Follow Us On

19

September

2024

Thursday

ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധം ഉയരുന്നു

ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധം ഉയരുന്നു
കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്, ചെമ്പനോട പ്രദേശങ്ങള്‍ ഉല്‍പ്പെടുത്തി ടൈഗര്‍ സഫാരി പാര്‍ക്ക് പദ്ധതി ആരംഭിക്കാനുള്ള വനംവകുപ്പിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള കര്‍ഷക അതിജീവന സംയുക്ത സമിതി (കാസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്പനോടയില്‍ നടന്ന ജനകീയ കണ്‍വന്‍ഷന്‍ കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
നിശബ്ദമായ കുടിയിറക്കലിന്റെ മണിമുഴക്കമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജനസേവകര്‍ മൃഗസേവകരായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇതുമായി മുമ്പോട്ടുപോയാല്‍ ശക്തമായി പ്രതിരോധിക്കണമെന്നും ഫാ. വിന്‍സെന്റ് കണ്ടത്തില്‍ പറഞ്ഞു. കക്കയം മുതല്‍ പൂഴിത്തോടുവരെയുള്ള പ്രദേശത്തുള്ളവരെ ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കി. ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുക്കാതെ പദ്ധതി ആരംഭിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാനും സമ്മേളനത്തില്‍ തീരുമാനമായി.
ഫാ. ജോസഫ് കൂനാനിക്കല്‍ അധ്യക്ഷത വഹിച്ചു. കാസ് ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍ വിഷയാവതരണം നടത്തി. ഫാ. സബിന്‍ തൂമുള്ളില്‍, ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടില്‍, ബോണി ജേക്കബ്, ജോയി കണ്ണഞ്ചിറ, പഞ്ചായത്തുമെമ്പര്‍മാരായ കെ.എ ജോസുകുട്ടി, ലൈസ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍നടപടികള്‍ക്കായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (രക്ഷാധികാരി), ഡോ.ചാക്കോ കാളംപറമ്പില്‍ (സഹരക്ഷാധികാരി), ജോയി കണ്ണംഞ്ചിറ (ചെയര്‍മാന്‍), ജോര്‍ജ് കുംബ്ലാനി, കെ.എ ജോസുകുട്ടി, സെമിലി സുനില്‍, ബേബി കാപ്പുകാട്ടില്‍ (വൈസ് ചെയര്‍മാന്‍മാര്‍), സണ്ണി പാരഡൈസ്(ട്രഷര്‍) എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?