Follow Us On

08

September

2024

Sunday

പാലക്കാട് രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

പാലക്കാട് രൂപതയുടെ സുവര്‍ണ ജൂബിലി  ആഘോഷങ്ങള്‍ക്ക് തുടക്കമായി

സ്വന്തം ലേഖകന്‍ പാലക്കാട്

പാലക്കാട് രൂപതയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വലമായ തുടക്കം. ചക്കാന്തറ സെന്റ്‌റാഫേല്‍സ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ജൂബിലി തിരി തെളിച്ച് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജേക്കബ് മനത്തോടത്ത് വചന സന്ദേശം നല്‍കി. നേട്ടങ്ങളെക്കാള്‍ ബന്ധങ്ങളാണ് പ്രധാനപ്പെട്ടതെന്ന് ബിഷപ് എമിരിറ്റസ് മാര്‍ മനത്തോടത്ത് പറഞ്ഞു. വികാരി ജനറാള്‍ മോണ്‍. ജിജോ ചാലക്കല്‍, സിആര്‍ഐ പ്രസിഡന്റ് ഫാ. ആന്റണി പുത്തനങ്ങാടി, കത്തീഡ്രല്‍ വികാരി ഫാ. ജോഷി പുലിക്കോട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി.

കത്തീഡ്രലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന രൂപതയുടെ പ്രഥമമെത്രന്‍ മാര്‍ ജോസഫ് ഇരുമ്പന്റെ കബറിടത്തില്‍ കത്തിനില്‍ക്കുന്ന തിരിയില്‍നിന്നും ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് തിരി കത്തിച്ച് മാര്‍ കൊച്ചുപുരക്കലിന് കൈമാറി. ഈ തിരിനാളത്തില്‍ നിന്നാണ് സുവര്‍ണ ജൂബിലി ദീപം തെളിയിച്ചത്.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സുവര്‍ണ ജൂബിലി കര്‍മപദ്ധതി പ്രകാശനം മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിര്‍വഹിച്ചു വികാരി ജനറാളിന് കൈമാറി. ജൂബിലിയോട് അനുബന്ധിച്ച് മലമ്പുഴ കൃപാസദനില്‍ നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാ ആശിര്‍വാദവും ബിഷപ് നിര്‍വഹിച്ചു.

സുവര്‍ണ ജൂബിലി ദീപശിഖ കെസിവൈഎം രൂപത പ്രസിഡന്റ് അഭിഷേക് പുന്നംതടത്തിലിന് ബിഷപ് കൈമാറി. സന്യാസി സന്യാസ സഭ സുപ്പീരിയേഴ്‌സ്, ഇടവക കൈക്കാരന്മാര്‍, ഭക്തസംഘടന ഭാരവാഹികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, ദൈവാലയ പ്രതിനിധികള്‍, ജൂബിലി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ജൂബിലി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. മോണ്‍. ജിജോ ചാലക്കല്‍ നന്ദി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?