കൊച്ചി: സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ വരാപ്പുഴ അതിരൂപത അല്മായ നേതൃ സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ മുന്‍പന്തിയില്‍ നില്ക്കാന് വരാപ്പുഴ അതിരൂപതയിലെ അല്മായര് കടന്നുവരണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു.
ജോയി ഗോതുരുത്ത്, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ മാര്ട്ടിന് തൈപ്പറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, ജോര്‍ജ് നാനാട്ട്, അഡ്വ. യേശുദാസ് പറപ്പള്ളി, സി.ജെ പോള്‍, മേരി ഗ്രേസ്, ബിജു പുത്തന്‍പുരക്കല്‍, ബെന്നി പാപ്പച്ചന്, റോക്കി രാജന്, അലക്സ് ആട്ടുള്ളില്‍, റോയി ഡിക്കുഞ്ഞ, അഡ്വ. എല്‍സി ജോര്‍ജ്, എലിസബത്ത് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *