി വേരുകളും സ്ലീപ്പിംഗ് സെല്ലുകളും കേരളത്തി ലുണ്ടെന്നുള്ള യുഎന്‍ റിപ്പോര്‍ട്ടും കേരളത്തിലെ മുന്‍ ഡിജിപി മാരുടെ വെളിപ്പെടുത്തലുകളും നിസാരവല്‍ക്കരിക്കരുതെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വിദ്യാഭ്യാസപദ്ധതികള്‍ പലതും ഇതിനോടകം നിര്‍ത്തലാക്കി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണം. മണിപ്പൂരിലെ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥി തിയിലെത്തി ക്കുന്നതിനും ജനങ്ങളുടെ പുനരധിവാസത്തി നായുള്ള ഇംഫാല്‍ അതിരൂപതയുടെ ശ്രമങ്ങള്‍ക്ക് ഭാരത ക്രൈസ്തവ സമൂഹമൊന്നാകെ പിന്തുണയ്ക്കുമെന്നും സഹായസഹകരണങ്ങള്‍ നല്‍കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *